പാലക്കാട്: ( www.truevisionnews.com) പാലക്കാട് ജില്ലയില്‍ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാലക്കാട് ജില്ലയില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്.
ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍, ജില്ലയിലെ പ്രധാന സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പിലെ മേധാവികള്‍ ഉള്‍പ്പെടുന്ന 26 അംഗ കമ്മിറ്റി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ചിട്ടുണ്ട്. 110 പേര്‍ നിരീക്ഷണത്തിലാണ്. മരുന്നുകള്‍, പി പി ഇ കിറ്റ് മറ്റ് അവശ്യവസ്തുക്കളുടെ സ്റ്റോക്ക് വിലയിരുത്തിയിട്ടുണ്ട്.
.gif)

പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ 40 ബെഡുകള്‍ ഉള്‍പ്പെടുന്ന ഐസോലേഷന്‍ യൂണിറ്റ് സജ്ജീകരിച്ചിട്ടുണ്ട്. പാലക്കാട് ഒരാള്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. പാലക്കാട് 61 ആരോഗ്യ പ്രവര്‍ത്തകര്‍ സമ്പര്‍ക്കപ്പട്ടികയിലുണ്ട്. പാലക്കാട് സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ അവിടെ തന്നെ ഐസൊലേറ്റ് ചെയ്യണം. സാമ്പിളുകള്‍ മാത്രം പരിശോധനയ്ക്ക് അയച്ചാല്‍ മതിയാകും. നിപ സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Nipah virus prevention activities intensified in Palakkad district 24-hour control room launched
