പാലക്കാട്: (truevisionnews.com) സ്കൂൾ ബസിടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം . പുലാശ്ശേരിക്കര സ്വദേശി കൃഷ്ണകുമാറിന്റെ മകൻ ആരവ് ആണ് മരിച്ചത് . അമ്മയുടെ കണ്മുന്നിൽ വെച്ച് കഴിഞ്ഞ ദിവസമായിരുന്നു അപകടം നടന്നത് .
ഇന്നലെ വൈകുന്നേരം സ്‌കൂള്‍ വിട്ടതിനുശേഷം കുട്ടി വീട്ടുമുറ്റത്തിറങ്ങി അമ്മയുടെ കൈപിടിച്ച് നടക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടി അമ്മയുടെ കൈ വിട്ട് ഓടുകയും, ഈ സമയത്ത് എതിര്‍ ദിശയില്‍ നിന്ന് വന്ന മറ്റൊരു സ്‌കൂള്‍ ബസ് ഇടിക്കുകയുമായിരുന്നു.
.gif)

ഗുരുതരമായി പരിക്കേറ്റ ആരവിനെ പട്ടാമ്പിയിലെ ആശുപത്രിയിലും പിന്നീട് പെരുന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
six year old girl died tragically after being hit school bus Palakkad.
