തൃശ്ശൂർ: തൃശ്ശൂർ സെയ്ന്റ് മേരീസ് കോളേജിലെ ബയോകെമിസ്ട്രി വിഭാഗം അധ്യക്ഷയും അസോസിയേറ്റ് പ്രൊഫസറുമായ ദീപ വികസിപ്പിച്ചെടുത്ത തെങ്ങിൽനിന്നുള്ള ഉത്പന്നം ഉപയോഗിച്ചുള്ള മുറിവുണക്കുന്ന മരുന്നിന് കേന്ദ്രസർക്കാരിന്റെ പേറ്റന്റ് ലഭിച്ചു. ചുരുങ്ങിയ സ്ഥലത്തെ മാലിന്യസംസ്‌കരണത്തിന് യോജിച്ച ഡിസൈനിന് പേറ്റൻ്റ് രജിസ്ട്രേഷനും ലഭിച്ചു. ഇന്ത്യൻ പേറ്റന്റ് രജിസ്ട്രേഷൻ ലഭിച്ചത് സ്വന്തം വീട്ടിൽ പരീക്ഷിച്ച് വിജയിച്ച മാലിന്യസംസ്കരണരീതിയുടെ ഡിസൈനിനാണ്.
ബഹുരാഷ്ട്രകമ്പനിയിലെ ശാസ്ത്രജ്ഞസ്ഥാനത്തുനിന്ന് അധ്യാപനരംഗത്തേക്കു കടന്നപ്പോഴും ഡോ. ദീപ ജി. മുരിക്കൻ ഗവേഷണമനസ്സ് കൈവിട്ടില്ല. ഇന്ത്യൻ പേറ്റൻ്റ്, പേറ്റൻ്റ് ഡിസൈൻ രജിസ്ട്രേഷൻ എന്നിവ സ്വന്തമാക്കാൻ ഡോ. ദീപ ജി. മുരിക്കലിന് സാധിച്ചു. നേരത്തേ ബെംഗളൂരുവിലെ മൊൺസാന്റോയിലും അതിനുമുൻപ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലും ഇവർ ജോലിചെയ്തിരുന്നു.
.gif)

കേരള സ്റ്റാർട്ടപ്പ് മിഷൻ്റെ സഹായധനത്തോടെയും എം.ജി. സർവകലാശാലാ ബിസിനസ് ഇൻകുബേഷൻ സെൻ്ററിൻ്റെ ഗവേഷണപിന്തുണയോടെയുമാണ് മരുന്ന് വികസിപ്പിച്ചത്. വെറ്ററിനറി സർവകലാശാലയിലെ പ്രോജക്ട‌് അസിസ്റ്റന്റ് കെ. തുളസി, കളമശ്ശേരി രാജഗിരി കോളേജിലെ ശാസ്ത്രജ്ഞ ഡോ. ജിയാ ജോസ് എന്നിവരുടെയും സഹകരണമുണ്ടായി.
ചുരുങ്ങിയ സ്ഥലത്തെ മാലിന്യസംസ്‌കരണത്തിനായി ബ്ലാക്ക് സോൾജിയർ ഈച്ചകളുടെ ലാർവയെയാണ് ഉപയോഗിക്കുന്നത്. പ്ലാസ്റ്റിക് ടബ്, അലൂമിനിയം ഷീറ്റ്, പ്ലാസ്റ്റിക് ബോക്സ്, ചകിരിച്ചോറ് എന്നിവ മാത്രം ഉപയോഗിച്ച് ചുരുങ്ങിയ ചെലവിൽ, കുറഞ്ഞ സ്ഥലത്ത്, കുറഞ്ഞ സമയംകൊണ്ട് മാലിന്യം കമ്പോസ്റ്റാക്കി മാറ്റാം. ദുർഗന്ധമില്ലാതെ രണ്ടുദിവസംകൊണ്ട് സംസ്കരണം നടക്കും.
Dr. Deepa G. Murikkal has obtained Indian Patent and Patent Design Registration.
