പാലക്കാട്: ( www.truevisionnews.com) പാലക്കാട് ചാലിശേരിയിൽ കനത്ത മഴയിൽ സ്കൂൾ മതിൽ തകർന്നു വീണു. ചാലിശേരി ഗവ: എൽ.പി. സ്കൂളിൻ്റെ മതിലാണ് 20 മീറ്ററോളം ഭാഗം സ്കൂൾ കോമ്പൗണ്ടിലേക്ക് തകർന്നുവീണത്.
ഇന്ന് അവധി ദിവസമായതിനാൽ വൻ അപകടമാണ് ഒഴിവായത്. തിങ്കളാഴ്ച സ്കൂളിൻ്റെ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി പഞ്ചായത്ത് അധികൃതർ അടിയന്തരം യോഗം ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. സ്കൂൾ അധികൃതരും യോഗത്തിൽ പങ്കെടുക്കും.
.gif)

School wall collapses Chalissery heavy rain
