കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് വടകരയിൽ യുവാവിനെ കാണാനില്ലെന്ന് പരാതി.
പാക്കയിൽ സ്വദേശി ഒ.വി.സനോജിനെയാണ് കാണാതായത്. വ്യാഴാഴ്‌ച പുലർച്ചെ 2.10ന് വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്നതായി സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പിന്നീട് ഇയാളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നത്.
.gif)

ഫോൺ സ്വിച്ച് ഓഫ് ആണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ വടകര പൊലീസ് സ്റ്റേഷനിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അറിയിക്കുക.
Complaint youngman missing Vadakara
