കോഴിക്കോട്: ( www.truevisionnews.com) കോഴിക്കോട് തൊട്ടിൽപ്പാലത്ത് തെരുവ് നായയുടെ ആക്രമണം. രണ്ടു തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടിയേറ്റു. വളയംകോടുമ്മൽ ശൈലജ, മാവിലപ്പാടി നാരായണി എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഇരുവരെയും കുറ്റ്യാടി താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം കണ്ണൂർ പാനൂർ കൈവേലിക്കലിൽ രണ്ടു പേരെ തെരുവുനായ കടിച്ചു. കൈവേലിക്കൽ സ്വദേശികളായ ചഞ്ചന, കുമാരൻ എന്നിവർക്കാണ് കടിയേറ്റത്. ഇന്ന് വൈകിട്ട് 7 മണിയോട് ആക്രമണം നടന്നത്. വാണിവിലാസം എൽപി സ്കൂൾ പരിസരത്ത് വെച്ചാണ് ഇവരെ തെരുവുനായ കടിച്ചത്. ഇരുവരും ചികിത്സയിൽ തുടരുകയാണ്.
.gif)

Stray dog attack Thottilpalam Kozhikode
