തൃശൂർ: (truevisionnews.com) കൊടകരയിൽ 17 പേർ താമസിച്ച പഴയ കെട്ടിടം തകർന്നു വീണു. മൂന്ന് തൊഴിലാളികൾ അകപ്പെട്ടു. ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.
ബംഗാൾ സ്വദേശികളായ റൂബിൻ, റാഹൂൽ, ആബിൻ എന്നിവരാണ് വീട്ടിനകത്ത് തകർന്ന കെട്ടിടാവശിഷ്ടത്തിന് അകപ്പെട്ടത്. ഇന്ന് രാവിലെ 6.10 നാണ് ഇരുനില കെട്ടിടം തകർന്നത്. സമീപത്ത് താമസിക്കുന്ന വിശ്വംഭരൻ്റെതാണ് ഈ പഴയ കെട്ടിടം.
Building Kodakara 17 people staying collapses three workers trapped thrissur
