തകർത്തുപെയ്ത പേമാരിയ്ക്കൊപ്പം മിന്നൽ ചുഴലിയും; മരങ്ങള്‍ കടപുഴകി, റോഡുകളിലേക്കും വീടുകളിലേക്കും വെള്ളം കയറി

തകർത്തുപെയ്ത പേമാരിയ്ക്കൊപ്പം മിന്നൽ ചുഴലിയും; മരങ്ങള്‍ കടപുഴകി, റോഡുകളിലേക്കും വീടുകളിലേക്കും വെള്ളം കയറി
Jun 27, 2025 08:30 AM | By Vishnu K

ചാലക്കുടി: (truevisionnews.com) ചാലക്കുടി മേഖലയില്‍ കനത്ത നാശം. ശക്തമായ കാറ്റിലും മഴയിലും പുഴയിലെ ജലവിതാനം ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. പലയിടത്തും റോഡുകളിലേക്കും വീടുകളിലേക്കും വെള്ളം കയറി. മിന്നല്‍ ചുഴലിയില്‍ മരങ്ങള്‍ വീണു.

പരിയാരം പഞ്ചായത്തിലെ മംഗലന്‍ കോനയില്‍ വെള്ളം കയറി. ഇവിടത്തെ 13 വീട്ടുകാരെ പരിയാരം സെന്‍റ് ജോര്‍ജ് ഹയര്‍ സെക്കന്‍ററി സ്‌കൂളിലേക്ക് മാറ്റി. കാഞ്ഞിരപ്പിള്ളി കോവിലകം റോഡിലും വെള്ളം കയറി. ഇവിടത്തെ 12 വീട്ടുകാരെയും മാറ്റിപാര്‍പ്പിച്ചു. കമ്മളത്ത് തോട് നിറഞ്ഞൊഴുകി എട്ട് വീടുകളിലേക്ക് വെള്ളം കയറി. മുരിങ്ങൂര്‍ ഡിവൈന്‍ കോളനിയിലും വെള്ളം കയറി.

വീടുകളിലേക്ക് വെള്ളം കയറിയ 6 വീട്ടുകാരെ ഡിവൈന്‍ ധ്യാന കേന്ദ്രത്തിന്റെ മലയാളം വിഭാഗത്തിലേക്ക് മാറ്റിപാര്‍പ്പിച്ചു. കൂടപ്പുഴ കുട്ടാടന്‍പാടം നിറഞ്ഞ് വീടുകളിലേക്ക് വെള്ളം കയറി. വീട്ടുകാരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. കാടുകുറ്റി ചാത്തന്‍ചാല്‍ റോഡില്‍ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു. തിരുത്തിപറമ്പ്, കാരൂര്‍ എന്നീ റോഡുകളിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. സതേണ്‍ കോളജിന് സമീപം റെയില്‍വെ അടിപ്പാതയില്‍ വെള്ളം കയറിയതോടെ ഇതുവഴിയുള്ള ഗതാഗതം നിലച്ചു

Torrential rains lightning trees uprooted water entered roads houses

Next TV

Related Stories
സ്വകാര്യ ബസ് ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക്; വിദ്യാർത്ഥികളുടെ മിനിമം ചാർജ് അഞ്ച്  രൂപയാക്കണമെന്നാവിശ്യം

Jun 26, 2025 03:41 PM

സ്വകാര്യ ബസ് ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക്; വിദ്യാർത്ഥികളുടെ മിനിമം ചാർജ് അഞ്ച് രൂപയാക്കണമെന്നാവിശ്യം

സ്വകാര്യ ബസ് ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക്; വിദ്യാർത്ഥികളുടെ മിനിമം ചാർജ് അഞ്ച് ...

Read More >>
ചാലക്കുടി പുഴയിൽ കാട്ടാന ഒഴുക്കിൽപ്പെട്ടു

Jun 26, 2025 03:30 PM

ചാലക്കുടി പുഴയിൽ കാട്ടാന ഒഴുക്കിൽപ്പെട്ടു

വാഴച്ചാലിൽ കാട്ടാന ചാലക്കുടി പുഴയിൽ...

Read More >>
Top Stories










Entertainment News