സൂക്ഷിച്ചോ..... 'കണ്ണൊന്ന് തെറ്റി'; കോഴിക്കോട് നടവണ്ണൂരിൽ ടൂറിസ്റ്റ് ബസ് കടത്തികൊണ്ട് പോകാന്‍ ശ്രമം, പിന്തുടര്‍ന്ന് പിടികൂടി നാട്ടുകാർ

സൂക്ഷിച്ചോ..... 'കണ്ണൊന്ന് തെറ്റി'; കോഴിക്കോട് നടവണ്ണൂരിൽ  ടൂറിസ്റ്റ് ബസ് കടത്തികൊണ്ട് പോകാന്‍ ശ്രമം,  പിന്തുടര്‍ന്ന് പിടികൂടി നാട്ടുകാർ
Jun 26, 2025 11:43 AM | By Susmitha Surendran

പേരാമ്പ്ര : (truevisionnews.com) ഷെഡില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസ് അര്‍ദ്ധരാത്രി കടത്തി കൊണ്ട് പോവാന്‍ ശ്രമം. നടുവണ്ണൂര്‍ ആഞ്ഞോളി മുക്കിലെ ഷെഡില്‍ നിര്‍ത്തിയിട്ട കെഎല്‍ 52 ജി 2596 അല്‍ മനാമ ബസാണ് ഒരു സംഘം കടത്താന്‍ ശ്രമിച്ചത്.

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. കാവുന്തറ കുറ്റിയുള്ളതില്‍ നിയാസിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്. ബസുമായി കരുവണ്ണൂരിലെ പെട്രോള്‍ പമ്പില്‍ ഡീസല്‍ അടിക്കാന്‍ എത്തി ഡീസല്‍ അടിച്ചശേഷം സംഘം പണം നല്‍കാതെ ബസ് പേരാമ്പ്ര ഭാഗത്തേക്ക് ഓടിച്ചു കൊണ്ടു പോകുകയായിരുന്നു.

ഇവരെ പിന്തുടര്‍ന്ന് പേരാമ്പ്ര കൈതക്കല്‍ വെച്ച് നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു. പമ്പുടമ നിയാസിനെ വിവരമറിയിക്കുകയായിരുന്നു.പൊലീസ് എത്തുമ്പോഴേക്കും ഇവര്‍ ഓടി രക്ഷപ്പെട്ടു. കാവുന്തറ സ്വദേശികള്‍ ആണ് സംഘത്തില്‍ ഉണ്ടായിരുന്നത് എന്നാണ് ലഭിച്ച വിവരം.

ബസ് മൈസൂരിലേക്ക് കടത്താനുള്ള ശ്രമമാണെന്നാണ് കരുതുന്നത്. ബസ് മോഷണം നടത്തിയതാണോ സംഭവത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോ എന്നും പൊലീസ് അന്വേഷണത്തിലേ വ്യക്തമാവൂ.



Attempt smuggle tourist bus Natavannoor Kozhikode

Next TV

Related Stories
വടകര വില്യാപ്പള്ളിയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

Jun 26, 2025 04:31 PM

വടകര വില്യാപ്പള്ളിയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

വടകര വില്യാപ്പള്ളിയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ....

Read More >>
വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുന്നു - മെഡിക്കൽ ബുള്ളറ്റിൻ

Jun 26, 2025 02:36 PM

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുന്നു - മെഡിക്കൽ ബുള്ളറ്റിൻ

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുന്നു - മെഡിക്കൽ...

Read More >>
Top Stories