( www.truevisionnews.com ) ക്ഷേത്രദര്‍ശനത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയ യുവതിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാല്‍സംഗം ചെയ്തു. ഒഡീഷയിലെ മയൂര്‍ഭഞ്ചില്‍ തിങ്കളാഴ്ചയാണ് സംഭവം. നാല് ദിവസത്തിനിടെ ഒഡീഷയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ കൂട്ടബലാല്‍സംഗമാണിത്.
ക്ഷേത്രത്തില്‍ പോയി മടങ്ങി വരികയായിരുന്ന യുവതി വീട്ടിലെത്തിയതിന് പിന്നാലെയാണ് നാലംഗ സംഘം വീടിനുള്ളിലേക്ക് ബലംപ്രയോഗിച്ച് കടന്നതു, യുവതിയെ വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റി മറ്റൊരിടത്തേക്ക് കൊണ്ടുപോയതും. അക്രമികള്‍ വീട്ടിലെത്തിയ സമയത്ത്. ഭര്‍ത്താവോ മറ്റു കുടുംബാംഗങ്ങളോ വീട്ടിലുണ്ടായിരുന്നില്ല.
.gif)

ക്രൂരമായി പീഡിപ്പിച്ച ശേഷം വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി. രാത്രിയോടെ വീടിനടുത്ത വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ദേഹമാസകലം മുറിവേറ്റ് അവശയായ യുവതി വീട്ടിലെത്തിയപ്പോഴാണ് കുടുംബാംഗങ്ങള്‍ വിവരമറിഞ്ഞത്. രക്തം വാര്‍ന്നൊലിച്ച് ഗുരുതരാവസ്ഥയിലായിരുന്ന യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. പിന്നാലെ പൊലീസിലും പരാതി നല്‍കി.
സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
young woman gang raped and abandoned road while returning from temple
