എന്തിനീ ക്രൂരത ....? വിമാനത്താവളത്തില്‍ ചിരിച്ചു കളിച്ചു നടന്ന പിഞ്ചുകുഞ്ഞിനെ എടുത്ത് നിലത്തടിച്ച് അക്രമി

എന്തിനീ ക്രൂരത ....? വിമാനത്താവളത്തില്‍  ചിരിച്ചു കളിച്ചു നടന്ന പിഞ്ചുകുഞ്ഞിനെ എടുത്ത് നിലത്തടിച്ച് അക്രമി
Jun 26, 2025 07:05 AM | By Susmitha Surendran

 (truevisionnews.com) റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലെ വിമാനത്താവളത്തില്‍ കളിച്ചു നടക്കുകയായിരുന്ന ഒന്നര വയസുകാരനെ അപ്രതീക്ഷതമായി എടുത്ത് നിലത്തടിച്ച് അക്രമി. ബെലാറസ് പൗരനായ 31കാരന്‍ വ്‌ളാഡിമര്‍ വിറ്റ്‌കോലിയാണ് ഈ ക്രൂരത പിഞ്ചു കുഞ്ഞിനോട് കാണിച്ചത്. ഇയാളെ കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ ആക്രമണത്തില്‍ തലയോട്ടിക്കും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റ് കുഞ്ഞ് ഇപ്പോഴും അബോധാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടായിരുന്നു. പല സൈറ്റുകളും ഇപ്പോഴത് ഒഴിവാക്കിയിട്ടുണ്ട്. അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണത്തില്‍ ഇറാനില്‍ നിന്നും പലായനം ചെയ്ത കുടുംബത്തിലെ കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. കുട്ടിയുടെ ഗര്‍ഭിണിയായ അമ്മ പുഷ് ചെയര്‍ എടുക്കാനായി പോയ സമയം സ്യൂട്ട് കേസിനടുത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. കുഞ്ഞിന് സമീപമെത്തിയ പ്രതി ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അതിക്രമം കാട്ടിയത്.

സംഭവത്തിന് തൊട്ടുപിന്നാലെ അലറികരയുന്ന കുഞ്ഞിന്റെ അമ്മയെയും വീഡിയോയില്‍ കാണാമായിരുന്നു. അക്രമി ഇവരോട് ഉച്ചത്തില്‍ എന്തൊക്കെയോ അപ്പോഴും വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇയാള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. സൈപ്രസില്‍ നിന്നോ ഈജിപ്തില്‍ നിന്നോ ഉള്ള വിമാനത്തിലാണ് ഇയാള്‍ മോസ്‌കോയില്‍ എത്തിയതെന്നും ഇയാളുടെ കൈയില്‍ നിന്നും മയക്കുമരുന്ന് കണ്ടെടുത്തതായും റിപ്പോര്‍ട്ടുണ്ട്. ഇയാള്‍ മുമ്പും സമാനമായ കുറ്റങ്ങള്‍ ചെയ്തതായാണ് വിവരം.




attacker grabbed laughing toddler threw him ground.

Next TV

Related Stories
ഇറാന്റെ ആണവ നിലയങ്ങള്‍ തകര്‍ത്തു, തെളിവുകള്‍ പെന്റഗണ്‍ ഇന്ന് പുറത്തുവിടും - ഡൊണാള്‍ഡ് ട്രംപ്

Jun 26, 2025 07:41 AM

ഇറാന്റെ ആണവ നിലയങ്ങള്‍ തകര്‍ത്തു, തെളിവുകള്‍ പെന്റഗണ്‍ ഇന്ന് പുറത്തുവിടും - ഡൊണാള്‍ഡ് ട്രംപ്

ഇറാന്റെ ആണവ നിലയങ്ങള്‍ തകര്‍ത്തു, തെളിവുകള്‍ പെന്റഗണ്‍ ഇന്ന് പുറത്തുവിടും:...

Read More >>
'യുദ്ധം അവസാനിപ്പിക്കാനായതിലും ഇറാന്റെ ആണവകേന്ദ്രങ്ങൾ നശിപ്പിച്ചതിലും അഭിമാനം' -ട്രംപ്

Jun 25, 2025 08:49 AM

'യുദ്ധം അവസാനിപ്പിക്കാനായതിലും ഇറാന്റെ ആണവകേന്ദ്രങ്ങൾ നശിപ്പിച്ചതിലും അഭിമാനം' -ട്രംപ്

സംഘർഷം അവസാനിപ്പിച്ചതിലും ഇറാന്റെ ആണവകേന്ദ്രങ്ങൾ നശിപ്പിച്ചതിലും അഭിമാനമെന്ന് ഡോണള്‍ഡ്...

Read More >>
വെടിനിര്‍ത്തൽ കരാര്‍ ലംഘിച്ചു, ഇസ്രയേലിൽ ഇറാൻ ആക്രമണം,മിസൈലുകൾ തകർത്തു

Jun 24, 2025 02:04 PM

വെടിനിര്‍ത്തൽ കരാര്‍ ലംഘിച്ചു, ഇസ്രയേലിൽ ഇറാൻ ആക്രമണം,മിസൈലുകൾ തകർത്തു

വെടിനിര്‍ത്തൽ കരാര്‍ ലംഘിച്ചു, ഇസ്രയേലിൽ ഇറാൻ ആക്രമണം,മിസൈലുകൾ തകർത്തു...

Read More >>
ഒരു മറയുമില്ലേ?  യുവതിയുടെ മുറിയില്‍ അതിക്രമിച്ച് കയറി സ്വയംഭോഗം ചെയ്തു; പതിനെട്ടുകാരൻ പിടിയിൽ

Jun 24, 2025 01:35 PM

ഒരു മറയുമില്ലേ? യുവതിയുടെ മുറിയില്‍ അതിക്രമിച്ച് കയറി സ്വയംഭോഗം ചെയ്തു; പതിനെട്ടുകാരൻ പിടിയിൽ

യുവതിയുടെ മുറിയില്‍ അതിക്രമിച്ച് കയറി സ്വയംഭോഗം ചെയ്തു; 18 -കാരനായ ...

Read More >>
Top Stories