പത്തനംതിട്ട: ( www.truevisionnews.com )കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണ് ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക് .തിരുവല്ല മന്നംകരചിറയിലാണ് അപകടം നടന്നത്. കാരയ്ക്കൽ സ്വദേശി ജയകൃഷ്ണനാണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന മറ്റു മൂന്ന് പേരെ ഫയർഫോഴ്‌സ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ജയകൃഷ്‌ണൻ്റെ സുഹൃത്തുക്കളായ അനന്തു, ഐബി എന്നിവരാണ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. ഇന്നലെ രാത്രി 11.30യോടെയാണ് അപകടം നടന്നത്.
മറ്റൊരു സംഭവത്തിൽ കോഴിക്കോട് മണ്ണൂര്‍ പാറക്കടവില്‍ ചൂണ്ടയിടാൻ പോയ യുവാവ് പുഴയില്‍ വീണ് മുങ്ങി മരിച്ചു. ചൂണ്ട പാറയില്‍ കുരുങ്ങിയത് അഴിക്കാന്‍ നടത്തിയ ശ്രമമാണ് അപകടത്തില്‍ കലാശിച്ചത്. മീഞ്ചന്ത ഫയര്‍ഫോഴ്‌സെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മണ്ണൂര്‍ വളവ് സ്വദേശി ശബരി (22) ആണ് മരിച്ചത്.
.gif)

മറ്റൊരു സംഭവത്തിൽ പെരുമ്പാവൂരിൽ ഒരു വയസുകാരൻ റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി മരിച്ചു. പെരുമ്പാവൂർ മരുതുകവലയിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി സ്വദേശിനി ആതിരയുടെ മകൻ അവ്യുക്ത് ആണ് മരിച്ചത്. വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. മുത്തശ്ശിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി കയ്യിൽ കിട്ടിയ റംബൂട്ടാൻ വിഴുങ്ങുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Car loses control and falls into pond in Thiruvalla one dead, two injured
