ബസ്സിൽ നിന്നും വഴുതിവീണ വയോധികയുടെ കാലുകളിലൂടെ ബസ് കയറിയിറങ്ങി: നില ഗുരുതരം

ബസ്സിൽ നിന്നും വഴുതിവീണ വയോധികയുടെ കാലുകളിലൂടെ ബസ് കയറിയിറങ്ങി: നില ഗുരുതരം
Jun 24, 2025 04:48 PM | By VIPIN P V

ഇടുക്കി: ( www.truevisionnews.com ) നെടുങ്കണ്ടത്ത് ബസ്സിൽ നിന്നും വഴുതിവീണ വയോധികയുടെ കാലുകളിലൂടെ ബസ് കയറിയിറങ്ങി. നെടുങ്കണ്ടം പടിഞ്ഞാറേ കവലയിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്. കല്ലാർ സ്വദേശിയായ ശാന്തമ്മയാണ് (75 ) അപകടത്തിൽപ്പെട്ടത്. വയോധികയുടെ നില ഗുരുതരാവസ്ഥയിലാണ്.

യാത്രക്കാരെ കയറ്റുന്നതിനായി റോഡിന് നടുവിൽ ബസ് നിർത്തുകയും, യാത്രക്കാർ കയറുന്നതിനു മുമ്പ് ബസ് മുന്നോട്ട് എടുക്കുകയുമായിരുന്നു. ഇതിനിടയിൽ ശാന്തമ്മ കാൽവഴുതി ബസ്സിനടിയിലേക്ക് വീഴുകയായിരുന്നു. ഇരു കാലുകളുടെയും തുടയെല്ലുകളുടെയും മുകളിലൂടെയാണ് ബസ് കയറിയത്. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഇവരെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

ഡ്രൈവറുടെയും കണ്ടക്ടറുടെയും അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ബസ് പോലീസ് കസ്റ്റഡിയിൽ എടുത്തു.

Bus runs over elderly woman legs after she slipped off bus condition critical

Next TV

Related Stories
ചെറിയ പുള്ളിയല്ല.... ! പൊലീസിന്‍റെ കണ്ണുവെട്ടിച്ച് മുങ്ങിയത് പത്തൊൻപത് വർഷം, മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസിൽ യുവതി പിടിയിൽ

Jul 5, 2025 11:10 AM

ചെറിയ പുള്ളിയല്ല.... ! പൊലീസിന്‍റെ കണ്ണുവെട്ടിച്ച് മുങ്ങിയത് പത്തൊൻപത് വർഷം, മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസിൽ യുവതി പിടിയിൽ

കട്ടപ്പനയിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടി മുങ്ങിയ പിടികിട്ടാപുള്ളിയായ യുവതി...

Read More >>
പടക്കം വിനയായി, കാട്ടാനകളെ തുരത്താൻ പടക്കം കത്തിക്കവെ കൈയിലിരുന്ന് പൊട്ടി; ഗുരുതരപരിക്ക്

Jun 30, 2025 08:27 AM

പടക്കം വിനയായി, കാട്ടാനകളെ തുരത്താൻ പടക്കം കത്തിക്കവെ കൈയിലിരുന്ന് പൊട്ടി; ഗുരുതരപരിക്ക്

കാട്ടാനകളെ തുരത്താനുള്ള പടക്കം കൈയിലിരുന്ന് പൊട്ടി ഗുരുതരമായി...

Read More >>
ഇടുക്കി മാങ്കുളത്ത് അഴുകിയ മൃതദേഹം കണ്ടെത്തി

Jun 26, 2025 03:13 PM

ഇടുക്കി മാങ്കുളത്ത് അഴുകിയ മൃതദേഹം കണ്ടെത്തി

മാങ്കുളം വലിയ പാറക്കുട്ടിയില്‍ അഴുകിയ മൃതദേഹം...

Read More >>
 കനത്ത മഴ;  ജില്ലയിൽ ജല – സാഹസിക വിനോദങ്ങൾക്ക് നിയന്ത്രണം

Jun 25, 2025 04:27 PM

കനത്ത മഴ; ജില്ലയിൽ ജല – സാഹസിക വിനോദങ്ങൾക്ക് നിയന്ത്രണം

ഇടുക്കി ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ...

Read More >>
Top Stories

//Truevisionall