വടകര (കോഴിക്കോട്): ( www.truevisionnews.com ) പതിനാലുകാരിയെ തടഞ്ഞുനിര്‍ത്തി നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. വടകര പാലയാട് സ്വദേശി മുബാറക് മന്‍സിലില്‍ മുഹമ്മദ് അന്‍സാര്‍ (38) ആണ് പിടിയിലായത്. പോക്‌സോ കേസ് ചുമത്തിയ കേസില്‍ വടകര പൊലീസാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബൈക്കില്‍ എത്തിയ യുവാവ്, ട്യൂഷന്‍ ക്ലാസില്‍ പോവുകയായിരുന്ന പതിനാലുകാരിയായ വിദ്യാര്‍ത്ഥിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തുകയായിരുന്നു. പെണ്‍കുട്ടി വടകര പൊലീസില്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വടകര ഗവ. ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയനാക്കിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
.gif)

Vadakara native arrested for displaying nudity fourteen year old girl Kozhikode
