'നന്ദി ഉണ്ട് മാഷേ...'; എം വി ഗോവിന്ദന് പരോക്ഷ വിമർശനവുമായി കണ്ണൂരിലെ 'റെഡ് ആർമി'

'നന്ദി ഉണ്ട് മാഷേ...'; എം വി ഗോവിന്ദന് പരോക്ഷ വിമർശനവുമായി കണ്ണൂരിലെ 'റെഡ് ആർമി'
Jun 23, 2025 01:00 PM | By Athira V

കണ്ണൂർ: ( www.truevisionnews.com) നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലചിത്രം വ്യക്തമായതിന് പിന്നാലെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ 'റെഡ് ആർമി' ഫേസ്ബുക്ക് പേജിൽ പരോക്ഷവിമർശനം.

'നന്ദി ഉണ്ട് മാഷേ' എന്നാണു എം വി ഗോവിന്ദനെ പേരെടുത്ത് പറയാതെ വിമർശിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പോളിങ്ങിന്റെ അവസാന ദിനങ്ങളിൽ ഗോവിന്ദൻ നടത്തിയ ആർഎസ്എസ് പിന്തുണ പരാമർശത്തിലാണ് 'റെഡ് ആർമി'യുടെ പരോക്ഷവിമർശനം. നേരത്തെ 'പി ജെ ആർമി' എന്ന് പേരുള്ള പേജായിരുന്നു റെഡ് ആർമി.

പോസ്റ്റിന് പിന്നാലെ കമന്റുകളും നിറഞ്ഞിട്ടുണ്ട്.

'മരുമോൻ തന്നെ യുവരാജാവ്, പി ജയരാജനെ ഒതുക്കി. ജി സുധാകരനെ ഒതുക്കി. തോമസ് ഐസക്കിനെ ഒതുക്കി.അടുത്ത മുഖ്യമന്ത്രി എന്ന് പറഞ്ഞിരുന്ന ശൈലജയെ ഒതുക്കി . ഇതാ ഒടുവിൽ മരുമോന് മുമ്പിൽ ഉണ്ടായിരുന്ന അവസാനത്തെ എതിരാളിയായ എം സ്വരാജിനെയും ഒതുക്കി.. കേരളത്തിൽ അമ്മായിപ്പനും മരുമോനും മാത്രം മതി .നിലപാടുകളുടെ രാജാവ് ....കമ്മികളുടെ ഇടയിലെ കാറൽ മാക്‌സ് ആണ് എന്നൊക്കെ അന്തങ്ങൾ തള്ളുമെങ്കിലും ജനങ്ങളുടെ ഇടയിൽ അപ്പുക്കുട്ടൻ ആണ് എന്ന് സ്വന്തം നാട്ടുകാർ തന്നെ വിളിച്ചു പറഞ്ഞു....സ്വരാജിന്റെ ജന്മ സ്ഥലത്തു പോത്തുകല്ലിൽ 630 വോട്ടിന്റെ ലീഡ് യു ഡി എഫ് ന് ' എന്നാൽ ഷഹബാസ് എന്ന വ്യക്തി കമന്റ് ചെയ്തത്.

കോവിന്ദന് ലാൽസലാം, മാഷേ..... കോടിയേരിയെ പോലെ വ്യക്തമായും കൃത്യമായും കാര്യങൾ വിലയിരുത്തുക. വായിക്ക്‌ തോന്നിയതല്ല കോതക്ക് പാട്ട്.... പാർട്ടി സെക്രട്ടറി ഉത്തരവാദിത്വം. തിരിച്ചറിയുക. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ തോല്പിക്കാൻ കഴിയില്ല, എന്നും മറ്റ് ചിലരും കുറിച്ചിട്ടുണ്ട്.

അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേർന്ന് സഹകരിച്ചിരുന്നു എന്നായിരുന്നു എം വി ഗോവിന്ദന്റെ പരാമർശം. ഇത് വിവാദമായ പശ്ചാത്തലത്തില്‍ പറഞ്ഞതില്‍ വ്യക്തത വരുത്തി ഗോവിന്ദന്‍ തന്നെ രംഗത്തെത്തിയിരുന്നു. തന്റെ പരാമര്‍ശം വളച്ചൊടിച്ചതാണെന്നും സൂചിപ്പിച്ചത് അടിയന്തരാവസ്ഥ കാലത്ത് ഇന്ത്യ ഒറ്റക്കെട്ടായി നീങ്ങിയ സാഹചര്യത്തിൽ ജനത പാർട്ടിയുമായി ചേർന്നതായിരുന്നു എന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു.

ആര്‍എസ്എസുമായി സിപിഐഎം രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ല. ഇനിയും ഉണ്ടാവില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. എം വി ഗോവിന്ദന്‍ തന്നെ വസ്തുതകള്‍ വിശദീകരിച്ചിട്ടുണ്ടെന്നും ആര്‍എസ്എസുമായി യോജിപ്പിന്റേതായ ഒരു മേഖലയും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

വലിയ വിമർശനമാണ് ഗോവിന്ദന്റെ പരാമർശം വിളിച്ചുവരുത്തിയത്. നിലമ്പൂരില്‍ ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ് സഖ്യം ചേരുന്നതില്‍ എൽഡിഎഫ് വിമർശനം ഉയർത്തുന്നതിനിടെയായിരുന്നു എം വി ഗോവിന്ദന്റെ പരാമർശം. തുടർന്ന് മുഖ്യമന്ത്രി തന്നെ ഗോവിന്ദന് താക്കീതുമായി രംഗത്തുവന്നിരുന്നു. മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ച് പറയരുത് എന്ന പരോക്ഷ വിമര്‍ശനമാണ് പിണറായി വിജയന്‍ നടത്തിയത്. അതാണ് നല്ലതെന്നും പറഞ്ഞു. തിരുവനന്തപുരത്ത് എകെജി സെന്ററില്‍ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും പങ്കെടുത്ത തദ്ദേശ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലായിരുന്നു എം വി ഗോവിന്ദനുള്ള പിണറായി വിജയന്റെ താക്കീത്.



'Red Army' Kannur indirectly criticizes MV Govindan

Next TV

Related Stories
'പി.കെ. ശശിക്ക് ഇനി സിപിഐഎമ്മിൽ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ല; നിലപാട് പ്രഖ്യാപിച്ച് യുഡിഎഫിലേക്ക് വരാം' -സന്ദീപ് വാര്യർ

Jul 14, 2025 08:41 PM

'പി.കെ. ശശിക്ക് ഇനി സിപിഐഎമ്മിൽ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ല; നിലപാട് പ്രഖ്യാപിച്ച് യുഡിഎഫിലേക്ക് വരാം' -സന്ദീപ് വാര്യർ

പി.കെ. ശശിക്ക് നിലപാട് പ്രഖ്യാപിച്ച് യുഡിഎഫിലേക്ക് വരാമെന്ന് സന്ദീപ് വാര്യർ....

Read More >>
തൃണമൂല്‍ കോണ്‍ഗ്രസ് പുറത്താക്കി; ഇനി എന്‍ കെ സുധീര്‍ ബിജെപിയില്‍, അംഗത്വം സ്വീകരിച്ചു

Jul 14, 2025 07:33 PM

തൃണമൂല്‍ കോണ്‍ഗ്രസ് പുറത്താക്കി; ഇനി എന്‍ കെ സുധീര്‍ ബിജെപിയില്‍, അംഗത്വം സ്വീകരിച്ചു

മുന്‍ എഐസിസി അംഗവും ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ ഡിഎംകെ സ്ഥാനാര്‍ത്ഥിയുമായിരുന്ന എന്‍ കെ സുധീര്‍ ബിജെപിയില്‍...

Read More >>
'ചാനലിന്റെ മുമ്പിൽ വച്ച് പറഞ്ഞ വിമർശനം സദുദ്ദേശപരമെന്ന് കരുതാൻ സൗകര്യമില്ല'; രാഹുലിന്റെ ശബ്ദ സന്ദേശം പുറത്ത്

Jul 14, 2025 02:09 PM

'ചാനലിന്റെ മുമ്പിൽ വച്ച് പറഞ്ഞ വിമർശനം സദുദ്ദേശപരമെന്ന് കരുതാൻ സൗകര്യമില്ല'; രാഹുലിന്റെ ശബ്ദ സന്ദേശം പുറത്ത്

പി ജെ കുര്യനെതിരെയുള്ള യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാക്കൂട്ടത്തിലിന്റെ ശബ്ദ സന്ദേശം പുറത്ത്....

Read More >>
'ഇങ്ങനെ പോയാല്‍ പോര, പറഞ്ഞതെല്ലാം ഉത്തമബോധ്യമുള്ള കാര്യങ്ങള്‍'; യൂത്ത് കോണ്‍ഗ്രസിനെതിരായ വിമര്‍ശനത്തിലുറച്ച് പി ജെ കുര്യന്‍

Jul 14, 2025 11:01 AM

'ഇങ്ങനെ പോയാല്‍ പോര, പറഞ്ഞതെല്ലാം ഉത്തമബോധ്യമുള്ള കാര്യങ്ങള്‍'; യൂത്ത് കോണ്‍ഗ്രസിനെതിരായ വിമര്‍ശനത്തിലുറച്ച് പി ജെ കുര്യന്‍

യൂത്ത് കോണ്‍ഗ്രസിനെതിരായ പരസ്യ വിമര്‍ശനത്തിലുറച്ച് മുതിര്‍ന്ന നേതാവ് പി ജെ...

Read More >>
'അക്രമത്തിനും ഭീഷണിക്കും മാഷുടെ ആവേശത്ത തടയാനാകില്ല'; സദാനന്ദൻ മാസ്റ്റർക്ക് അഭിനന്ദനവുമായി നരേന്ദ്രമോദി

Jul 13, 2025 12:05 PM

'അക്രമത്തിനും ഭീഷണിക്കും മാഷുടെ ആവേശത്ത തടയാനാകില്ല'; സദാനന്ദൻ മാസ്റ്റർക്ക് അഭിനന്ദനവുമായി നരേന്ദ്രമോദി

രാജ്യസഭാംഗമായി രാഷ്ട്രപതി നോമിനേറ്റ് ചെയ്ത കേരളത്തിലെ ബി ജെ പി നേതാവ് സദാനന്ദൻ മാസ്റ്റർക്ക് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി...

Read More >>
Top Stories










Entertainment News





//Truevisionall