കാമുകനൊപ്പം ഭാര്യ വയലിൽ, കയ്യോടെ പൊക്കി ഭർത്താവ്, കയറുകൊണ്ട് കെട്ടി ക്ഷേത്രത്തിലെത്തിച്ച് നെറ്റിയില്‍ സിന്ദൂരം അണിയിപ്പിച്ചു

കാമുകനൊപ്പം ഭാര്യ വയലിൽ, കയ്യോടെ പൊക്കി ഭർത്താവ്, കയറുകൊണ്ട് കെട്ടി ക്ഷേത്രത്തിലെത്തിച്ച് നെറ്റിയില്‍ സിന്ദൂരം അണിയിപ്പിച്ചു
Jun 22, 2025 06:31 AM | By Athira V

ലഖ്‌നൗ: www.truevisionnews.comഖ്നൗ കാമുകനൊപ്പം ഭാര്യയെ കണ്ടതിനെ തുടർന്ന് ഇരുവരെയും നിർബന്ധിപ്പിച്ച് വിവാഹം കഴിപ്പിച്ചു, ഉത്തർപ്രദേശിലെ ഗാസിപൂർ ജില്ലയിലെ ജാമുവാവ് ഗ്രാമത്തിലാണ് സംഭവം. ഭാര്യയെയും കാമുകനെയും സമീപത്തെ വയലിൽ വെച്ച് കണ്ടതോടെയാണ് ഭർത്താവും നാട്ടുകാരും ഇരുവരെയും പിടികൂടി കയറുകൊണ്ട് കെട്ടിയിട്ട് ക്ഷേത്രത്തിലെത്തിച്ചത്. സംഭവത്തിന്റെ വീഡിയോ വെള്ളിയാഴ്ച പുറത്തുവന്നു.

കാമുകനെക്കൊണ്ട് നിർബന്ധിച്ച് സ്ത്രീയുടെ നെറ്റിയില്‍ സിന്ദൂരം അണിയിച്ചെന്ന് പൊലീസ് പറഞ്ഞു. 21കാരനായ പിന്റു ​ഗോണ്ട്, 20കാരിയായ പ്രിയങ്ക കുമാരി എന്നിവരാണ് ക്രൂരതക്ക് ഇരയായത്. സംഭവത്തിൽ ഭർത്താവ് രോഹിത് കുമാറിനെ (22)തിരെ ഭാര്യ പരാതി നൽകി.

2023ലാണ് രോ​ഹിതും പ്രിയങ്കയും വിവാഹിതരായത്. വിവാഹശേഷം ദമ്പതികൾ നോയിഡയിലായിരുന്നു താമസിച്ചിരുന്നത്. രോഹിത് ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്നു. അരിപഹാർപൂർ ഗ്രാമത്തിൽ താമസിക്കുന്ന പിന്റു ഗോണ്ട് (21) എന്നയാളും അതേ കമ്പനിയിൽ ജോലി ചെയ്തിരുന്നു. പിന്റു ഇടയ്ക്കിടെ രോഹിതിന്റെ വീട്ടിൽ സന്ദർശിക്കുകയും പ്രിയങ്കയുമായി ബന്ധം വളർത്തിയെടുക്കുകയും ചെയ്തു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ദമ്പതികൾ ഗ്രാമത്തിലേക്ക് മടങ്ങി. ബുധനാഴ്ച പ്രിയങ്ക പിന്തുവിനെ വിളിച്ച് വയലിൽ കണ്ടുമുട്ടി. ഗ്രാമവാസികൾ ഇരുവരെയും കാണുകയും കുടുംബത്തെ അറിയിക്കുകയും ചെയ്തു. തുടർന്ന് രോഹിതും സംഘവും സ്ഥലത്തെത്തി ഇരുവരെയും കെട്ടിയിട്ട് ഗ്രാമത്തിലെ കാളി ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നു.

പ്രിയങ്കയും പിന്റുവും ഒരുമിച്ച് ജീവിക്കണമെന്ന് അറിയിച്ചപ്പോഴാണ് വിവാഹ ചടങ്ങ് നടത്താൻ തീരുമാനിച്ചത്. തുടർന്ന് പ്രിയങ്ക പിന്റുവിനൊപ്പം പൊലീസ് സ്റ്റേഷനെ സമീപിക്കുകയും ഭർത്താവ് രോഹിത്തിനും മറ്റ് പത്ത് പേർക്കുമെതിരെ പീഡനത്തിന് പരാതി നൽകുകയും ചെയ്തു. അപമാനിച്ചതായും ഭാര്യ ആരോപിച്ചു.

അതേസമയം, പ്രിയങ്കയെയും പിന്റുവിനെയും പലപ്പോഴും ഒരുമിച്ച് കാണാറുണ്ടെന്നും എന്നാൽ പുറത്ത് പറയാതിരിക്കാന്‍ പിന്‍റു രോഹിത് ആരോപിച്ചു. ഇരുവരും തന്നെ പലതവണ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ചതായും രോഹിത് പറഞ്ഞു. സംഘർഷം ഒഴിവാക്കാനാണ് വിവാഹം കഴിപ്പിച്ചതെന്നും രോഹിത് പറഞ്ഞു.

നിയമപ്രകാരം, ആദ്യ വിവാഹത്തിൽ നിന്ന് നിയമപരമായി വിവാഹമോചനം നേടാത്ത രണ്ടാമത്തെ വിവാഹം അസാധുവാണെന്ന്എസ്എച്ച്ഒ മഹേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു. സ്ത്രീയുടെ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.





wife caught lover field brought temple forced marry

Next TV

Related Stories
ആശ്ചര്യം; എപ്പോഴും വിശപ്പില്ലായ്മയും ശർദ്ദിയും; പത്ത് വയസ്സുകാരിയുടെ വയറ്റിൽ നിന്ന് കണ്ടെത്തിയത്  അരക്കിലോ ഭാരമുള്ള മുടിക്കെട്ട്

Jul 30, 2025 02:26 PM

ആശ്ചര്യം; എപ്പോഴും വിശപ്പില്ലായ്മയും ശർദ്ദിയും; പത്ത് വയസ്സുകാരിയുടെ വയറ്റിൽ നിന്ന് കണ്ടെത്തിയത് അരക്കിലോ ഭാരമുള്ള മുടിക്കെട്ട്

മഹാരാഷ്ട്രയിൽ പത്ത് വയസ്സുകാരിയുടെ വയറ്റിൽ നിന്ന് അരക്കിലോയോളം ഭാരം വരുന്ന മുടിക്കെട്ട്...

Read More >>
കണ്ണിൽചോരയില്ലാത്ത അമ്മയോ ....? കുഞ്ഞിനെ ഒഴിവാക്കണമെന്ന് കാമുകൻ; 15 മാസം പ്രായമുള്ള കുഞ്ഞിനെ ബസ്റ്റാൻഡില്‍ ഉപേക്ഷിച്ച് ഒളിച്ചോടി യുവതി

Jul 30, 2025 01:24 PM

കണ്ണിൽചോരയില്ലാത്ത അമ്മയോ ....? കുഞ്ഞിനെ ഒഴിവാക്കണമെന്ന് കാമുകൻ; 15 മാസം പ്രായമുള്ള കുഞ്ഞിനെ ബസ്റ്റാൻഡില്‍ ഉപേക്ഷിച്ച് ഒളിച്ചോടി യുവതി

കുഞ്ഞിനെ ഒഴിവാക്കണമെന്ന് കാമുകൻ; 15 മാസം പ്രായമുള്ള കുഞ്ഞിനെ ബസ്റ്റാൻഡില്‍ ഉപേക്ഷിച്ച് ഒളിച്ചോടി ...

Read More >>
'ജാമ്യം ഇല്ല '; ഛത്തീസ്​ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി

Jul 30, 2025 12:30 PM

'ജാമ്യം ഇല്ല '; ഛത്തീസ്​ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി

ഛത്തീസ്​ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന്...

Read More >>
'ചില വ്യക്തികൾ നൽകുന്ന വിവരങ്ങൾ ശരിയല്ല'; നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്തകൾ നിഷേധിച്ച് കേന്ദ്രം

Jul 29, 2025 09:13 AM

'ചില വ്യക്തികൾ നൽകുന്ന വിവരങ്ങൾ ശരിയല്ല'; നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്തകൾ നിഷേധിച്ച് കേന്ദ്രം

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണങ്ങൾ തള്ളി വിദേശകാര്യ മന്ത്രാലയം....

Read More >>
Top Stories










Entertainment News





//Truevisionall