എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​ക​ളി​ൽ വിജയം 60 ശതമാനത്തിൽ താഴെ; സ്കൂൾ പ്രധാനാധ്യാപകർക്ക് നോട്ടീസ് അയച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​ക​ളി​ൽ വിജയം 60 ശതമാനത്തിൽ താഴെ; സ്കൂൾ പ്രധാനാധ്യാപകർക്ക് നോട്ടീസ് അയച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്
Jun 21, 2025 08:16 AM | By Vishnu K

ബം​ഗ​ളൂ​രു: (truevisionnews.com) 2025ലെ ​എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​ക​ളി​ലെ വി​ജ​യ​ശ​ത​മാ​നം 60 ശ​ത​മാ​ന​ത്തി​ൽ താ​ഴെ രേ​ഖ​പ്പെ​ടു​ത്തി​യ സ​ർ​ക്കാ​ർ, സ​ർ​ക്കാ​ർ-​എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​ർ​ക്ക് മോ​ശം അ​ക്കാ​ദ​മി​ക് പ്ര​ക​ട​ന​ത്തി​ന് വി​ശ​ദീ​ക​ര​ണം തേ​ടി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് (ഡി.​പി.​ഐ) നോ​ട്ടീ​സ് അ​യ​ച്ചു.

അ​ത​ത് ജി​ല്ല​ക​ളി​ലെ കു​റ​ഞ്ഞ വി​ജ​യ നി​ര​ക്കി​ന് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫ് പ​ബ്ലി​ക് ഇ​ൻ​സ്ട്ര​ക്ഷ​ൻ (ഡി.​ഡി.​പി.​ഐ)​മാ​രെ ഉ​ത്ത​ര​വാ​ദി​ക​ളാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കാ​ത്ത ജി​ല്ല​ക​ളി​ലെ സ​ർ​ക്കാ​ർ-​എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​യി​ട്ടു​ണ്ട്. വി​ജ​യ​ശ​ത​മാ​നം 60ൽ ​താ​ഴെ​യാ​യ വി​ഷ​യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന അ​ധ്യാ​പ​ക​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കാ​നും അ​വ​രു​ടെ ശ​മ്പ​ള​വ​ർ​ധ​ന ത​ട​ഞ്ഞു​വെ​ക്കാ​ൻ ശി​പാ​ർ​ശ ചെ​യ്യാ​നും ഡി.​ഡി.​പി.​ഐ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

തു​ട​ർ​ച്ച​യാ​യി മൂ​ന്ന് വ​ർ​ഷ​ത്തേ​ക്ക് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​ക​ട​നം തൃ​പ്തി​ക​ര​മ​ല്ലെ​ങ്കി​ൽ പ​ഠി​പ്പി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്കു​ള്ള ശ​മ്പ​ള​വ​ർ​ധ​ന ത​ട​ഞ്ഞു​വെ​ക്കാ​ൻ ഡി.​ഡി.​പി.​ഐ​ക്ക് അ​ധി​കാ​ര​മു​ണ്ട്. അ​ഞ്ച് വ​ർ​ഷ​മാ​യി എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യ​ശ​ത​മാ​നം 50ൽ ​താ​ഴെ​യാ​യ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളു​ടെ ഗ്രാ​ൻ​ഡു​ക​ൾ ത​ട​ഞ്ഞു​വെ​ക്കും.

ഈ ​വ​ർ​ഷം 3583 സ​ർ​ക്കാ​ർ-​എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള 2,00,214 വി​ദ്യാ​ർ​ഥി​ക​ൾ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 1,18,066 പേ​ർ (58.97 ശ​ത​മാ​നം) മാ​ത്ര​മേ വി​ജ​യി​ച്ചി​രു​ന്നു​ള്ളൂ. സ​ർ​ക്കാ​ർ സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ​മാ​ർ​ക്ക് ന​ൽ​കി​യ നോ​ട്ടീ​സി​ൽ ‘ക​ർ​മ​പ​ര​മാ​യ വീ​ഴ്ച’ എ​ന്ന് പ​രാ​മ​ർ​ശി​ക്കു​ക​യും വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും വേ​ണ്ട​രീ​തി​യി​ൽ ന​യി​ക്കു​ന്ന​തി​ൽ അ​വ​ർ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് ആ​രോ​പി​ക്കു​ക​യും ചെ​യ്തു.

S.S.S.L.C pass rate less 60 percent General Education Department notice school principals

Next TV

Related Stories
'ഇതാരാണ് ഓഫ് ചെയ്‌തത്?' വിമാന ദുരന്തത്തിന് തൊട്ടുമുൻപ് പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത്..... വിമാനം പറന്നത് 32 സെക്കന്റ് മാത്രം

Jul 12, 2025 07:16 AM

'ഇതാരാണ് ഓഫ് ചെയ്‌തത്?' വിമാന ദുരന്തത്തിന് തൊട്ടുമുൻപ് പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത്..... വിമാനം പറന്നത് 32 സെക്കന്റ് മാത്രം

അഹമ്മദാബാദ് വിമാന ദുരന്തം നടക്കുന്നതിന് തൊട്ടുമുൻപ് പൈലറ്റുമാർ തമ്മിൽ നടന്ന സംഭാഷണത്തിൻ്റെ വിവരങ്ങൾ പുറത്ത്....

Read More >>
കേരളത്തിന് ആശ്വാസം; ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

Jul 10, 2025 06:00 PM

കേരളത്തിന് ആശ്വാസം; ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 153.20 കോടി അനുവദിച്ച് കേന്ദ്ര...

Read More >>
ശുചിമുറിയിൽ രക്തക്കറ, പിന്നാലെ വിദ്യാർത്ഥിനികളെ ആർത്തവ പരിശോധന നടത്തി പ്രിൻസിപ്പലും സഹായിയും, പോക്സോ കേസ്

Jul 10, 2025 10:32 AM

ശുചിമുറിയിൽ രക്തക്കറ, പിന്നാലെ വിദ്യാർത്ഥിനികളെ ആർത്തവ പരിശോധന നടത്തി പ്രിൻസിപ്പലും സഹായിയും, പോക്സോ കേസ്

മഹാരാഷ്ട്രയിലെ സ്കൂളിൽ ആർത്തവ പരിശോധന നടത്തിയ സംഭവത്തിൽ പ്രിൻസിപ്പലും അറ്റൻഡന്റും...

Read More >>
നിമിഷപ്രിയയുടെ മോചനം; കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ തേടി സുപ്രീം കോടതിയിൽ ഹർജി നൽകി

Jul 10, 2025 10:27 AM

നിമിഷപ്രിയയുടെ മോചനം; കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ തേടി സുപ്രീം കോടതിയിൽ ഹർജി നൽകി

നിമിഷപ്രിയയുടെ മോചനത്തിൽ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ തേടി സുപ്രീംകോടതിയിൽ...

Read More >>
Top Stories

//Truevisionall