ശുചിമുറിയിൽ രക്തക്കറ, പിന്നാലെ വിദ്യാർത്ഥിനികളെ ആർത്തവ പരിശോധന നടത്തി പ്രിൻസിപ്പലും സഹായിയും, പോക്സോ കേസ്

ശുചിമുറിയിൽ രക്തക്കറ, പിന്നാലെ വിദ്യാർത്ഥിനികളെ ആർത്തവ പരിശോധന നടത്തി പ്രിൻസിപ്പലും സഹായിയും, പോക്സോ കേസ്
Jul 10, 2025 10:32 AM | By VIPIN P V

( www.truevisionnews.com ) മഹാരാഷ്ട്രയിലെ സ്കൂളിൽ ആർത്തവ പരിശോധന നടത്തിയ സംഭവത്തിൽ പ്രിൻസിപ്പലും അറ്റൻഡന്റും അറസ്റ്റിൽ. താനെയിലെ ഷാപൂരിലെ ആർഎസ് ധമാനി സ്കൂളിലെ നാല് അധ്യാപകർക്കെതിരെയും കേസെടുത്തു. ഇവർക്കെതിരെ പോക്സോ വകുപ്പ് ചുമത്തി. അറസ്റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.

രക്ഷിതാക്കൾ വൻ പ്രതിഷേധം ഉയർത്തിയതോടെയാണ് പൊലീസ് നടപടി. ശുചിമുറിയിൽ രക്തക്കറ കണ്ടതിനെ തുടർന്നാണ് വിദ്യാർഥികളെ പരിശോധിച്ചത്. അഞ്ചാംതരം മുതൽ പത്താംതരം വരെയുള്ള വിദ്യാർർഥിനികളാണ് അതിക്രമത്തിന് ഇരയായത്.

സ്കൂളിലെ ജീവനക്കാർ ചൊവ്വാഴ്ച ശുചിമുറിയിൽ രക്തക്കറ കണ്ടെത്തുകയും ഉടൻ തന്നെ അധ്യാപകരെയും പ്രിൻസിപ്പലിനെയും ഇക്കാര്യം അറിയിക്കുകയുമായിരുന്നു. ആരാണ് ഉത്തരവാദികളെന്ന് കണ്ടെത്തുന്നതിനായായി പെൺകുട്ടികളെ കൺവെൻഷൻ ഹാളിലേക്ക് വിളിച്ചുവരുത്തി, അവിടെ ഒരു പ്രൊജക്ടർ ഉപയോഗിച്ച് ശുചിമുറിയിലെ രക്തക്കറയുടെ ചിത്രങ്ങൾ കാണിച്ചു.

തുടർന്ന് വിദ്യാർത്ഥിനികളോട് ആർക്കൊക്കെ ആർത്തവമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്താൻ ആവശ്യപ്പെട്ടു. കൈകൾ ഉയർത്തിയ പെൺകുട്ടികളുടെ വിരലടയാളം ഉൾപ്പെടെയുള്ള വിവരങ്ങൾ അധ്യാപകർ രേഖപ്പെടുത്തി. ബാക്കിയുള്ള പെൺകുട്ടികളെ ശുചിമുറിയിലേക്ക് കൊണ്ടുപോയി, അവിടെവച്ച് വിവസ്ത്രരാക്കി പരിശോധനക്ക് വിധേയരാക്കുകയായിരുന്നു.

Blood stains in the bathroom then principal and assistant check female students for menstruation POCSO case Maharashtra

Next TV

Related Stories
ഐപിഎസ് ഉദ്യോ​ഗസ്ഥന്റെ ഭാര്യ മരിച്ച നിലയിൽ; നിതേഷിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് സഹോദരൻ; മരണത്തിൽ ദുരൂഹത

Jul 31, 2025 10:51 PM

ഐപിഎസ് ഉദ്യോ​ഗസ്ഥന്റെ ഭാര്യ മരിച്ച നിലയിൽ; നിതേഷിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് സഹോദരൻ; മരണത്തിൽ ദുരൂഹത

ഉത്തർപ്രദേശിൽ മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥന്റെ ഭാര്യയെ വീട്ടിൽ മരിച്ച നിലയിൽ...

Read More >>
കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യത്തിനായി ഇടപെടുമെന്ന് അമിത് ഷായുടെ ഉറപ്പ്

Jul 31, 2025 05:15 PM

കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യത്തിനായി ഇടപെടുമെന്ന് അമിത് ഷായുടെ ഉറപ്പ്

കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യത്തിനായി ഇടപെടുമെന്ന് അമിത് ഷായുടെ...

Read More >>
തലയിലില്ലെങ്കിൽ പണിയാകും; ഹെൽമറ്റ് ഇല്ലെങ്കിൽ നാളെമുതൽ പെട്രോളുമില്ല, നിയമലംഘനത്തിന് പൂട്ടിടാൻ അധികൃതർ

Jul 31, 2025 01:12 PM

തലയിലില്ലെങ്കിൽ പണിയാകും; ഹെൽമറ്റ് ഇല്ലെങ്കിൽ നാളെമുതൽ പെട്രോളുമില്ല, നിയമലംഘനത്തിന് പൂട്ടിടാൻ അധികൃതർ

ഇന്ദോറിൽ ഹെൽമറ്റ് ഇല്ലെങ്കിൽ നാളെമുതൽ പെട്രോളുമില്ല, നിയമലംഘനത്തിന് പൂട്ടിടാൻ...

Read More >>
'പൊലീസ് അവരുടെ ജോലിയാണ് ചെയ്യുന്നത്'; കന്യാസ്ത്രീകളുടെ അറസ്റ്റിനെ വീണ്ടും ന്യായീകരിച്ച് ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി

Jul 31, 2025 09:49 AM

'പൊലീസ് അവരുടെ ജോലിയാണ് ചെയ്യുന്നത്'; കന്യാസ്ത്രീകളുടെ അറസ്റ്റിനെ വീണ്ടും ന്യായീകരിച്ച് ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി

കന്യാസ്ത്രീകളുടെ അറസ്റ്റിനെ വീണ്ടും ന്യായീകരിച്ച് ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ്...

Read More >>
കന്യാസ്ത്രീകളുടെ അറസ്റ്റ്; ഛത്തീസ്ഗഡ് മുഖ്യമന്ത്രിയിൽ നിന്ന് വിവരങ്ങൾ തേടി ആഭ്യന്തരമന്ത്രി അമിത് ഷാ

Jul 31, 2025 07:56 AM

കന്യാസ്ത്രീകളുടെ അറസ്റ്റ്; ഛത്തീസ്ഗഡ് മുഖ്യമന്ത്രിയിൽ നിന്ന് വിവരങ്ങൾ തേടി ആഭ്യന്തരമന്ത്രി അമിത് ഷാ

ഛത്തീസ്​ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയിൽ നിന്ന് വിവരങ്ങൾ തേടി ആഭ്യന്തരമന്ത്രി അമിത്...

Read More >>
Top Stories

News from Regional Network

//Truevisionall