ടീച്ചറേ പെട്ടല്ലോ..! അധ്യാപികയുടെ വാഹനമിടിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവം; ലൈസൻസ് സസ്പെൻഡ് ചെയ്തു

ടീച്ചറേ പെട്ടല്ലോ..! അധ്യാപികയുടെ വാഹനമിടിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവം; ലൈസൻസ് സസ്പെൻഡ് ചെയ്തു
Jun 20, 2025 11:20 AM | By Athira V

മലപ്പുറം: ( www.truevisionnews.com  ) മലപ്പുറം എംഎസ്പി സ്കൂളിൽ അധ്യാപികയുടെ വാഹനമിടിച്ച് വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ അധ്യാപികയുടെ ഡ്രൈവിം​ഗ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു.

എംഎസ് പി സ്കൂളിലെ അധ്യാപിക ബീഗത്തിനെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. എടപ്പാൾ ഐഡിറ്റിആറിൽ അഞ്ചുദിവസത്തെ ഡ്രൈവിംഗ് പരിശീലനത്തിന് അധ്യാപികയെ അയയ്ക്കും. മലപ്പുറം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറുടെതാണ് നടപടി.

കഴിഞ്ഞ 17ാം തീയതിയാണ് അധ്യാപികയുടെ കാർ സ്കൂൾ ​ഗ്രൗണ്ടിൽ വെച്ച് വിദ്യാർത്ഥിനിയുടെ കാലിൽ ഇടിച്ചത്. കാലിന് മൂന്നിടങ്ങളിൽ പൊട്ടൽ സംഭവിച്ചിരുന്നു. എന്നാൽ മതിൽ ഇടിഞ്ഞുവീണ് അപകടം പറ്റിയെന്ന് പറയാനാണ് സ്കൂൾ അധികൃതർ നിർദേശിച്ചത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത് വൈകിയെന്നും കേസ് കൊടുക്കരുതെന്ന് അധ്യാപിക ആവശ്യപ്പെട്ടതായും ആരോപിച്ച് വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു.

കുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപികക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. തുടർന്നാണ് ഇപ്പോൾ മലപ്പുറം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ നടപടി സ്വീകരിച്ചിരിക്കുന്നത്.

malappuram Student injured hit teacher vehicle license suspended

Next TV

Related Stories
മരിച്ചത് വടകര സ്വദേശിനി; മാഹി കനാലിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു

Jul 30, 2025 10:44 PM

മരിച്ചത് വടകര സ്വദേശിനി; മാഹി കനാലിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു

മാഹി കനാലിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു, മരിച്ചത് വടകര...

Read More >>
മാഹി പൊലീസ് എന്നാ സുമ്മാവ...! ജോലിക്ക് നിന്ന വീട്ടിൽ നിന്ന്  25 പവൻ സ്വർണാഭരണം കവർന്നു, ഹോം നഴ്സ് അടക്കം മുഴുവൻ പ്രതികളും പിടിയിൽ

Jul 30, 2025 10:28 PM

മാഹി പൊലീസ് എന്നാ സുമ്മാവ...! ജോലിക്ക് നിന്ന വീട്ടിൽ നിന്ന് 25 പവൻ സ്വർണാഭരണം കവർന്നു, ഹോം നഴ്സ് അടക്കം മുഴുവൻ പ്രതികളും പിടിയിൽ

പന്തക്കലിൽ ജോലിക്ക് നിന്ന വീട്ടിൽ നിന്ന് 25 പവൻ സ്വർണാഭരണം കവർന്നു, ഹോം നഴ്സ് അടക്കം മുഴുവൻ പ്രതികളും പിടിയിൽ...

Read More >>
കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ വീണ്ടും അപകടം; പേരാമ്പ്രയിൽ സ്വകാര്യബസും ഓട്ടോയും കൂട്ടിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്ക്

Jul 30, 2025 10:01 PM

കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ വീണ്ടും അപകടം; പേരാമ്പ്രയിൽ സ്വകാര്യബസും ഓട്ടോയും കൂട്ടിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്ക്

കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം, ഓട്ടോ യാത്രികനായ ഭിന്നശേഷിക്കാരന്...

Read More >>
ബസ് പണിമുടക്കുമെന്ന വാശിയിൽ തൊഴിലാളികൾ; പിന്തുണയില്ലെന്ന് ഉടമകളും തൊഴിലാളി യൂണിയനുകളും

Jul 30, 2025 09:17 PM

ബസ് പണിമുടക്കുമെന്ന വാശിയിൽ തൊഴിലാളികൾ; പിന്തുണയില്ലെന്ന് ഉടമകളും തൊഴിലാളി യൂണിയനുകളും

തൊട്ടിൽപ്പാലം തലശ്ശേരി റൂട്ടിലെ ബസ് കണ്ടക്ടറെ മർദ്ദിച്ച സംഭവം , ബസ് പണിമുടക്കുമെന്ന വാശിയിൽ...

Read More >>
'കേക്കും ലഡുവും വേണ്ട.. അരമന കാണാൻ വരികയും വേണ്ട...'; 'ഭരണഘടന പശു തിന്നുന്ന ഗതികേടിലാണ് രാജ്യം' -തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ്

Jul 30, 2025 08:43 PM

'കേക്കും ലഡുവും വേണ്ട.. അരമന കാണാൻ വരികയും വേണ്ട...'; 'ഭരണഘടന പശു തിന്നുന്ന ഗതികേടിലാണ് രാജ്യം' -തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ്

ഛത്തീസ്ഗഡിൽ കന്യാസ്ത്രീമാരെ ജയിലിൽ അടച്ചതിനെതിരെ കണ്ണൂർ കരുവഞ്ചാലിൽ കത്തോലിക്കാ...

Read More >>
ചികിത്സയില്‍ കഴിയുന്ന ഭര്‍തൃ പിതാവിനെ കാണാനായി ഭർത്താവിനൊപ്പം യാത്ര; ട്രെയിനിൽ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

Jul 30, 2025 08:03 PM

ചികിത്സയില്‍ കഴിയുന്ന ഭര്‍തൃ പിതാവിനെ കാണാനായി ഭർത്താവിനൊപ്പം യാത്ര; ട്രെയിനിൽ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

ഭര്‍ത്താവിനൊപ്പം ചെന്നൈയിലേക്ക് പുറപ്പെട്ട യുവതി ചെന്നൈയ്ക്കടുത്ത് തീവണ്ടിയില്‍ നിന്ന് വീണു...

Read More >>
Top Stories

Entertainment News

//Truevisionall