ചായ കുടിച്ചിട്ടാവാം പണി....; ചായ കുടിച്ചതിനു പിന്നാലെ കടയുടമയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച്‌ കടന്നു കളഞ്ഞു; പ്രതി പിടിയിൽ

ചായ കുടിച്ചിട്ടാവാം പണി....; ചായ കുടിച്ചതിനു പിന്നാലെ കടയുടമയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച്‌ കടന്നു കളഞ്ഞു; പ്രതി പിടിയിൽ
Jun 20, 2025 06:38 AM | By Jain Rosviya

ആലപ്പുഴ: (truevisionnews.com)സംസ്ഥാനത്തെ വിവിധ മോഷണ കേസുകളിലെ പ്രതി ആലപ്പുഴയിൽ പിടിയിൽ. ഒരു കടയിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പ്രതിയായ ശ്യാംകുമാറിനെ കുടുക്കിയത്

കഴിഞ്ഞ പതിനൊന്നിനാണ് സംഭവം. അടൂരിൽ നിന്നും ആലപ്പുഴയിൽ എത്തിയ മോഷ്ടാവ് കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ചായ കടയിൽ കയറി ചായകുടിച്ച ശേഷം കടയുടമയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച്‌ കടന്നു കളഞ്ഞു. ചായക്കടയിൽ നിന്നുള്ള സിസി ടിവി ദൃശ്യങ്ങളാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്.

ഫോൺ കാണാതായതോടെ കടയുടമ ആലപ്പുഴ സൗത്ത് പൊലിസ് സ്റ്റേഷനിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാവിനെ തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലം സ്വദേശിയായ ശ്യാം കുമാർ പിടിയിൽ ആയത്.

കൊല്ലം ഈസ്റ്റ്‌ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബൈക്ക് മോഷണക്കേസിലും പ്രതിയാണ് ശ്യാം കുമാർ. കൂടാതെ വിവിധ ജില്ലകളിൽ മോഷണ കേസുകളിൽ ഇയാൾ പ്രതിയാണെന്നും പോലിസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


stole shopkeeper mobile phone Accused arrested alappuzha

Next TV

Related Stories
പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ച സംഭവം; കെണി വച്ച കർഷകൻ കസ്റ്റഡിയിൽ

Jun 16, 2025 05:07 PM

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ച സംഭവം; കെണി വച്ച കർഷകൻ കസ്റ്റഡിയിൽ

താമരക്കുളത്ത് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ...

Read More >>
ആലപ്പുഴയിൽ മൂന്നംഗ സംഘം സഞ്ചരിച്ച കാർ കനാലിലേക്ക് മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം

Jun 15, 2025 08:46 AM

ആലപ്പുഴയിൽ മൂന്നംഗ സംഘം സഞ്ചരിച്ച കാർ കനാലിലേക്ക് മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം

ആലപ്പുഴയിൽ മൂന്നംഗ സംഘം സഞ്ചരിച്ച കാർ കനാലിലേക്ക് മറിഞ്ഞു ഒരാൾ...

Read More >>
വി​വാ​ഹ സൽക്കാരത്തിൽ പങ്കെടുത്ത അ​ൻ​പ​തോ​ളം പേ​ര്‍ക്ക് മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ചു

Jun 14, 2025 02:03 PM

വി​വാ​ഹ സൽക്കാരത്തിൽ പങ്കെടുത്ത അ​ൻ​പ​തോ​ളം പേ​ര്‍ക്ക് മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ചു

വി​വാ​ഹ​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത അ​ൻ​പ​തോ​ളം പേ​ര്‍ക്ക് മ​ഞ്ഞ​പ്പി​ത്തം...

Read More >>
കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ ആഴത്തിലേക്ക് താഴ്ന്നു; യുവാവിന് ദാരുണാന്ത്യം

Jun 9, 2025 08:14 PM

കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ ആഴത്തിലേക്ക് താഴ്ന്നു; യുവാവിന് ദാരുണാന്ത്യം

കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ യുവാവ് മുങ്ങി...

Read More >>
കൊടും ക്രൂരത, വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറി, ചോദ്യം ചെയ്ത ജീവനക്കാരനെ ബൈക്കിൽ വലിച്ചിഴച്ചു,ഗുരുതര പരിക്ക്

Jun 9, 2025 08:37 AM

കൊടും ക്രൂരത, വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറി, ചോദ്യം ചെയ്ത ജീവനക്കാരനെ ബൈക്കിൽ വലിച്ചിഴച്ചു,ഗുരുതര പരിക്ക്

സൂപ്പർ മാർക്കറ്റിലെ വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ജീവനക്കാരനെ ബൈക്കിൽ...

Read More >>
Top Stories