കോട്ടയം: (truevisionnews.com) സംസ്ഥാനത്ത് മഴ ശക്തമായതോടെ കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.
കിളിരൂർ എസ് വി ജി പി എച്ച് എസ് , കിളിരൂർ ഗവൺമെന്റ് യു പി എസ്, തിരുവാർപ്പ് സെന്റ് മേരീസ് എൽ പി സ്‌കൂൾ, തിരുവാർപ്പ് ഗവൺമെന്റ് യു പി സ്‌കൂൾ, വേളൂർ ഗവൺമെന്റ് എൽ പി സ്‌കൂൾ, വേളൂർ ഗവൺമെന്റ് യു പി സ്‌കൂൾ, ചീപ്പുങ്കൽ ഗവൺമെന്റ് വെൽഫെയർ യു പി സ്‌കൂൾ എന്നീ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്.
.gif)

അതേസമയം സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇരട്ടന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതിന്‌റെ ഭാഗമായാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്. തെക്കന്‍ ഗുജറാത്തിനു മുകളിലെ ചക്രവാതച്ചുഴി ന്യുനമര്‍ദ്ദമായി.
Holiday educational institutions operating relief camps Kottayam district tomorrow
