കണ്ണൂർ മാലൂരിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; മൂന്നു പേർക്ക് പരിക്ക്

കണ്ണൂർ മാലൂരിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; മൂന്നു പേർക്ക് പരിക്ക്
Jul 3, 2025 10:37 AM | By VIPIN P V

കണ്ണൂർ : ( www.truevisionnews.com ) കണ്ണൂർ മാലൂരിൽ വാഹനാപകടത്തിൽ മൂന്നു പേർക്ക് പരിക്ക്. കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും കർണാടക രജിസ്ട്രേഷനുള്ള കാറുമാണ് കൂട്ടിയിടിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

അതേസമയം പന്നിത്തടത്ത് കെ.എസ് .ആർ .ടി. സി ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. ബസ് ഡ്രെവറും കണ്ടക്ടറും ഉൾപ്പടെ പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റു. കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ. ടി. സി ബസും കുന്നംകുളത്ത് നിന്ന് വരികയായിരുന്ന മീൻ ലോറിയുമാണ് കൂടിയിടിച്ചത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം.

ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്. പരിക്കേറ്റ മുഴുവൻ ആളുകളേയും കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടിയിടിച്ച വാഹനങ്ങൾ ഇടിച്ച് കയറി രണ്ട് കടകളും തകർന്നിട്ടുണ്ട്. അപകടത്തിൽ കെ.എസ്.ആർ.ടി.സി ബസിൻ്റേയും മീൻലോറിയുടേയും മുൻവശം പൂർണമായും തകർന്നു.

കേച്ചേരി, അക്കിക്കാവ്, വടക്കാഞ്ചേരി, കുന്നംകുളം എന്നിവിടങ്ങളിൽനിന്നുള്ള വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന ജംഗ്ഷനാണ് പന്നിത്തടം.അടുത്തിടെ റോഡ് പണി കഴിഞ്ഞതിനാൽ ഇതുവഴി പോകുന്ന വാഹനങ്ങൾക്ക് അമിത വേഗതയുള്ളതായി നാട്ടുകാർ ആരോപിക്കുന്നത്.

Car and KSRTC bus collide Malur KannurThree injured

Next TV

Related Stories
കണ്ണൂരിൽ പതഞ്ഞ് പൊങ്ങി ഒരു പുഴ; ആശങ്കയോടെ നാട്ടുകാര്‍, പരിശോധനയിൽ വെള്ളത്തിൽ കണ്ടെത്തിയത് രാസലായിനി

Jul 9, 2025 09:24 PM

കണ്ണൂരിൽ പതഞ്ഞ് പൊങ്ങി ഒരു പുഴ; ആശങ്കയോടെ നാട്ടുകാര്‍, പരിശോധനയിൽ വെള്ളത്തിൽ കണ്ടെത്തിയത് രാസലായിനി

കണ്ണൂർ ഉളിക്കലിൽ തോട്ടിലൂടെ വെള്ളം പതഞ്ഞു പൊങ്ങി ഒഴുകിയത് ആശങ്ക...

Read More >>
തേങ്ങ പറിക്കാൻ കയറി, കണ്ണൂരിൽ കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു

Jul 9, 2025 06:09 AM

തേങ്ങ പറിക്കാൻ കയറി, കണ്ണൂരിൽ കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു

കണ്ണൂരിൽ കടന്നൽ കുത്തേറ്റ് വയോധികൻ...

Read More >>
അത്ഭുത രക്ഷ...! കണ്ണൂരിൽ സ്കൂട്ടറിൽനിന്നു താഴെ വീണ പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Jul 5, 2025 04:56 PM

അത്ഭുത രക്ഷ...! കണ്ണൂരിൽ സ്കൂട്ടറിൽനിന്നു താഴെ വീണ പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂരിൽ സ്കൂട്ടറിൽനിന്നു താഴെ വീണ പെൺകുട്ടി രക്ഷപ്പെട്ടത്...

Read More >>
കണ്ണൂരിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു..ദാരുണം...!

Jul 5, 2025 12:11 PM

കണ്ണൂരിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു..ദാരുണം...!

കണ്ണൂരിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ...

Read More >>
പേടിക്കണ്ട അത് പോട്ടൂല, കണ്ണൂർ ഉ​പ്പി​ല​പീ​ടി​ക​യി​ൽ പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​ത് വ്യാ​ജ ബോം​ബെന്ന് സ്ഥിരീകരണം

Jul 3, 2025 12:56 PM

പേടിക്കണ്ട അത് പോട്ടൂല, കണ്ണൂർ ഉ​പ്പി​ല​പീ​ടി​ക​യി​ൽ പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​ത് വ്യാ​ജ ബോം​ബെന്ന് സ്ഥിരീകരണം

കണ്ണൂർ ഉ​പ്പി​ല​പീ​ടി​ക​യി​ൽ പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​ത് വ്യാ​ജ ബോം​ബാ​ണെ​ന്ന് ബോം​ബ്...

Read More >>
Top Stories

Entertainment News

//Truevisionall