കുറ്റ്യാടി ചുരം വഴി വിട്ടോ...; താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം, അത്യാവശ്യ വാഹനങ്ങൾ മാത്രം പോകാൻ അനുവദിക്കും

കുറ്റ്യാടി ചുരം വഴി വിട്ടോ...; താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം, അത്യാവശ്യ വാഹനങ്ങൾ മാത്രം പോകാൻ അനുവദിക്കും
Jun 17, 2025 07:25 AM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം. ഒൻപതാം വളവിനും എട്ടാം വളവിനും ഇടയിൽ നിലംപൊത്താറായ മരം മുറിക്കുമ്പോഴുണ്ടാകുന്ന അപകട സാധ്യത കണക്കിലെടുത്താണ് ചുരത്തിലൂടെയുള്ള യാത്രയ്ക്ക് താമരശ്ശേരി പോലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തിയത്.

മരം മുറിച്ചുമാറ്റുന്നത് വരെ അത്യാവശ്യ വാഹനങ്ങൾ മാത്രമേ പോകാൻ അനുവദിക്കുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു. രാവിലെ 9 മണി മുതൽ ഉദ്ദേശം 12 മണി വരെ ഗതാഗതം തടസ്സപ്പെടാൻ സാധ്യതയുണ്ട്.

യാത്രക്കാർ സമയം ക്രമീകരിച്ച് കുറ്റ്യാടി ചുരം വഴിയോ അല്ലെങ്കിൽ നിലമ്പൂർ നാടുകാണി ചുരം വഴിയോ വയനാട്ടിലേക്ക് തിരിച്ചു പോകേണ്ടതാണെന്ന് അറിയിപ്പുണ്ട്. യാത്രക്കാർ ഇതു കണക്കാക്കി തങ്ങളുടെ അത്യാവശ്യ യാത്രാസമയം ക്രമീകരിക്കണമെന്നും നിർദേശമുണ്ട്. ഇന്നലെ രാത്രിയാണ് ഒൻപതാം വളവിൽ കൂറ്റൻ മരം മണ്ണുകളിളകി അപകടരമായ നിലയിലായത്. തുടർന്ന് ചുരത്തിൽ ഗതാഗതം നിയന്ത്രിച്ചിരുന്നു.

Traffic restrictions Thamarassery Pass today

Next TV

Related Stories
'ട്രാക്ടർ ദർശനത്തിന് അല്ല, ചരക്കിന് മാത്രം'; ഹൈക്കോടതിയുടെ കർശന വാക്കുകൾ എഡിജിപിയിലേക്കു നേരിട്ട്

Jul 16, 2025 12:10 PM

'ട്രാക്ടർ ദർശനത്തിന് അല്ല, ചരക്കിന് മാത്രം'; ഹൈക്കോടതിയുടെ കർശന വാക്കുകൾ എഡിജിപിയിലേക്കു നേരിട്ട്

ശബരിമലയിലെ ട്രാക്ടർ യാത്ര, എഡിജിപി എം ആർ അജിത്കുമാറിനെതിരെ ഹൈക്കോടതിയുടെ...

Read More >>
കോഴിക്കോട് കുറ്റ്യാടിയിൽ വനം വകുപ്പ് ഓഫീസ് ഉപരോധിച്ച് സി പി ഐ എം; ഉപരോധ സമരം കാട്ടാന ശല്യ പരിഹാരത്തിനായി

Jul 16, 2025 11:55 AM

കോഴിക്കോട് കുറ്റ്യാടിയിൽ വനം വകുപ്പ് ഓഫീസ് ഉപരോധിച്ച് സി പി ഐ എം; ഉപരോധ സമരം കാട്ടാന ശല്യ പരിഹാരത്തിനായി

കോഴിക്കോട് കുറ്റ്യാടിയിൽ കാട്ടാന ശല്യ പരിഹാരത്തിനായി വനം വകുപ്പ് ഓഫീസ് ഉപരോധിച്ച് സി പി ഐ...

Read More >>
'മാനവികത ഉയർത്തിപ്പിടിച്ചു, മനുഷ്യത്വപരമായ ഇടപെടലിലൂടെ കാന്തപുരം നമ്മുടെയെല്ലാം പ്രിയപ്പെട്ട മുസ്‌ലിയാരായി മാറിയിരിക്കുന്നു' - എം വി ഗോവിന്ദൻ

Jul 16, 2025 11:01 AM

'മാനവികത ഉയർത്തിപ്പിടിച്ചു, മനുഷ്യത്വപരമായ ഇടപെടലിലൂടെ കാന്തപുരം നമ്മുടെയെല്ലാം പ്രിയപ്പെട്ട മുസ്‌ലിയാരായി മാറിയിരിക്കുന്നു' - എം വി ഗോവിന്ദൻ

നിമിഷപ്രിയയുടെ കാര്യത്തിൽ നടന്നത് മനുഷ്യത്വപരമായ ഇടപെടലാണെന്നും അതിലൂടെ കാന്തപുരം നമ്മുടെയെല്ലാം പ്രിയപ്പെട്ട മുസ്‌ലിയാരായി...

Read More >>
Top Stories

Entertainment News

//Truevisionall