'അവധി വേണോ...മക്കളാരും സങ്കടപ്പെടേണ്ട കേട്ടോ', കനത്ത മഴയുള്ളപ്പോ ഉറപ്പായും അവധി തരാം; പോസ്റ്റുമായി ആലപ്പുഴ കളക്ടർ

'അവധി വേണോ...മക്കളാരും സങ്കടപ്പെടേണ്ട കേട്ടോ', കനത്ത മഴയുള്ളപ്പോ ഉറപ്പായും അവധി തരാം; പോസ്റ്റുമായി ആലപ്പുഴ കളക്ടർ
Jun 16, 2025 07:14 PM | By Athira V

ആലപ്പുഴ: (truevisionnews.com ) മാനം കറുത്താൽ കുട്ടിക്കൂട്ടത്തിനിപ്പോൾ ആശങ്കയാണ്, അവധി കിട്ടുമോയെന്നറിയാൻ. പിന്നെ ജില്ലാ കളക്ടർമാരുടെ സാമൂഹ്യമാധ്യങ്ങളിൽ ചോദ്യങ്ങളുടെ കുത്തൊഴുക്കാണ്. ഏതെങ്കിലും ജില്ലകളിൽ അവധി പ്രഖ്യാപിച്ചാൽ 'ഞങ്ങൾക്കില്ലേ' എന്നാവും ചോദ്യം. ഇത്തരത്തിൽ കുട്ടികളുടെ ചോദ്യത്തിന് രസകരമായ മറുപടിയുമായി എത്തിയിരിക്കുകയാണ് ആലപ്പുഴ കളക്ടർ അലക്‌സ് വർഗീസ്.

പോസ്റ്റിട്ടെന്ന നോട്ടിഫിക്കേഷൻ കിട്ടിയ ഉടൻ അവധി ഉണ്ടോയെന്ന് നോക്കാനാണോ എത്തിയതെന്ന ചോദ്യത്തോടെയായിരുന്നു കളക്ടറുടെ ഫേസ്ബുക്ക് കുറിപ്പ്. മഴ മുന്നറിയിപ്പ് വന്നാൽ ഉടൻ അവധി പ്രഖ്യാപിക്കാൻ പറ്റുമോയെന്നും അദ്ദേഹം ചോദിച്ചു. കനത്ത മഴയുള്ള ദിവസം ഉറപ്പായും അവധി തരാം കേട്ടോ എന്ന് പറഞ്ഞാണ് കളക്ടർ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഓരോ താലൂക്കിലെയും റവന്യു, വിദ്യഭ്യാസം തുടങ്ങി വിവിധ വകുപ്പുകളിൽ നിന്നും തദ്ദേശ ജനപ്രതിനിധികളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകളുടെയും കാലാവസ്ഥാ വകുപ്പിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലെ അവധി പ്രഖ്യാപിക്കാൻ സാധിക്കൂ. അവധി കിട്ടിയില്ലെന്ന് കരുതി മക്കളാരും സങ്കടപ്പെടേണ്ടെന്നും കുട്ടുകൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന യാതൊരു കാര്യവും ചെയ്യില്ലെന്നും കളക്ടർ കുറിച്ചു. കനത്ത മഴയുള്ള ദിവസം ഉറപ്പായും അവധി തരാമെന്നും കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.

ആലപ്പുഴ കളക്ടറുടെ ഫേസ്ബുക്ക് കുറിപ്പ്

പ്രിയപ്പെട്ട കുട്ടികളെ,

പോസ്റ്റിട്ടെന്ന നോട്ടിഫിക്കേഷൻ കിട്ടിയ ഉടൻ അവധി ഉണ്ടോയെന്ന് നോക്കാനാണോ എത്തിയത്…. മഴയൊക്കെ അല്ലേ…പ്രിയപ്പെട്ട മക്കൾ അവധി ചോദിക്കുന്നതിലും തെറ്റ് പറയാനാവില്ല… 

പക്ഷെ മാതാപിതാക്കളോ… കുട്ടികളുടെ സുരക്ഷയിൽ ആശങ്ക കാണും…

നമ്മുടെ കുഞ്ഞുങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാനല്ലേ ജില്ല ഭരണകൂടം എന്നും പ്രവർത്തിക്കുക…

എന്ന് കരുതി, മഴ മുന്നറിയിപ്പ് വന്നാൽ ഉടൻ അവധി പ്രഖ്യാപിക്കാൻ പറ്റുമോ.. പറ്റില്ല..

അതിന് ഓരോ താലൂക്കിലെയും റവന്യൂ, വിദ്യഭ്യാസം തുടങ്ങി വിവിധ വകുപ്പുകളിൽ നിന്നും തദ്ദേശ ജനപ്രതിനിധികളിൽ നിന്നും റിപ്പോർട്ടുകൾ ലഭിക്കേണ്ടതുണ്ട്. ഇതും കാലാവസ്ഥ വകുപ്പിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകളും അടിസ്ഥാനമാക്കിയേ അവധി പ്രഖ്യാപിക്കാൻ സാധിക്കൂ. അതുകൊണ്ട് അവധി കിട്ടിയില്ലെന്ന് കരുതി മക്കളാരും സങ്കടപ്പെടേണ്ട കേട്ടോ.

ഉറപ്പായും നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന യാതൊരു കാര്യവും നമ്മൾ ചെയ്യില്ല..

കനത്ത മഴയുള്ള ദിവസം ഉറപ്പായും അവധി തരാം കേട്ടോ….

alappuzha collectors fb post about rain holiday

Next TV

Related Stories
കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യബസ്  സ്കൂട്ടിയിൽ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

Jul 19, 2025 04:50 PM

കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യബസ് സ്കൂട്ടിയിൽ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

പേരാമ്പ്രയിൽ സ്വകാര്യബസ് സ്കൂട്ടിയിലിടിച്ച് യുവാവിന് ദാരുണാന്ത്യം...

Read More >>
മിഥുൻ ഇനി കണ്ണീരോർമ്മ; ചിതയ്ക്ക് തീകൊളുത്തി കുഞ്ഞനുജൻ; നൊമ്പരക്കടലിലാഴ്ത്തി മിഥുന് വിട നല്‍കി നാട്

Jul 19, 2025 04:50 PM

മിഥുൻ ഇനി കണ്ണീരോർമ്മ; ചിതയ്ക്ക് തീകൊളുത്തി കുഞ്ഞനുജൻ; നൊമ്പരക്കടലിലാഴ്ത്തി മിഥുന് വിട നല്‍കി നാട്

തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി....

Read More >>
കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലൻസും ലോറിയും കൂട്ടിയിടിച്ചു

Jul 19, 2025 04:23 PM

കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലൻസും ലോറിയും കൂട്ടിയിടിച്ചു

കോഴിക്കോട് നെല്ലാങ്കണ്ടിയിൽ രോഗിയുമായി പോയ ആംബുലൻസും ലോറിയും...

Read More >>
സീമയുടെ അക്കൗണ്ടിലേക്ക് പണമയച്ചെന്ന് കോഴിക്കോട് സ്വദേശി, വെളിപ്പെടുത്തലിൽ കണ്ടെത്തിയത് ലഹരി ഇടപാട്; യുവതി അറസ്റ്റിൽ

Jul 19, 2025 04:15 PM

സീമയുടെ അക്കൗണ്ടിലേക്ക് പണമയച്ചെന്ന് കോഴിക്കോട് സ്വദേശി, വെളിപ്പെടുത്തലിൽ കണ്ടെത്തിയത് ലഹരി ഇടപാട്; യുവതി അറസ്റ്റിൽ

സീമയുടെ അക്കൗണ്ടിലേക്ക് പണമയച്ചതെന്ന് കോഴിക്കോട് സ്വദേശി, വെളിപ്പെടുത്തലിൽ കണ്ടെത്തിയത് ലഹരി ഇടപാട്; യുവതി...

Read More >>
ആത്മഹത്യാക്കുറിപ്പ് എഴുതാൻ പേനയും പേപ്പറും ചോദിച്ച് കടയിലെത്തി, പിന്നാലെ കടയുടമയുടെ പേരെഴുതിവച്ച് ജീവനൊടുക്കി മധ്യവയസ്‌കൻ

Jul 19, 2025 02:43 PM

ആത്മഹത്യാക്കുറിപ്പ് എഴുതാൻ പേനയും പേപ്പറും ചോദിച്ച് കടയിലെത്തി, പിന്നാലെ കടയുടമയുടെ പേരെഴുതിവച്ച് ജീവനൊടുക്കി മധ്യവയസ്‌കൻ

ആത്മഹത്യാക്കുറിപ്പ് എഴുതാൻ പേനയും പേപ്പറും ചോദിച്ച് കടയിലെത്തി, പിന്നാലെ കടയുടമയുടെ പേരെഴുതിവച്ച് ജീവനൊടുക്കി മധ്യവയസ്‌കൻ...

Read More >>
വീണ്ടും നിപയെന്ന് സംശയം; തൃശ്ശൂർ മെഡിക്കൽ കോളേജിൽ പതിനഞ്ച് വയസുകാരി ചികിത്സയിൽ

Jul 19, 2025 02:34 PM

വീണ്ടും നിപയെന്ന് സംശയം; തൃശ്ശൂർ മെഡിക്കൽ കോളേജിൽ പതിനഞ്ച് വയസുകാരി ചികിത്സയിൽ

നിപ രോഗബാധയെന്ന സംശയത്തെ തുടർന്ന് പതിനഞ്ച് വയസുകാരി തൃശ്ശൂർ മെഡിക്കൽ കോളേജിൽ...

Read More >>
Top Stories

//Truevisionall