തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്ത് ഇന്നും സ്വർണവില സർവ്വകാല റെക്കോഡിൽ തന്നെ. ഇന്നലെ പവന് 200 രൂപയാണ് വർദ്ധിച്ചത്. വെള്ളിയാഴ്ച ഒറ്റയടിക്ക് 1,560 രൂപ വർദ്ധിച്ച് സ്വർണവില കുതിച്ചുക്കയറിയിരുന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 74,560 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 25 രൂപ ഉയർന്നു. ഇന്നത്തെ വില 9320 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 20 രൂപ വർധിച്ചിരുന്നു. ഇന്നത്തെ വിപണി വില 7645 രൂപയാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 115 രൂപയാണ്
.gif)

Gold price today
