വീട്ടിൽ നിന്നിറങ്ങിയത് സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ്; ആറ്റില്‍ ചാടി കാണാതായ അൻപത്താറുകാരന്റെ മൃതദേഹം കണ്ടെത്തി

വീട്ടിൽ നിന്നിറങ്ങിയത് സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ്; ആറ്റില്‍ ചാടി കാണാതായ അൻപത്താറുകാരന്റെ മൃതദേഹം കണ്ടെത്തി
Jun 14, 2025 04:13 PM | By VIPIN P V

മാന്നാര്‍: (www.truevisionnews.com) ആറ്റില്‍ ചാടി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. വൈക്കം വെട്ടിക്കാട്ട്മുക്ക് പാലത്തില്‍ നിന്നും ആറ്റില്‍ ചാടിയ സ്‌കൂട്ടര്‍ യാത്രികന്റെ മൃതദേഹം കണ്ടെത്തി. മാന്നാര്‍ പൂഴിക്കോല്‍ കരോട്ട് പുത്തന്‍പുരയ്ക്കല്‍ കെ.എന്‍ ബൈജുവിന്റെ (56) മൃതദേഹമാണ് കണ്ടെത്തിയത്.

മൂവാറ്റുപുഴയാറിന്റെ കാട്ടിക്കുന്ന് തീരത്ത് പാലാക്കരി ഫിഷ് ഫാമിന് സമീപം പൊങ്ങിയ നിലയില്‍ ഉച്ചയോടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെ തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്ക് പാലത്തില്‍ നിന്നും ഇയാള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും ഇയാള്‍ ഉപയോഗിച്ചിരുന്ന ചെരുപ്പും കണ്ടെത്തിയിരുന്നു. ഇതോടെയാണ് ആറ്റില്‍ ചാടിയതാകാമെന്ന സംശയം ഉയര്‍ന്നത്. പൊലീസും അഗ്‌നിരക്ഷാസേനയും വെള്ളിയാഴ്ച രാവിലെ മുതല്‍ രാത്രി വൈകിയും മൂവാറ്റുപുഴ ആറ്റില്‍ തിരച്ചില്‍ നടത്തിരുന്നു. ശനിയാഴ്ച രാവിലെ മുതല്‍ തിരച്ചില്‍ പുനരാരംഭിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ വൈക്കം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് വരികയാണ്. റിയല്‍ എസ്റ്റേറ്റ് ബ്രോക്കറാണ് ബൈജു. വീടും സ്ഥലവും വില്‍ക്കുന്ന കാര്യത്തിനായി കൊടുങ്ങല്ലൂരിലുള്ള സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് വ്യാഴാഴ്ച വൈകിട്ട് വീട്ടില്‍ നിന്നും പോയതാണ്. ഏറെ നേരം കഴിഞ്ഞും കാണാതാവുകയും ഫോണില്‍ വിളിച്ചിട്ട് ലഭിക്കാതെ വന്നതോടെയും ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

missing mans body found river

Next TV

Related Stories
ഇറങ്ങുന്നതിനിടെ ട്രെയിൻ മുന്നോട്ടെടുത്തു, പ്ലാറ്റ്ഫോമിൽ തലയടിച്ച് വീണ് ഗുരുതര പരിക്കേറ്റയാൽ മരിച്ചു

Jul 6, 2025 06:09 AM

ഇറങ്ങുന്നതിനിടെ ട്രെയിൻ മുന്നോട്ടെടുത്തു, പ്ലാറ്റ്ഫോമിൽ തലയടിച്ച് വീണ് ഗുരുതര പരിക്കേറ്റയാൽ മരിച്ചു

ട്രെയിനപകടത്തിൽ പരിക്കേറ്റു ആറുമാസമായി ചികിത്സയിലായിരുന്ന ലക്ഷദ്വീപ് സ്വദേശി...

Read More >>
ജീവൻ പോലും അപകടത്തിൽ; ബൈക്കിൽ പോകുന്നതിനിടെ ഇന്‍റര്‍നെറ്റ് കേബിള്‍ പൊട്ടിവീണ് കഴുത്തിൽ കുടുങ്ങി, അധ്യാപകന് പരിക്ക്

Jul 1, 2025 03:51 PM

ജീവൻ പോലും അപകടത്തിൽ; ബൈക്കിൽ പോകുന്നതിനിടെ ഇന്‍റര്‍നെറ്റ് കേബിള്‍ പൊട്ടിവീണ് കഴുത്തിൽ കുടുങ്ങി, അധ്യാപകന് പരിക്ക്

ഇരുചക്രവാഹനത്തിൽ സ്കൂളിലേക്ക് പോകുകയായിരുന്ന അധ്യാപകന് കേബിള്‍ പൊട്ടിവീണ്...

Read More >>
കഴുകന്റെ കണ്ണ് .....; ചൂണ്ടയിടാനായി കൂട്ടിക്കൊണ്ട് പോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, പ്രതിക്ക് കഠിന തടവ്

Jun 29, 2025 04:01 PM

കഴുകന്റെ കണ്ണ് .....; ചൂണ്ടയിടാനായി കൂട്ടിക്കൊണ്ട് പോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, പ്രതിക്ക് കഠിന തടവ്

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രതിവിരുദ്ധ പീഡനത്തിനിരയാക്കി; പ്രതിക്ക് കഠിന തടവ്...

Read More >>
Top Stories

//Truevisionall