വ്യാജ സ്വർണം കിട്ടാൻ കുറച്ച് കഷ്ടപ്പെട്ടോ? വടകരയിൽ വ്യാജ സ്വർണം പണയം വെച്ച് ബാങ്കുകളിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; യുവാവ് അറസ്റ്റിൽ

വ്യാജ സ്വർണം കിട്ടാൻ കുറച്ച് കഷ്ടപ്പെട്ടോ? വടകരയിൽ വ്യാജ സ്വർണം പണയം വെച്ച് ബാങ്കുകളിൽ ലക്ഷങ്ങളുടെ തട്ടിപ്പ്;  യുവാവ് അറസ്റ്റിൽ
Jun 13, 2025 10:25 AM | By Susmitha Surendran

വടകര:(truevisionnews.com) വ്യാജ സ്വർണം പണയം വെച്ച് ബാങ്കുകളിൽ നിന്ന് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. വടകര മാക്കൂൽപീടിക കുഞ്ഞാംകുഴിയിൽ ഷംസുദ്ദീനെ (30) യാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. മേമുണ്ട അർബൻ സൊസൈറ്റി സെക്രട്ടറിയുടെ പരാതിയിലാണ് അറസ്റ്റ്.

ഇവിടെ 32.300 ഗ്രാം വ്യാജ സ്വർണം പണയം വെച്ച് 1,25.840 രൂപ കൈപ്പറ്റിയതായാണ് പരാതി. പല സമയങ്ങളിലായാണ് തട്ടിപ്പ്. പണയം വെച്ച ഉരുപ്പടികൾ പരിശോധിക്കുന്നതിനിടയിലാണ് വ്യാജമാണെന്ന് വ്യക്തമായത്. ഇയാൾ അറസ്റ്റിലായതോടെ അഞ്ച് ബാങ്കുകളിൽ തട്ടിപ്പ് നടന്നതായി ബന്ധപ്പെട്ടവർ പോലീസിനെ അറിയിച്ചിട്ടുണ്ട്.

മണിയൂർ പഞ്ചായത്തിലെ ഒരു ബാങ്കിൽ നിന്ന് വൻ തുക കൈപ്പറ്റിയതായി പറയുന്നു. ഇതിനു പിന്നിൽ വേറെ ആരെങ്കിലുമുണ്ടോ എന്ന് കൂടുതൽ അന്വേഷണം നടത്തിയാലേ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. സ്വർണത്തെ വെല്ലുന്ന തരത്തിലുള്ള വ്യാജ സ്വർണമാണ് പണയപ്പെടുത്തിയത്. ഇവ ഗോവയിൽ നിന്നാണ് സംഘടിപ്പിച്ചതെന്നാണ് വിവരം.

young man arrested allegedly defrauding bank pledging fake gold.

Next TV

Related Stories
കുരുന്ന് നോവിന് വിലയില്ലേ ...? ചേർത്തലയിൽ അഞ്ചു വയസ്സുകാരനെ കുട്ടിയെ അമ്മയും അമ്മൂമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി

Jul 10, 2025 11:05 PM

കുരുന്ന് നോവിന് വിലയില്ലേ ...? ചേർത്തലയിൽ അഞ്ചു വയസ്സുകാരനെ കുട്ടിയെ അമ്മയും അമ്മൂമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി

ചേർത്തലയിൽ അഞ്ചു വയസ്സുകാരനെ കുട്ടിയെ അമ്മയും അമ്മൂമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി...

Read More >>
കോഴിക്കോട്ടെ യൂത്ത് ലീഗ് മുൻ നേതാവ് എംഡിഎംഎ കേസിൽ അറസ്റ്റിൽ

Jul 10, 2025 10:44 PM

കോഴിക്കോട്ടെ യൂത്ത് ലീഗ് മുൻ നേതാവ് എംഡിഎംഎ കേസിൽ അറസ്റ്റിൽ

കോഴിക്കോട്ടെ യൂത്ത് ലീഗ് മുൻ നേതാവ് എംഡിഎംഎ കേസിൽ...

Read More >>
അമ്പട കള്ളാ....! ബോധമില്ലാതെ കിടന്ന ആളുടെ മാലയും വാച്ചും എടുത്ത് കടന്നുകളഞ്ഞു, പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്

Jul 10, 2025 10:07 PM

അമ്പട കള്ളാ....! ബോധമില്ലാതെ കിടന്ന ആളുടെ മാലയും വാച്ചും എടുത്ത് കടന്നുകളഞ്ഞു, പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്

അട്ടകുളങ്ങര ഭാഗത്ത് ബോധമില്ലാതെ കിടന്ന ആളുടെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ച പ്രതിക്കായി...

Read More >>
ഒന്നാം റാങ്കിലടക്കം വലിയ മാറ്റം; പുതുക്കിയ കീം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

Jul 10, 2025 09:52 PM

ഒന്നാം റാങ്കിലടക്കം വലിയ മാറ്റം; പുതുക്കിയ കീം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

കീമിന്റെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു. റാങ്ക് പട്ടികയിൽ വലിയ...

Read More >>
‘സമസ്തയുടേത് സർക്കാരിനെ ഭീഷണിപ്പെടുത്തുന്ന രീതി; സമയമാറ്റത്തിൽ എതിർപ്പുണ്ടെങ്കിൽ കോടതിയെ സമീപിക്കണം’ - വി ശിവൻകുട്ടി

Jul 10, 2025 09:30 PM

‘സമസ്തയുടേത് സർക്കാരിനെ ഭീഷണിപ്പെടുത്തുന്ന രീതി; സമയമാറ്റത്തിൽ എതിർപ്പുണ്ടെങ്കിൽ കോടതിയെ സമീപിക്കണം’ - വി ശിവൻകുട്ടി

സ്‌കൂള്‍ സമയമാറ്റത്തിനെതിരെ സമരത്തിനിറങ്ങുന്ന സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിദ്യഭ്യാസ മന്ത്രി...

Read More >>
Top Stories

GCC News

//Truevisionall