ജില്ലയ്ക്ക് പുറത്ത് സമ്മേളനങ്ങളില്‍ പങ്കെടുക്കരുത്; എസ് ബിജിമോൾക്ക് സി.പി.ഐ വിലക്ക്

ജില്ലയ്ക്ക് പുറത്ത് സമ്മേളനങ്ങളില്‍ പങ്കെടുക്കരുത്; എസ് ബിജിമോൾക്ക് സി.പി.ഐ വിലക്ക്
Jun 11, 2025 02:38 PM | By VIPIN P V

ഇടുക്കി: ( www.truevisionnews.com ) സി.പി.ഐ നേതാവ് ഇ.എസ്.ബിജിമോൾക്ക് വിലക്ക് ഏർപ്പെടുത്തി സംസ്ഥാന എക്സിക്യൂട്ടീവ്. ഇടുക്കി ജില്ലക്ക് പുറത്ത് പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിനാണ് വിലക്ക്. ഏലപ്പാറ മണ്ഡലം സമ്മേളനവുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കങ്ങളുടെയും പ്രശ്‌നങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇ.എസ് ബിജിമോൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

ഏലപ്പാറ മണ്ഡലം സമ്മേളനത്തിൽ സെക്രട്ടറി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഒരു വിഭാഗം ഉയർത്തിയ പേര് ബിജിമോളുടെ ഭർത്താവിന്‍റെ പേരായിരുന്നു. സെക്രട്ടറി സ്ഥാനത്തേക്ക് ഭർത്താവിന്റെ പേര് ഉയർന്നുവന്നതിൽ ബിജിമോൾക്ക് പങ്കില്ലെന്നാണ് എക്‌സിക്യൂട്ടീവ് വിലയിരുത്തിയത്.

എന്നാൽ തുടർന്നുണ്ടായ തർക്കങ്ങളിൽ പാർട്ടിയുടെ സമ്മേളനം നടത്തിപ്പ് സംബന്ധിച്ച് മാർഗരേഖ പാലിച്ചുകൊണ്ട് കാര്യങ്ങൾ നടപ്പാക്കുന്നതിൽ ബിജിമോൾക്ക് വീഴ്ചയുണ്ടായി എന്നാണ് സംസ്ഥാന എക്‌സിക്യൂട്ടീവ് വിലയിരുത്തിയത്. ഇതിനെ തുടർന്നാണ് പാർട്ടി നടപടി സ്വീകരിച്ചത്. ബിജിമോളോട് സംഭവത്തിൽ വിശദീകരണം തേടണമെന്ന് ആവശ്യം യോ​ഗത്തിൽ ഉയർന്നിരുന്നു. ഇക്കാര്യത്തിൽ പാർട്ടി തീരുമാനമെടുത്തിട്ടില്ല.

CPI bans S Bijimol from attending meetings outside the district

Next TV

Related Stories
ചെറിയ പുള്ളിയല്ല.... ! പൊലീസിന്‍റെ കണ്ണുവെട്ടിച്ച് മുങ്ങിയത് പത്തൊൻപത് വർഷം, മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസിൽ യുവതി പിടിയിൽ

Jul 5, 2025 11:10 AM

ചെറിയ പുള്ളിയല്ല.... ! പൊലീസിന്‍റെ കണ്ണുവെട്ടിച്ച് മുങ്ങിയത് പത്തൊൻപത് വർഷം, മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസിൽ യുവതി പിടിയിൽ

കട്ടപ്പനയിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടി മുങ്ങിയ പിടികിട്ടാപുള്ളിയായ യുവതി...

Read More >>
പടക്കം വിനയായി, കാട്ടാനകളെ തുരത്താൻ പടക്കം കത്തിക്കവെ കൈയിലിരുന്ന് പൊട്ടി; ഗുരുതരപരിക്ക്

Jun 30, 2025 08:27 AM

പടക്കം വിനയായി, കാട്ടാനകളെ തുരത്താൻ പടക്കം കത്തിക്കവെ കൈയിലിരുന്ന് പൊട്ടി; ഗുരുതരപരിക്ക്

കാട്ടാനകളെ തുരത്താനുള്ള പടക്കം കൈയിലിരുന്ന് പൊട്ടി ഗുരുതരമായി...

Read More >>
ഇടുക്കി മാങ്കുളത്ത് അഴുകിയ മൃതദേഹം കണ്ടെത്തി

Jun 26, 2025 03:13 PM

ഇടുക്കി മാങ്കുളത്ത് അഴുകിയ മൃതദേഹം കണ്ടെത്തി

മാങ്കുളം വലിയ പാറക്കുട്ടിയില്‍ അഴുകിയ മൃതദേഹം...

Read More >>
 കനത്ത മഴ;  ജില്ലയിൽ ജല – സാഹസിക വിനോദങ്ങൾക്ക് നിയന്ത്രണം

Jun 25, 2025 04:27 PM

കനത്ത മഴ; ജില്ലയിൽ ജല – സാഹസിക വിനോദങ്ങൾക്ക് നിയന്ത്രണം

ഇടുക്കി ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ...

Read More >>
Top Stories

//Truevisionall