കൊല്ലം: ( www.truevisionnews.com ) കൊല്ലം എഴുകോൺ കൈതക്കോട് പൊട്ടക്കിണറ്റിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. സിപിഎം പൊരിയിക്കൽ ടൗൺ ബ്രാഞ്ച് കമ്മിറ്റി അംഗം മണിയാണ് മരിച്ചത്. ഇയാളെ കഴിഞ്ഞ മാസം 24 മുതൽ കണാനില്ലായിരുന്നു. സഹോദരനാണ് മൃതദേഹം തിരിച്ചറിഞ്ഞത്. നിലവിൽ ദുരൂഹതയൊന്നുമില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
താമസിച്ചു കൊണ്ടിരുന്ന വാടകവീടിന് ഏറെ അകലെയല്ലാത്ത പൊട്ടക്കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു ദിവസങ്ങളുടെ പഴക്കമുണ്ട്. വിവാഹിതനായ മണി കുറച്ചുദിവസമായി വാടകവീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. വീട് പുറത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. വീട് തുറന്നുനോക്കിയപ്പോൾ മണിയുടെ ഫോണും കണ്ണടയും ചെരുപ്പും വീടിനുള്ളിൽ തന്നെയുണ്ടായിരുന്നു. മൃതദേഹം കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
body found well kaithakode kollam deceased cpm branch committee member
