മലയാളി അല്ലെന്ന് കരുതി, മരിച്ചതറിഞ്ഞിട്ടും സുഹൃത്തുക്കൾ മറച്ചുവച്ചു; അഭിജിത്തിന്റെ മരണത്തില്‍ ദുരൂഹത

മലയാളി അല്ലെന്ന് കരുതി, മരിച്ചതറിഞ്ഞിട്ടും സുഹൃത്തുക്കൾ മറച്ചുവച്ചു; അഭിജിത്തിന്റെ മരണത്തില്‍ ദുരൂഹത
Jun 10, 2025 01:44 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) തിരുവനന്തപുരം വെമ്പായത്ത് നിന്ന് കാണാതായ പതിനാറുകാരന്റെ മരണത്തില്‍ ദുരൂഹത തുടരുന്നു. മരിച്ച അഭിജിത്തിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യും. മരണവിവരം അറിഞ്ഞിട്ടും പൊലീസിനേയും വീട്ടുകാരേയും അറിയിച്ചില്ല. പരാതി നല്‍കിയിട്ടും പൊലീസ് അന്വേഷിച്ചില്ലെന്ന് അഭിജിത്തിന്റെ കുടുംബം ആരോപിച്ചു.

മാര്‍ച്ച് മൂന്നിന് സുഹൃത്തിനൊപ്പം വെമ്പായം തേക്കടയിലെ വീട്ടിന്‍ നിന്ന് പോയ അഭിജിത്തിനെ പിന്നീട് കാണാതായി. പിന്നീട് പതിനാറാം തീയതി കുടുംബം വട്ടപ്പാറ പൊലീസില്‍ പരാതി നല്‍കി. മാര്‍ച്ച് അഞ്ചാം തീയതി പേട്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അഭിജിത്ത് തീവണ്ടി തട്ടി മരിച്ചെന്നും അജ്ഞാത മൃതദേഹമായി സംസ്‌കരിച്ചെന്നും ഇന്നലെ കുടുംബത്തിന് വിവരം ലഭിച്ചു.

മിസ്സിംഗ് കേസെടുത്ത വട്ടപ്പാറ പൊലീസോ തീവണ്ടി തട്ടി മരിച്ച കേസെടുത്ത പേട്ട പൊലീസോ അന്വേഷണം നടത്തിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. അഭിജിത്തിന്റെ മരണം നേരത്തെ അറിഞ്ഞിട്ടും സുഹൃത്തുക്കള്‍ മറച്ചുവച്ചെന്നും പരാതിയുണ്ട്.

മലയാളി അല്ലെന്ന് കരുതി സ്വന്തം നിലയില്‍ സംസ്‌കരിച്ചെന്ന് പേട്ട പൊലീസ് പറഞ്ഞതായി കുടുംബം ആരോപിക്കുന്നു. കുടുംബത്തിന്റെ ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.



abhijith death Mystery surrounds missing Vempayam

Next TV

Related Stories
ടീച്ചറേ പെട്ടല്ലോ..! അധ്യാപികയുടെ വാഹനമിടിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവം; ലൈസൻസ് സസ്പെൻഡ് ചെയ്തു

Jun 20, 2025 11:20 AM

ടീച്ചറേ പെട്ടല്ലോ..! അധ്യാപികയുടെ വാഹനമിടിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവം; ലൈസൻസ് സസ്പെൻഡ് ചെയ്തു

അധ്യാപികയുടെ വാഹനമിടിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവം, ലൈസൻസ് സസ്പെൻഡ്...

Read More >>
അങ്ങനൊയൊന്നും കൈവിട്ട് പോകൂല ....;  താല്‍ക്കാലിക ആവശ്യത്തിന് വാങ്ങിയ ശേഷം പണയപ്പെടുത്തിയ കാര്‍ കക്കട്ടിൽ നിന്ന്  കണ്ടെത്തി

Jun 20, 2025 11:07 AM

അങ്ങനൊയൊന്നും കൈവിട്ട് പോകൂല ....; താല്‍ക്കാലിക ആവശ്യത്തിന് വാങ്ങിയ ശേഷം പണയപ്പെടുത്തിയ കാര്‍ കക്കട്ടിൽ നിന്ന് കണ്ടെത്തി

താല്‍ക്കാലിക ആവശ്യത്തിന് വാങ്ങിയ ശേഷം പണയപ്പെടുത്തിയ കാര്‍ കക്കട്ടിൽ നിന്ന്...

Read More >>
കണ്ണൂരിലെ യുവതിയുടെ ആത്മഹത്യ; സദാചാര പൊലീസിങ് നടന്നിട്ടില്ല, മരണത്തിനുപിന്നിൽ ആൺസുഹൃത്തെന്ന് കുടുംബം

Jun 20, 2025 08:35 AM

കണ്ണൂരിലെ യുവതിയുടെ ആത്മഹത്യ; സദാചാര പൊലീസിങ് നടന്നിട്ടില്ല, മരണത്തിനുപിന്നിൽ ആൺസുഹൃത്തെന്ന് കുടുംബം

കണ്ണൂർ കായലോട്ടെ യുവതിയുടെ ആത്മഹത്യക്ക് കാരണം ആൺസുഹൃത്തെന്ന്...

Read More >>
Top Stories