കോഴിക്കോട് തിരുവമ്പാടിയിലെ കെഎംസിസി കുടുംബസംഗമം: നാല് ലീഗ് ഭാരവാഹികളെ പുറത്താക്കി

കോഴിക്കോട് തിരുവമ്പാടിയിലെ കെഎംസിസി കുടുംബസംഗമം: നാല് ലീഗ് ഭാരവാഹികളെ പുറത്താക്കി
Jun 20, 2025 10:14 AM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) മുസ്‌ലിം ലീഗിന്റെ പോഷകസംഘടനയായ കെഎംസിസി കോഴിക്കോട് തിരുവമ്പാടിയില്‍ പാർട്ടിയെ വെല്ലുവിളിച്ച് നടത്തിയ കുടുംബ സംഗമത്തില്‍ നടപടി. നാല് ലീഗ് ഭാരവാഹികളെ അന്വേഷണവിധേയമായി പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്ന വിലയിരുത്തലിലാണ് നടപടി. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹ്‌മാന്‍, യൂത്ത് ലീഗ് പ്രസിഡന്റ് ഫൈസല്‍ മാതംവീട്ടില്‍, അറഫി കാട്ടിപ്പരുത്തി, റഫീഖ് പുല്ലൂരാംപാറ എന്നിവരെയാണ് പുറത്താക്കിയത്. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ നവംബറില്‍ മുസ്‌ലിം ലീഗ് പുറത്താക്കിയ മുൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കോയ പുതുവയൽ , മുൻ വൈസ് പ്രസിഡൻ്റ് ന്മാരായ സാഫിർ ദാരിമി, മുൻ സെക്രട്ടറി റഫീക്ക് തെങ്ങും ചാലിൽ , മുൻ ട്രഷറർ സിയാദ് തെങ്ങും ചാലിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കുടുംബ സംഗമം സംഘടിപ്പിച്ചത്.

പരിപാടിയിലേക്ക് പി വി അന്‍വറിനും ക്ഷണമുണ്ടായിരുന്നു. നിലമ്പൂർ യു ഡി എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിൻ്റെ ഓഫീസ് ചുമതല വഹിക്കുന്ന മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ്, ദലിത് ലീഗ് സംസ്ഥാന പ്രസിഡൻറ് ഇ പി ബാബു, മുസ്ലീം ലീഗ് ജില്ല സെക്രട്ടറി വി കെ ഹുസൈൻ കുട്ടി തുടങ്ങിയവർ പങ്കെടുക്കുമെന്ന് കാണിച്ച് പ്രചരണ ബോർഡുകൾ വന്നതോടെയാണ് സംഭവം വിവാദമായത്.

പാർട്ടി നേതൃത്വം വിലക്കിയിട്ടും സംഘാടകർ പരിപാടിയുമായി മുന്നോട്ട് പോകുകയായിരുന്നു. പി വി അൻവർ പങ്കെടുത്തില്ലെങ്കിലും പരിപാടിയിൽ പങ്കെടുത്ത കെ എ ആബ്ദുറഹ്മാൻ ഉൾപ്പെടെയുള്ളവർ മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു.

തുടർന്ന് പരിപാടിയുമായി ലീഗിന് ബന്ധമില്ലെന്ന് വ്യക്തമാക്കി തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡൻ്റ് സി കെ കാസിമും ജനറൽ സെക്രട്ടറി പി ജി മുഹമ്മദും രംഗത്തെത്തി. ഇതോടെ ജില്ലാ സംസ്ഥാന ലീഗ് നേതാക്കൾ പരിപാടിയിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്തു. പിന്നീട് വിട്ടു നിന്ന സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കും പാർട്ടിക്ക് ബന്ധമില്ലന്ന് പറഞ്ഞ നിയോജക മണ്ഡലം നേതൃത്വത്തിനുമെതിരെ കെഎംസിസി ഭാരവാഹികൾ രൂക്ഷ വിമർശനമുന്നയിക്കുകയും ചെയ്തിരുന്നു.

KMCC family gathering Thiruvambadi Kozhikode Four league office bearers expelled

Next TV

Related Stories
'പി.കെ. ശശിക്ക് ഇനി സിപിഐഎമ്മിൽ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ല; നിലപാട് പ്രഖ്യാപിച്ച് യുഡിഎഫിലേക്ക് വരാം' -സന്ദീപ് വാര്യർ

Jul 14, 2025 08:41 PM

'പി.കെ. ശശിക്ക് ഇനി സിപിഐഎമ്മിൽ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ല; നിലപാട് പ്രഖ്യാപിച്ച് യുഡിഎഫിലേക്ക് വരാം' -സന്ദീപ് വാര്യർ

പി.കെ. ശശിക്ക് നിലപാട് പ്രഖ്യാപിച്ച് യുഡിഎഫിലേക്ക് വരാമെന്ന് സന്ദീപ് വാര്യർ....

Read More >>
തൃണമൂല്‍ കോണ്‍ഗ്രസ് പുറത്താക്കി; ഇനി എന്‍ കെ സുധീര്‍ ബിജെപിയില്‍, അംഗത്വം സ്വീകരിച്ചു

Jul 14, 2025 07:33 PM

തൃണമൂല്‍ കോണ്‍ഗ്രസ് പുറത്താക്കി; ഇനി എന്‍ കെ സുധീര്‍ ബിജെപിയില്‍, അംഗത്വം സ്വീകരിച്ചു

മുന്‍ എഐസിസി അംഗവും ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ ഡിഎംകെ സ്ഥാനാര്‍ത്ഥിയുമായിരുന്ന എന്‍ കെ സുധീര്‍ ബിജെപിയില്‍...

Read More >>
'ചാനലിന്റെ മുമ്പിൽ വച്ച് പറഞ്ഞ വിമർശനം സദുദ്ദേശപരമെന്ന് കരുതാൻ സൗകര്യമില്ല'; രാഹുലിന്റെ ശബ്ദ സന്ദേശം പുറത്ത്

Jul 14, 2025 02:09 PM

'ചാനലിന്റെ മുമ്പിൽ വച്ച് പറഞ്ഞ വിമർശനം സദുദ്ദേശപരമെന്ന് കരുതാൻ സൗകര്യമില്ല'; രാഹുലിന്റെ ശബ്ദ സന്ദേശം പുറത്ത്

പി ജെ കുര്യനെതിരെയുള്ള യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാക്കൂട്ടത്തിലിന്റെ ശബ്ദ സന്ദേശം പുറത്ത്....

Read More >>
'ഇങ്ങനെ പോയാല്‍ പോര, പറഞ്ഞതെല്ലാം ഉത്തമബോധ്യമുള്ള കാര്യങ്ങള്‍'; യൂത്ത് കോണ്‍ഗ്രസിനെതിരായ വിമര്‍ശനത്തിലുറച്ച് പി ജെ കുര്യന്‍

Jul 14, 2025 11:01 AM

'ഇങ്ങനെ പോയാല്‍ പോര, പറഞ്ഞതെല്ലാം ഉത്തമബോധ്യമുള്ള കാര്യങ്ങള്‍'; യൂത്ത് കോണ്‍ഗ്രസിനെതിരായ വിമര്‍ശനത്തിലുറച്ച് പി ജെ കുര്യന്‍

യൂത്ത് കോണ്‍ഗ്രസിനെതിരായ പരസ്യ വിമര്‍ശനത്തിലുറച്ച് മുതിര്‍ന്ന നേതാവ് പി ജെ...

Read More >>
'അക്രമത്തിനും ഭീഷണിക്കും മാഷുടെ ആവേശത്ത തടയാനാകില്ല'; സദാനന്ദൻ മാസ്റ്റർക്ക് അഭിനന്ദനവുമായി നരേന്ദ്രമോദി

Jul 13, 2025 12:05 PM

'അക്രമത്തിനും ഭീഷണിക്കും മാഷുടെ ആവേശത്ത തടയാനാകില്ല'; സദാനന്ദൻ മാസ്റ്റർക്ക് അഭിനന്ദനവുമായി നരേന്ദ്രമോദി

രാജ്യസഭാംഗമായി രാഷ്ട്രപതി നോമിനേറ്റ് ചെയ്ത കേരളത്തിലെ ബി ജെ പി നേതാവ് സദാനന്ദൻ മാസ്റ്റർക്ക് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി...

Read More >>
Top Stories

//Truevisionall