തേങ്ങയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായി; വയോധികന്റെ മൃതദേഹം കണ്ടെത്തിയത് പത്താം നാൾ

തേങ്ങയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായി; വയോധികന്റെ മൃതദേഹം കണ്ടെത്തിയത് പത്താം നാൾ
Jun 10, 2025 06:52 AM | By Jain Rosviya

കോട്ടയം: (truevisionnews.com)കോട്ടയത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ വയോധികന്റെ മൃതദേഹം പത്താംദിവസം കണ്ടെത്തി. തോട്ടില്‍നിന്ന് തേങ്ങയെടുക്കാന്‍ ശ്രമിക്കവേ വയോധികനെ ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു. വലിയതോട്ടില്‍വീണ് കാണാതായ മീനടം കാട്ടുമറ്റത്തില്‍ ഈപ്പന്‍ തോമസിന്റെ (കുഞ്ഞ്-66) മൃതദേഹമാണ് കണ്ടെത്തിയത്.

തോടിനു കുറുകെ കിടന്ന മരത്തിന് സമീപം ഉടക്കികിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അപകടമുണ്ടായ സ്ഥലത്തുനിന്ന് നാലു കിലോമീറ്ററോളം ദൂ രത്തുനിന്നാണ് ഈരാറ്റുപേട്ടയില്‍ നിന്നുള്ള ടീം എമര്‍ജന്‍സി കേരള അംഗങ്ങള്‍ മൃതദേഹം കണ്ടെടുത്തത്. വെള്ളം ഇറങ്ങിത്തുടങ്ങിയ തോട്ടില്‍ തിങ്കളാഴ്ച രാവിലെ മുതല്‍തന്നെ തിരച്ചില്‍ ആരംഭിച്ചിരുന്നു.

മേയ് 31-ന് വൈകീട്ട് 3.30-ഓടെ മീനടം ചക്കുങ്കല്‍പ്പടിയിലായിരുന്നു അപകടം. തൊഴിലാളിയെക്കൊണ്ട് പുരയിടത്തിലെ തേങ്ങ ഇടീക്കുന്നതിനിടെ തോട്ടിലേക്കുവീണ തേങ്ങ എടുക്കാനിറങ്ങിയപ്പോള്‍ ഈപ്പന്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. കോട്ടയം, പാമ്പാടി എന്നിവിടങ്ങളില്‍നിന്നുള്ള അഗ്‌നിരക്ഷാ സേനാംഗങ്ങളും തിരച്ചില്‍ നടത്തിയിരുന്നു. കൈതേപ്പാലത്തിന് പടിഞ്ഞാറുഭാഗത്തുള്ള ചക്കാലക്കടവിന് സമീപം തിങ്കളാഴ്ച വൈകീട്ട് കണ്ടെത്തിയ മൃതദേഹം രാത്രി ഒമ്പതുമണിയോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.


ഭാര്യ: സൂസന്‍ തോമസ്. മക്കള്‍: ടോം സ്റ്റീഫന്‍ (ഓസ്‌ട്രേലിയ), ജേക്കബ് സ്റ്റീഫന്‍ (മുംബൈ). മരുമകള്‍: സ്റ്റെഫി (കൂത്താട്ടുകുളം). മൃതദേഹം ചൊവ്വാഴ്ച 11.30-യോടെ മീനടം ആശുപത്രിപ്പടിയിലുള്ള വീട്ടിലെത്തിക്കും. തുടര്‍ന്ന് മീനടം സെയ്ന്റ് ജോണ്‍സ് യാക്കോബായ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം.

Elderly man body found ten days later kottayam

Next TV

Related Stories
പ്രാർത്ഥനകൾ വിഫലം; മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിനി മരിച്ചു

Jul 9, 2025 09:19 PM

പ്രാർത്ഥനകൾ വിഫലം; മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിനി മരിച്ചു

ഈരാറ്റുപേട്ടയിൽ മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിനി...

Read More >>
കോട്ടയത്ത് പിക്കപ്പും ബൊലോറോ ജീപ്പും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

Jul 1, 2025 07:30 AM

കോട്ടയത്ത് പിക്കപ്പും ബൊലോറോ ജീപ്പും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

കോട്ടയത്ത് പിക്കപ്പും ബൊലോറോ ജീപ്പും കൂട്ടിയിടിച്ച്...

Read More >>
Top Stories










//Truevisionall