അഭിമാനമായി ടാറ്റ, ഫ്രഞ്ച് യുദ്ധവിമാനത്തിന്റെ ബോഡി നിര്‍മാണം ഇനി ഇന്ത്യയില്‍; സുപ്രധാന കരാര്‍ ഒപ്പിട്ട് ദസ്സൊയും ടാറ്റയും

അഭിമാനമായി ടാറ്റ, ഫ്രഞ്ച് യുദ്ധവിമാനത്തിന്റെ ബോഡി നിര്‍മാണം ഇനി ഇന്ത്യയില്‍; സുപ്രധാന കരാര്‍ ഒപ്പിട്ട് ദസ്സൊയും ടാറ്റയും
Jun 5, 2025 03:53 PM | By Athira V

ന്യൂഡൽഹി: ( www.truevisionnews.com) ഇന്ത്യാ- ഫ്രഞ്ച് പ്രതിരോധ സഹകരണത്തിലെ നിർണായക ചുവടുവെയ്പ്പ്. ഫ്രഞ്ച് യുദ്ധവിമാനമായ റഫാലിന്റെ ഘടകങ്ങൾ ഇന്ത്യയിൽ നിർമിക്കാനൊരുങ്ങി ടാറ്റയും ദസ്സൊയും. ഫ്യൂസെലേജ് (യുദ്ധവിമാനത്തിന്റെ ബോഡി) നിർമാണത്തിനായാണ് ഇരുകമ്പനികളും തമ്മിൽ കരാരിൽ ഒപ്പിട്ടത്.

നിലവിൽ ഇന്ത്യൻ വ്യോമസേന 36 റഫാൽ യുദ്ധവിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇതിനൊപ്പം നാവികസേനയ്ക്ക് വേണ്ടി 26 റഫാൽ-എം വിമാനങ്ങളും ഇന്ത്യ വാങ്ങുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ കരാർ പ്രസക്തമാകുന്നത്.

ഇന്ത്യയുടെ മൾട്ടിറോൾ യുദ്ധവിമാന ഇടപാടിൽ സാധ്യത കൽപ്പിക്കപ്പെടുന്ന വിമാനം കൂടിയാണ് റഫാൽ. ഇതിനിടെയാണ് ഇന്ത്യയിൽ വിമാനത്തിന്റെ പ്രധാന ഭാഗങ്ങൾ നിർമിക്കാനുള്ള കരാർ യാഥാർഥ്യമാകുന്നത്.

ഹൈദരാബാദിലായിരിക്കും റഫാലിന്റെ ഫ്യൂസെലേജ് നിർമിക്കാനുള്ള പ്ലാന്റ് സജ്ജമാക്കുക. 2028ൽ ആദ്യത്തെ ഫ്യൂസെലേജ് നിർമിച്ച് പുറത്തിറക്കും. മാസം രണ്ട് ഫ്യൂസെലേജ് വീതം നിർമിക്കാനാകുന്ന ശേഷിയിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്.

ഇന്ത്യയിലേക്കുള്ള വിതരണ ശൃംഖല ശക്തിപ്പെടുത്താൻ ഇതിലൂടെ ദസ്സോയ്ക്ക് സാധിക്കും. 110 മൾട്ടിറോൾ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള വമ്പൻ കരാർ പ്രതിരോധ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഇതിൽ കരാർ ദസ്സോയ്ക്ക് ലഭിച്ചാൽ ഇന്ത്യയിൽ നിർമാണം ആരംഭിക്കാനുള്ള സാധ്യതയ്ക്കും ഈ കരാർ സഹായിക്കും.

rafale fighter jet bodies made india tata

Next TV

Related Stories
കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; മലയാളി വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് മരണം

Jul 10, 2025 06:39 AM

കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; മലയാളി വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് മരണം

കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം, മലയാളി വിദ്യാർത്ഥി ഉൾപ്പെടെ രണ്ട്...

Read More >>
വികസനത്തിന് കൈകോർത്ത് ഇന്ത്യയും നമീബിയയും; യുപിഐ അടക്കം നാല് കരാറുകളിൽ ഒപ്പുവച്ചു

Jul 10, 2025 06:03 AM

വികസനത്തിന് കൈകോർത്ത് ഇന്ത്യയും നമീബിയയും; യുപിഐ അടക്കം നാല് കരാറുകളിൽ ഒപ്പുവച്ചു

നമീബിയയുമായുള്ള സഹകരണം വർധിപ്പിക്കുന്നതിൽ ഇന്ത്യ എക്കാലവും പ്രതിജ്ഞാബദ്ധമെന്ന് പ്രധാനമന്ത്രി...

Read More >>
ടെക്സസിലെ മിന്നൽ പ്രളയം; മരിച്ചവരുടെഎണ്ണം 110 ആയി, 161 പേരെ കാണാതായി, രക്ഷാപ്രവർത്തനം ദുഷ്‌കരം

Jul 9, 2025 08:01 AM

ടെക്സസിലെ മിന്നൽ പ്രളയം; മരിച്ചവരുടെഎണ്ണം 110 ആയി, 161 പേരെ കാണാതായി, രക്ഷാപ്രവർത്തനം ദുഷ്‌കരം

ടെക്സസിലെ മിന്നൽ പ്രളയം; മരിച്ചവരുടെഎണ്ണം 110 ആയി, 161 പേരെ...

Read More >>
ദയാധനത്തിന് മറുപടിയില്ല; നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം, മഹ്ദിയുടെ കുടുംബവുമായി ചർച്ചകൾ തുടരും

Jul 9, 2025 07:16 AM

ദയാധനത്തിന് മറുപടിയില്ല; നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം, മഹ്ദിയുടെ കുടുംബവുമായി ചർച്ചകൾ തുടരും

യെമനിൽ തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം തുടർന്ന് ആക്ഷൻ...

Read More >>
‘നിയമ വഴികളെല്ലാം അടഞ്ഞു....?' യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്, നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16-ന്  നടപ്പാക്കും

Jul 8, 2025 05:40 PM

‘നിയമ വഴികളെല്ലാം അടഞ്ഞു....?' യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്, നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16-ന് നടപ്പാക്കും

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്, നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16-ന് ...

Read More >>
Top Stories

//Truevisionall