ആലപ്പുഴയിൽ വീട്ടുകാർ പുറത്തുപോയ സമയത്ത് തീപിടിത്തം; വീട് പൂർണമായി കത്തിനശിച്ചു

ആലപ്പുഴയിൽ  വീട്ടുകാർ പുറത്തുപോയ സമയത്ത് തീപിടിത്തം; വീട് പൂർണമായി കത്തിനശിച്ചു
Jun 7, 2025 02:23 PM | By Susmitha Surendran

ആലപ്പുഴ: (truevisionnews.com) മുല്ലയ്ക്കൽ ക്ഷേത്രത്തിന് സമീപം വീട് തീ കത്തിനശിച്ചു. മുല്ലയ്ക്കൽ ബ്രാഹ്മണ സമൂഹ മഠത്തിലെ അരവിന്ദിന്‍റെ ഓടുമേഞ്ഞ വീടാണ് ഇന്നലെ വൈകിട്ട് ഏഴോടെ കത്തിനശിച്ചത്. എസ് ഡി കോളേജിലെ ജീവനക്കാരനായ അരവിന്ദും കുടുംബവും പുറത്തുപോയ സമയത്തായിരുന്നു തീപിടിത്തമുണ്ടായത്.

ഉടനെ സമീപത്തെ കടക്കാർ അഗ്നിശമന സേനയെ അറിയിച്ചു. മറ്റു വീടുകളിലേയ്ക്ക് തീ പടരാതെ അണയ്ക്കുകയും ചെയ്തു. അരവിന്ദിന്‍റെ വീട് പൂർണ്ണമായി കത്തിനശിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.

അതേസമയം കോഴിക്കോട് കൊളങ്ങരപ്പീടികയിൽ പേപ്പർ അവശിഷ്ടം സൂക്ഷിച്ച കടയ്ക്ക് തീ പിടിച്ചു. എക്കോ ഇക്കോ പേപ്പേഴ്സ് ആന്‍റ് സ്ക്രാപ്പ് എന്ന സ്ഥാപനത്തിന്റെ ഷെഡിലാണ് തീ പടർന്നത്. ഷെഡ് പൂർണമായും കത്തി നശിച്ചു. കെട്ടിടത്തിനും കേടുപാടുണ്ടായി.

ഇന്ന് പുലർച്ചെ 1.20 നാണ് അപകടം ഉണ്ടായത്. മീഞ്ചന്ത ഫയർ സ്റ്റേഷനിൽ നിന്ന് മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സ് സംഘം നാല് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പുലർച്ചെയോടെ തീയണച്ചു. തീപിടുത്തത്തില്‍ ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷെഡിനോട് ചേർന്ന് ഉണ്ടായിരുന്ന ചെറിയ വീട്ടിൽ ബീഹാർ സ്വദേശികൾ ആയ കുടുംബം താമസിച്ചിരുന്നു. ഇവർ പെരുന്നാൾ അവധിക്ക് നാട്ടിൽ പോയതിനാൽ വൻ അപകടം ഒഴിവായി.

house gutted fire near Mullakkal temple.

Next TV

Related Stories
ആൻസി നീ നിർത്തിയില്ലേ...! 53.950 ഗ്രാം മെത്താംഫിറ്റമിനുമായി വടകര സ്വദേശിനി യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

Jul 27, 2025 06:32 PM

ആൻസി നീ നിർത്തിയില്ലേ...! 53.950 ഗ്രാം മെത്താംഫിറ്റമിനുമായി വടകര സ്വദേശിനി യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

പാലക്കാട് 53.950 ഗ്രാം മെത്താംഫിറ്റമിനുമായി 2 യുവതികളും ഒരു യുവാവും അറസ്റ്റിലായി....

Read More >>
 ഇന്ന് മരണം മൂന്ന് ....! മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പതിനെട്ടുകാരൻ മരിച്ചു

Jul 27, 2025 06:12 PM

ഇന്ന് മരണം മൂന്ന് ....! മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പതിനെട്ടുകാരൻ മരിച്ചു

മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പതിനെട്ടുകാരൻ...

Read More >>
പാലോട് രവിയുടെ രാജിക്ക് പിന്നാലെ മധുരവിതരണം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

Jul 27, 2025 03:29 PM

പാലോട് രവിയുടെ രാജിക്ക് പിന്നാലെ മധുരവിതരണം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

പാലോട് രവിയുടെ രാജിക്ക് പിന്നാലെ മധുരവിതരണം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ...

Read More >>
ആറ്റിങ്ങലിൽ വീടിന് മുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Jul 27, 2025 02:31 PM

ആറ്റിങ്ങലിൽ വീടിന് മുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം ആറ്റിങ്ങലിൽ വീടിനുമുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ...

Read More >>
Top Stories

//Truevisionall