ഓടുന്ന ട്രെയിനില്‍ കവർച്ച; പിടിവലിക്കിടെ പുറത്തേക്ക് വീണ് ഡോക്ടർ ദമ്പതിമാർ, ഭർത്താവിൻ്റെ കൈപ്പത്തി അറ്റു

ഓടുന്ന ട്രെയിനില്‍ കവർച്ച; പിടിവലിക്കിടെ പുറത്തേക്ക് വീണ് ഡോക്ടർ ദമ്പതിമാർ, ഭർത്താവിൻ്റെ കൈപ്പത്തി അറ്റു
Jun 6, 2025 02:42 PM | By Athira V

മുംബൈ: ( www.truevisionnews.com ) ഓടുന്ന ട്രെയിനില്‍ കവർച്ച. ഡോക്ടര്‍മാരായ ദമ്പതിമാര്‍ക്ക് ട്രെയിനില്‍ നിന്ന് വീണ് ഗുരുതരപരിക്ക്. ട്രെയിനിനടിയില്‍പ്പെട്ട് ഭര്‍ത്താവിന്റെ ഇടതുകൈപ്പത്തിയുടെ ഒരുഭാഗം അറ്റുപോയി. മുംബൈ കാഞ്ചൂര്‍മാര്‍ഗില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

ആയുര്‍വേദ ഡോക്ടറായ യോഗേഷ് ദേശ്മുഖ്(50), ഭാര്യ ഡോ. ദീപാലി(44) എന്നിവര്‍ക്കാണ് ട്രെയിനില്‍നിന്ന് വീണ് പരിക്കേറ്റത്. മുംബൈ എല്‍ടിടി-നന്ദേഡ് സ്‌പെഷ്യല്‍ ട്രെയിനിലെ എസ്-4 കോച്ചിലെ യാത്രക്കാരായിരുന്നു ഇരുവരും. ബുധനാഴ്ച പുലര്‍ച്ചെ മൂന്നേകാലോടെ എല്‍ടിടി സ്‌റ്റേഷനില്‍നിന്ന് ട്രെയിന്‍ പുറപ്പെട്ട് 15 മിനിറ്റ് പിന്നിട്ടതിന് പിന്നാലെയായിരുന്നു കവര്‍ച്ചാശ്രമം നടന്നത്.

ഒമ്പതുവയസ്സുള്ള മകള്‍ക്കൊപ്പം ലാത്തൂരിലേക്ക് യാത്രചെയ്യുകയായിരുന്നു ദമ്പതിമാര്‍. എസ്-4 കോച്ചിലെ മിഡില്‍ ബെര്‍ത്തിലായിരുന്നു ദീപാലി കിടന്നിരുന്നത്. യാത്രയ്ക്കിടെ മോഷ്ടാവ് ദീപാലിയുടെ ഹാന്‍ഡ്ബാഗ് മോഷ്ടിച്ചു. ഉറക്കമുണര്‍ന്ന യുവതി ബാഗില്‍ പിടിച്ചുവലിച്ച് മോഷണശ്രമം തടയാന്‍ ശ്രമിച്ചു. ഇതോടെ മോഷ്ടാവ് ബാഗ് ബലമായി പിടിച്ചുവലിച്ച് ട്രെയിനിന്റെ വാതിലിനരികിലേക്ക് ഓടി.

ബാഗില്‍നിന്ന് പിടിവിടാതിരുന്ന ദീപാലിയെയും ഇയാള്‍ വലിച്ചിഴച്ചു. ബഹളംകേട്ട് യോഗേഷും ട്രെയിനിന്റെ വാതിലിനരികിലെത്തി. പിടിവലിക്കിടെ ട്രെയിനിന്റെ വേഗം കുറഞ്ഞതോടെ മോഷ്ടാവ് ബാഗുമായി പുറത്തേക്ക് ചാടി.

ഇതോടെ മോഷ്ടാവിന്റെ പിടിവിടാതിരുന്ന ദീപാലിയും ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യോഗേഷും ട്രെയിനില്‍നിന്ന് പുറത്തേക്ക് വീഴുകയായിരുന്നു. ട്രെയിനിനടിയില്‍പ്പെട്ടാണ് യോഗേഷിന്റെ കൈപ്പത്തി അറ്റുപോയത്. ട്രാക്കിന് സമീപത്തേക്കുവീണ ദീപാലിക്കും ഗുരുതരമായി പരിക്കേറ്റു. മോഷ്ടാവ് ബാഗുമായി ഓടിരക്ഷപ്പെടുകയുംചെയ്തു.

train robbery doctor couple injured mumbai

Next TV

Related Stories
അത്ഭുത രക്ഷ; ഓടിക്കൊണ്ടിരുന്ന ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമം, കാൽ വഴുതി വീണ യാത്രക്കാരന് തുണയായത് റെയില്‍വേ പൊലീസ്

Jun 6, 2025 12:56 PM

അത്ഭുത രക്ഷ; ഓടിക്കൊണ്ടിരുന്ന ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമം, കാൽ വഴുതി വീണ യാത്രക്കാരന് തുണയായത് റെയില്‍വേ പൊലീസ്

ഓടിക്കൊണ്ടിരുന്ന ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമം, കാൽ വഴുതി വീണ യാത്രക്കാരന് തുണയായത് റെയില്‍വേ...

Read More >>
Top Stories