'പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് പരാതി'; വിദ്യാര്‍ഥിനിക്കെതിരെ വ്യാജ പ്രചാരണം; അധ്യാപികക്കെതിരെ പോക്സോ കേസ്

'പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് പരാതി'; വിദ്യാര്‍ഥിനിക്കെതിരെ വ്യാജ പ്രചാരണം; അധ്യാപികക്കെതിരെ പോക്സോ കേസ്
Jun 6, 2025 10:40 AM | By Susmitha Surendran

തിരുവനന്തപുരം  : (truevisionnews.com)കിളിമാനൂരില്‍ വിദ്യാര്‍ഥിനിക്കെതിരെ വ്യാജപ്രചരണം നടത്തിയ അധ്യാപികക്കെതിരെ പോക്‌സോ കേസ്. കിളിമാനൂര്‍ രാജാ രവിവര്‍മ്മ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹിന്ദി അധ്യാപികയായ സി ആര്‍ ചന്ദ്രലേഖക്കെതിരെയാണ് കേസെടുത്തത്. കുട്ടിയുടെ മാതാവില്‍ നിന്ന് മൊഴിയെടുത്തു. 

സ്‌കൂളിലെ ഒരു അധ്യാപകന്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന വ്യാജ പ്രചരണത്തിനാണ് കേസ്. വ്യാജ പരാതി നല്‍കുകയും വാട്‌സാപ്പിലൂടെ ഇക്കാര്യം പ്രചരിപ്പിക്കുകയും ചെയ്തു. പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗുരുതര അപസ്മാരം പിടിപെട്ട് സ്‌കൂളില്‍ നിന്നും നാല് മാസം മാറി നിന്നപ്പോഴായിരുന്നു അധ്യാപകര്‍ തമ്മിലുള്ള ചേരിപ്പോരിന്റെ പേരില്‍ കുട്ടിയെ ഇരയാക്കിയത്. 

അധ്യാപികയായ സി.ആര്‍ ചന്ദ്രലേഖ കുട്ടിയെ മറ്റൊരു അധ്യാപകന്‍ പീഡിപ്പിച്ചുവെന്ന് ആദ്യം വാക്കാല്‍ വ്യാജ പ്രചാരണം നടത്തി. മറ്റ് അധ്യാപകരോട് വിദ്യാര്‍ഥി പീഡനത്തിനിരയായി എന്ന് പറഞ്ഞു പ്രചരിപ്പിച്ചു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നും വ്യാജ പരാതി പൊലീസില്‍ ഉള്‍പ്പടെ നല്‍കി. അപവാദ പ്രചാരണങ്ങള്‍ കാരണം കുട്ടി പഠനം ഉപേക്ഷിച്ചു.

പെണ്‍കുട്ടിയുടെ പേര് പറഞ്ഞുള്ള വ്യാജ വര്‍ത്തയുള്ള യൂട്യൂബ് ലിങ്ക് അധ്യാപകരുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ പങ്കു വച്ചെന്നും കണ്ടെത്തലുണ്ട്. പിന്നാലെയാണ് അധ്യാപികയെ സസ്പെന്റ് ചെയ്ത് സ്‌കൂള്‍ മാനേജ്മെന്റ് ഉത്തരവിറക്കിയത്. സംഭവത്തില്‍ സി ഡബ്ല്യൂ സി ഉള്‍പ്പടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



POCSO case against teacher who spread false propaganda against student kilimanoor

Next TV

Related Stories
 കോഴിക്കോട് അപ്പാര്‍ട്ട്‌മെന്റില്‍ റെയ്‌ഡ്‌;  സെക്‌സ് റാക്കറ്റ് സംഘത്തിലെ ഒന്‍പത് പേര്‍ പിടിയില്‍

Jun 6, 2025 09:05 PM

കോഴിക്കോട് അപ്പാര്‍ട്ട്‌മെന്റില്‍ റെയ്‌ഡ്‌; സെക്‌സ് റാക്കറ്റ് സംഘത്തിലെ ഒന്‍പത് പേര്‍ പിടിയില്‍

കോഴിക്കോട് അപ്പാര്‍ട്ട്‌മെന്റില്‍ റെയ്‌ഡ്‌; സെക്‌സ് റാക്കറ്റ് സംഘത്തിലെ ഒന്‍പത് പേര്‍...

Read More >>
കണ്ണൂരിൽ ടൂറിസ്റ്റ് ബസിൻ്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ മെക്കാനിക്കിന് ദാരുണാന്ത്യം

Jun 6, 2025 02:36 PM

കണ്ണൂരിൽ ടൂറിസ്റ്റ് ബസിൻ്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ മെക്കാനിക്കിന് ദാരുണാന്ത്യം

കണ്ണൂരിൽ ടൂറിസ്റ്റ് ബസിൻ്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ മെക്കാനിക്ക് മരിച്ചു...

Read More >>
കൊല്ലം എൻ എസ് സഹകരണ ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി

Jun 6, 2025 02:02 PM

കൊല്ലം എൻ എസ് സഹകരണ ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി

കൊല്ലം എൻ എസ് സഹകരണ ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ...

Read More >>
Top Stories