വിശ്വാസബന്ധം മുതലെടുത്ത് നാലരക്കോടിയുടെ തട്ടിപ്പ്, ഐസിഐസിഐ ബാങ്ക് ഉദ്യോ​ഗസ്ഥ അറസ്റ്റിൽ

വിശ്വാസബന്ധം മുതലെടുത്ത് നാലരക്കോടിയുടെ തട്ടിപ്പ്, ഐസിഐസിഐ ബാങ്ക് ഉദ്യോ​ഗസ്ഥ അറസ്റ്റിൽ
Jun 6, 2025 10:07 AM | By Jain Rosviya

കോട്ട (രാജസ്ഥാൻ): രാജസ്ഥാനിൽ ഉപഭോക്താക്കളുടെ വിശ്വാസബന്ധം മുതലെടുത്ത് തട്ടിപ്പ് നടത്തിയ ഐസിഐസിഐ ബാങ്ക് ഉദ്യോ​ഗസ്ഥ അറസ്റ്റിൽ. നാല് കോടി രൂപയിലധികം കബളിപ്പിച്ചതായാണ് പരാതി. ഐസിഐസിഐ ബാങ്കിന്റെ റിലേഷൻഷിപ്പ് മാനേജരായിരുന്ന സാക്ഷി ഗുപ്തക്കെതിരെയാണ് പരാതി. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ബാങ്കിൻ നിക്ഷേപിക്കുന്നതിന് ഓഹരികളിൽ നിക്ഷേപിച്ച് കുറഞ്ഞ കാലയളവിൽ ഉയർന്ന വരുമാനം വാ​ഗ്ദാനം ചെയ്താണ് 41-ലധികം ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലെ പണം ഇവർ തിരിമറി നടത്തിയത്.

തട്ടിപ്പ് രണ്ട് വർഷത്തോളം തുടർന്നു. ബാങ്കിലെ ആർക്കും ഇതിനെക്കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല. യൂസർ എഫ്ഡി (ഫിക്സഡ് ഡെപ്പോസിറ്റ്) ലിങ്ക് ദുരുപയോഗം ചെയ്യുകയും 2020 നും 2023 നും ഇടയിൽ 41 ഉപഭോക്താക്കളുടെ 110 അക്കൗണ്ടുകളിൽ നിന്ന് 4.58 കോടി രൂപ നിയമവിരുദ്ധമായി പിൻവലിക്കുകയും ചെയ്തു.

അന്വേഷണത്തിൽ സാക്ഷി ഗുപ്ത ഓഹരി വിപണിയിൽ പണം നിക്ഷേപിച്ചതായി കണ്ടെത്തി. വിപണിയിൽ കനത്ത നഷ്ടം സംഭവിച്ചതിനെത്തുടർന്ന് പണം അക്കൗണ്ടുകളിൽ തിരികെ നിക്ഷേപിക്കുന്നതിൽ അവർ പരാജയപ്പെട്ടു. പരാതികളെ തുടർന്ന് സാക്ഷിയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചു. സഹോദരിയുടെ വിവാഹത്തലേന്നായിരുന്നു അറസ്റ്റ്.

ഒരു ഉപഭോക്താവ് തന്റെ എഫ്ഡിയെക്കുറിച്ച് അന്വേഷിക്കാൻ ബാങ്കിലെത്തിയപ്പോഴാണ് തട്ടിപ്പ് വെളിച്ചത്തുവന്നത്. തുടർന്ന് ഫെബ്രുവരി 18 ന് ബാങ്ക് പോലീസിൽ കേസ് ഫയൽ ചെയ്തു. ഇടപാട് സന്ദേശങ്ങൾ അറിയാൻ കഴിയാത്തവിധം അക്കൗണ്ടുകളുമായി ലിങ്ക് ചെയ്തിരിക്കുന്ന ഉപഭോക്താക്കളുടെ മൊബൈൽ നമ്പറുകൾ പോലും ഇവർ മാറ്റി. തന്റെ കുടുംബാംഗങ്ങളുടെ ഫോൺ നമ്പറുകൾ ഈ അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിരുന്നു.

അക്കൗണ്ട് ഉടമകൾക്ക് ലഭിക്കാതിരിക്കാൻ തന്റെ സിസ്റ്റത്തിൽ ഒടിപി ലഭിക്കാൻ സംവിധാനം പോലും വികസിപ്പു. അതേസമയം, ഐസിഐസിഐ ബാങ്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നിരുന്നാലും, ഉപഭോക്താക്കൾക്കുണ്ടായ നഷ്ടം നികത്തുമെന്ന് ബാങ്കിലെ വൃത്തങ്ങൾ അറിയിച്ചു.

ICICI Bank employee arrested defrauding customers 4.5 crore exploiting trust

Next TV

Related Stories
തിരഞ്ഞത് ക്രിക്കറ്റ് ബോൾ, കണ്ടത് മനുഷ്യാസ്ഥികൂടം; ആൾതാമസമില്ലാത്ത വീട്ടിൽ ഞെട്ടിപ്പിക്കും കാഴ്ച

Jul 14, 2025 10:17 PM

തിരഞ്ഞത് ക്രിക്കറ്റ് ബോൾ, കണ്ടത് മനുഷ്യാസ്ഥികൂടം; ആൾതാമസമില്ലാത്ത വീട്ടിൽ ഞെട്ടിപ്പിക്കും കാഴ്ച

ഹൈദരാബാദിലെ നമ്പള്ളിയിൽ ഉപേക്ഷിക്കപ്പെട്ട ഒരു വീടിനുള്ളിൽനിന്ന് മനുഷ്യാസ്ഥികൂടം...

Read More >>
പരാതി നൽകിയിട്ടും നടപടിയെടുത്തില്ല; അധ്യാപകന്‍റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവം; കോളേജിനെതിരെ ആരോപണവുമായി കുടുംബം

Jul 14, 2025 08:08 PM

പരാതി നൽകിയിട്ടും നടപടിയെടുത്തില്ല; അധ്യാപകന്‍റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവം; കോളേജിനെതിരെ ആരോപണവുമായി കുടുംബം

ബാലസോറിൽ അധ്യാപകന്‍റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ കോളേജിനെതിരെ ആരോപണവുമായി കുടുംബം....

Read More >>
നാടകീയരംഗങ്ങള്‍.... ശവകുടീരത്തിലേക്ക് പ്രവേശനം വിലക്കി, കൊല്ലപ്പെട്ട രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിക്കാന്‍ മതില്‍ ചാടിക്കടന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള

Jul 14, 2025 03:52 PM

നാടകീയരംഗങ്ങള്‍.... ശവകുടീരത്തിലേക്ക് പ്രവേശനം വിലക്കി, കൊല്ലപ്പെട്ട രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിക്കാന്‍ മതില്‍ ചാടിക്കടന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള

1931 ജൂലൈ 13 ലെ വെടിവെപ്പില്‍ കൊല്ലപ്പെട്ട രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിക്കാന്‍ മതില്‍ച്ചാടി കടന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള....

Read More >>
ശ്രദ്ധിക്കുക....! സമൂസയും ജിലേബിയും ഇനി അധികം കഴിക്കേണ്ട; ​'സിഗരറ്റ് പോലെ' ആരോഗ്യത്തിന് ഹാനികരമെന്ന് കേന്ദ്രസർക്കാർ

Jul 14, 2025 03:32 PM

ശ്രദ്ധിക്കുക....! സമൂസയും ജിലേബിയും ഇനി അധികം കഴിക്കേണ്ട; ​'സിഗരറ്റ് പോലെ' ആരോഗ്യത്തിന് ഹാനികരമെന്ന് കേന്ദ്രസർക്കാർ

സമൂസയും ജിലേബിയും ഇനി അധികം കഴിക്കേണ്ട; ​'സിഗരറ്റ് പോലെ' ആരോഗ്യത്തിന് ഹാനികരമെന്ന്...

Read More >>
പി.എസ്. ശ്രീധരൻ പിള്ളയെ മാറ്റി; അശോക് ഗജപതി രാജു പുതിയ ഗോവ ഗവർണർ

Jul 14, 2025 02:28 PM

പി.എസ്. ശ്രീധരൻ പിള്ളയെ മാറ്റി; അശോക് ഗജപതി രാജു പുതിയ ഗോവ ഗവർണർ

ഗോവയ്ക്ക് ഗവർണറെ നിയമിച്ച് കേന്ദ്ര സർക്കാർ, ഗജപതി രാജു പുതിയ ഗോവ...

Read More >>
'ഞാന്‍ ജയലളിതയുടേയും എംജിആറിന്റേയും ഏക മകള്‍'; അവകാശവാദവുമായി മലയാളി, അമ്മയുടെ മരണത്തില്‍ ദുരൂഹതയെന്നും ആരോപണം

Jul 14, 2025 01:38 PM

'ഞാന്‍ ജയലളിതയുടേയും എംജിആറിന്റേയും ഏക മകള്‍'; അവകാശവാദവുമായി മലയാളി, അമ്മയുടെ മരണത്തില്‍ ദുരൂഹതയെന്നും ആരോപണം

ജയലളിതയുടെയും എം ജി ആറിൻ്റെയും മകളെന്ന് അവകാശപ്പെട്ട് യുവതി സുപ്രീം കോടതിയിൽ....

Read More >>
Top Stories

//Truevisionall