വയനാട് പാക്കേജ്; മ​രി​യ​നാ​ട് എ​സ്റ്റേ​റ്റ് തോ​ട്ടം തൊ​ഴി​ലാ​ളി​ക​ള്‍ക്ക് അ​ഞ്ചുകോ​ടി അനുവദിച്ചു

വയനാട് പാക്കേജ്; മ​രി​യ​നാ​ട് എ​സ്റ്റേ​റ്റ് തോ​ട്ടം തൊ​ഴി​ലാ​ളി​ക​ള്‍ക്ക് അ​ഞ്ചുകോ​ടി അനുവദിച്ചു
Jun 6, 2025 09:49 AM | By Vishnu K

ക​ൽ​പ​റ്റ: (truevisionnews.com) മ​രി​യ​നാ​ട് എ​സ്റ്റേ​റ്റി​ലെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ള്‍ക്ക് വ​യ​നാ​ട് പാ​ക്കേ​ജി​ലു​ള്‍പ്പെ​ടു​ത്തി അ​ഞ്ച് കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി പ​ട്ടി​ക​ജാ​തി-​വ​ര്‍ഗ- പി​ന്നാ​ക്ക​ക്ഷേ​മ മ​ന്ത്രി ഒ.​ആ​ര്‍. കേ​ളു. വ​യ​നാ​ട് പാ​ക്കേ​ജി​ല്‍ അ​നു​വ​ദി​ക്കു​ന്ന തു​ക ഉ​പ​യോ​ഗി​ച്ച് തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ആ​നു​കൂ​ല്യ​ങ്ങ​ള്‍ ന​ല്‍കും. സ​ര്‍ക്കാ​ര്‍ നി​യ​മ​ങ്ങ​ളു​ടെ​യും ഉ​ത്ത​ര​വു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ തൊ​ഴി​ലാ​ളി നി​യ​മ പ്ര​കാ​രം ജീ​വ​ന​ക്കാ​രു​ടെ സ​ർ​വീ​സ് അ​നു​സ​രി​ച്ചാ​വും ആ​നു​കൂ​ല്യ തു​ക വി​ത​ര​ണം ചെ​യ്യു​ക.

സ​ര്‍ക്കാ​ര്‍ മു​ന്നോ​ട്ടു​വെ​ച്ച പാ​ക്കേ​ജ് തോ​ട്ടം തൊ​ഴി​ലാ​ളി​ക​ള്‍, മ​ര​ണ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ശ്രി​ത​ര്‍, ട്രേ​ഡ് യൂണിയൻ നേ​താ​ക്ക​ള്‍ എ​ന്നി​വ​ർ അം​ഗീ​ക​രി​ച്ച​തോ​ടെ​യാ​ണ് വ​ര്‍ഷ​ങ്ങ​ളാ​യു​ള്ള 141 തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്‌​ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കു​ന്ന​ത്. മ​രി​യ​നാ​ട് എ​സ്റ്റേ​റ്റി​ല്‍ 2004ല്‍ ​പ്ര​വ​ര്‍ത്ത​നം അ​വ​സാ​നി​പ്പി​ച്ച​തോ​ടെ ഇ​വി​ടെ ജോ​ലി ചെ​യ്ത തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ജോ​ലി ന​ഷ്ട​പ്പെ​ട്ടു.

തൊ​ഴി​ലാ​ളി​ക​ളു​ടെ ഗ്രാ​റ്റു​വി​റ്റി, പി​രി​ച്ചു​വി​ട​ല്‍ ന​ഷ്ട പ​രി​ഹാ​രം, ഇ​തു​വ​രെ​യു​ള്ള പ​ലി​ശ എ​ന്നി​വ ന​ല്‍കാ​നാ​ണ് വ​യ​നാ​ട് പാ​ക്കേ​ജി​ല്‍ തു​ക അ​നു​വ​ദി​ച്ച​ത്. ഓ​രോ വ​ര്‍ഷം സേ​വ​നം ചെ​യ്ത​തി​ന് 15 ദി​വ​സ​ത്തെ വേ​ത​ന നി​ര​ക്കി​ല്‍ പി​രി​ച്ചു​വി​ട​ല്‍ ന​ഷ്ട​പ​രി​ഹാ​രം ഗ്രാ​റ്റു​വി​റ്റി​യും ക​ണ​ക്കാ​ക്കും. പി​രി​ച്ചു​വി​ട​ല്‍ ന​ഷ്ട​പ​രി​ഹാ​ര​ക​ത്തു​ക 2005 മു​ത​ല്‍ 10 ശ​ത​മാ​നം പ​ലി​ശ​യും 15 ശ​ത​മാ​നം ഗ്രാ​റ്റു​വി​റ്റി പ​ലി​ശ​യും ക​ണ​ക്കാ​ക്കി​യാ​ണ് ന​ല്‍കു​ക. ജീ​വ​ന​ക്കാ​രു​ടെ ഹാ​ജ​ര്‍ രേ​ഖ​ക​ള്‍, ഇ.​പി.​എ​ഫ് വി​വ​ര​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി തു​ക ക​ണ​ക്കാ​ക്കും.

എ​സ്റ്റേ​റ്റി​ല്‍ ഒ​മ്പ​ത് വ​ര്‍ഷം സേ​വ​നം പൂ​ര്‍ത്തി​യാ​ക്കി​യ 136 ജീ​വ​ന​ക്കാ​രും അ​ഞ്ചു​വ​ര്‍ഷം പൂ​ര്‍ത്തി​യാ​ക്കി​യ ര​ണ്ടു ജീ​വ​ന​ക്കാ​രും ഒ​രു​വ​ര്‍ഷം പൂ​ര്‍ത്തി​യാ​ക്കി​യ ഒ​രു ജീ​വ​ന​ക്കാ​ര​നും ര​ണ്ട് താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രു​മാ​ണ് ആ​നു​കൂ​ല്യ​ത്തി​ന് അ​ര്‍ഹ​രാ​യി​ട്ടു​ള്ള​ത്. ഇ​തി​ല്‍ 21 പേ​ര്‍ മ​ര​ണ​പ്പെ​ട്ടി​ട്ടു​ണ്ട്. മ​ര​ണ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ശ്രി​ത​ര്‍ ജീ​വി​ത​മാ​ര്‍ഗ​മി​ല്ലാ​തെ പ്ര​യാ​സ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച യോ​ഗ​ത്തി​ല്‍ ജി​ല്ല ക​ല​ക്ട​ര്‍ ഡി.​ആ​ര്‍. മേ​ഘ​ശ്രീ, എ.​ഡി.​എം കെ. ​ദേ​വ​കി, സ​ബ് ക​ല​ക്ട​ര്‍ മി​സാ​ല്‍ സാ​ഗ​ര്‍ ഭ​ര​ത്, ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍മാ​ര്‍, വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍, ട്രേ​ഡ് യൂ​നി​യ​ന്‍ നേ​താ​ക്ക​ള്‍, തോ​ട്ടം തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.


Wayanad package Five crores allocated Marianad estate garden workers

Next TV

Related Stories
മയക്കുമരുന്ന് കേസ് ഒതുക്കാന്‍ പണം വാങ്ങി; ടി സിദ്ദിഖിന്റെ മുന്‍ ഗണ്‍മാന് സസ്‌പെന്‍ഷന്‍

Jul 9, 2025 07:42 PM

മയക്കുമരുന്ന് കേസ് ഒതുക്കാന്‍ പണം വാങ്ങി; ടി സിദ്ദിഖിന്റെ മുന്‍ ഗണ്‍മാന് സസ്‌പെന്‍ഷന്‍

മയക്കുമരുന്ന് കേസ് ഒതുക്കാന്‍ പണം വാങ്ങി; ടി സിദ്ദിഖിന്റെ മുന്‍ ഗണ്‍മാന്...

Read More >>
നാട്ടിലെത്തി നാലാം നാൾ വാഹനാപകടം; വയനാട് സ്വദേശിയായ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

Jul 6, 2025 06:52 PM

നാട്ടിലെത്തി നാലാം നാൾ വാഹനാപകടം; വയനാട് സ്വദേശിയായ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

കര്‍ണാടകയിലുണ്ടായ വാഹനപകടത്തില്‍ വയനാട് പിണങ്ങോട് സ്വദേശിയായ യുവാവ്...

Read More >>
'ഹേമചന്ദ്രന്റേത് കൊലപാതകമല്ല, ആത്മഹത്യ, എങ്ങോട്ടും ഒളിച്ചോടിയിട്ടില്ല'; പോലീസിൽ കീഴടങ്ങുമെന്ന് പ്രതി നൗഷാദ്

Jul 2, 2025 07:57 AM

'ഹേമചന്ദ്രന്റേത് കൊലപാതകമല്ല, ആത്മഹത്യ, എങ്ങോട്ടും ഒളിച്ചോടിയിട്ടില്ല'; പോലീസിൽ കീഴടങ്ങുമെന്ന് പ്രതി നൗഷാദ്

ഹേമചന്ദ്രന്റെ കൊലപാതകത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി പ്രതി നൗഷാദ്....

Read More >>
മാനന്തവാടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് ബസിലിടിച്ചു; യുവാവിന് ദാരുണാന്ത്യം

Jul 1, 2025 09:06 PM

മാനന്തവാടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് ബസിലിടിച്ചു; യുവാവിന് ദാരുണാന്ത്യം

വയനാട് മാനന്തവാടിയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം....

Read More >>
വല്ലാത്ത കഷ്ടം തന്നെ ...! വയനാട് മെഡിക്കൽ കോളേജിന്‍റെ പുതിയ ബ്ലോക്ക്  ചോർന്നൊലിക്കുന്നു

Jun 30, 2025 02:47 PM

വല്ലാത്ത കഷ്ടം തന്നെ ...! വയനാട് മെഡിക്കൽ കോളേജിന്‍റെ പുതിയ ബ്ലോക്ക് ചോർന്നൊലിക്കുന്നു

വയനാട് മെഡിക്കൽ കോളേജിന്‍റെ പുതിയ ബ്ലോക്ക് ചോർന്നൊലിക്കുന്നു...

Read More >>
Top Stories










//Truevisionall