അച്ഛൻ തള്ളിമാറ്റിയ കാർ മകളുടെ ദേഹത്തേക്കു മറിഞ്ഞു; കാസർകോട് ഒന്നരവയസ്സുകാരിയുടെ മരണത്തിൽ ഞെട്ടി നാട്

അച്ഛൻ തള്ളിമാറ്റിയ കാർ മകളുടെ ദേഹത്തേക്കു മറിഞ്ഞു; കാസർകോട് ഒന്നരവയസ്സുകാരിയുടെ മരണത്തിൽ ഞെട്ടി നാട്
Jun 6, 2025 06:24 AM | By Susmitha Surendran

കാസർകോട് : (truevisionnews.com) കളിചിരികൾ മാഞ്ഞു...കാസർകോട് ഒന്നരവയസ്സുകാരിയുടെ മരണം ഉൾക്കൊള്ളാനാവാതെ നാട്.മുള്ളേരിയിലാണ് കാർ മറിഞ്ഞ് വീണ് ഒന്നരവയസ്സുകാരി മരിച്ചത് . കാറഡുക്ക ബെള്ളിഗെയിൽ റോഡിലെ ഓവുചാലിൽ വീണ കാർ തള്ളിമാറ്റുന്നതിനിടെ ഭിത്തിയിലിടിച്ച്  ഒന്നരവയസ്സുകാരിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു .

അച്ഛൻ തള്ളി മാറ്റിയ കാറാണ്  മകളുടെ ദേഹത്തേക്ക് മറിഞ്ഞത്. ബള്ളിഗെ സ്വദേശി ഹരിദാസ്–ശ്രീവിദ്യ ദമ്പതികളുടെ മകൾ ഹൃദ്യനന്ദയാണ് മരിച്ചത്. ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിനുശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം.

പ്രധാന റോഡിൽനിന്ന് 100 മീറ്റർ താഴെയാണ് വീട്. വീട്ടിലേക്കെത്താൻ 50 മീറ്റർ ശേഷിക്കേ കാർ ഓഫ് ആയി. പിന്നീടുള്ള വഴി ഇറക്കമാണ്. വെള്ളം ഒഴുക്കിവിടാൻ നിർമിച്ച ഓവുചാലിൽ കാറിന്റെ ചക്രം പുതഞ്ഞു. കാർ തള്ളി നീക്കാനായി ഹരിദാസ് കുടുംബത്തെ പുറത്തിറക്കി. കാർ തള്ളി നീക്കവേ മുന്നോട്ട് ഇറക്കത്തിലേക്ക് നീങ്ങി വശത്തെ ഭിത്തിയിൽ ഇടിച്ചു കുട്ടിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു.അപ്പോൾ തന്നെ കുഞ്ഞ് മരിച്ചിരുന്നു. അപകടത്തിൽ ഹൃദ്യാനന്ദയുടെ സഹോദരി ദേവനന്ദയ്ക്ക് പരിക്കേറ്റു. ദേവാനന്ദയെ മുള്ളേരിയ സഹകരണ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു.



country shocked death baby girl Kasaragod car accident

Next TV

Related Stories
 കോഴിക്കോട് അപ്പാര്‍ട്ട്‌മെന്റില്‍ റെയ്‌ഡ്‌;  സെക്‌സ് റാക്കറ്റ് സംഘത്തിലെ ഒന്‍പത് പേര്‍ പിടിയില്‍

Jun 6, 2025 09:05 PM

കോഴിക്കോട് അപ്പാര്‍ട്ട്‌മെന്റില്‍ റെയ്‌ഡ്‌; സെക്‌സ് റാക്കറ്റ് സംഘത്തിലെ ഒന്‍പത് പേര്‍ പിടിയില്‍

കോഴിക്കോട് അപ്പാര്‍ട്ട്‌മെന്റില്‍ റെയ്‌ഡ്‌; സെക്‌സ് റാക്കറ്റ് സംഘത്തിലെ ഒന്‍പത് പേര്‍...

Read More >>
കണ്ണൂരിൽ ടൂറിസ്റ്റ് ബസിൻ്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ മെക്കാനിക്കിന് ദാരുണാന്ത്യം

Jun 6, 2025 02:36 PM

കണ്ണൂരിൽ ടൂറിസ്റ്റ് ബസിൻ്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ മെക്കാനിക്കിന് ദാരുണാന്ത്യം

കണ്ണൂരിൽ ടൂറിസ്റ്റ് ബസിൻ്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ മെക്കാനിക്ക് മരിച്ചു...

Read More >>
കൊല്ലം എൻ എസ് സഹകരണ ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി

Jun 6, 2025 02:02 PM

കൊല്ലം എൻ എസ് സഹകരണ ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി

കൊല്ലം എൻ എസ് സഹകരണ ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ...

Read More >>
Top Stories