തിരുവനന്തപുരം: ( truevisionnews.com ) ബലിപെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്തെ സ്കൂളുകള്‍, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.
ഒന്നു മുതൽ പന്ത്രണ്ടുവരെയുള്ള സ്‌കൂളുകൾക്കും ഉന്നതവിദ്യഭ്യാസ വകുപ്പിന് കീഴിൽ വരുന്ന പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്.
.gif)
ബലിപെരുന്നാൾ പ്രമാണിച്ച് വിദ്യാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ ശനിയാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. നേരത്തെ സർക്കാർ കലണ്ടർ പ്രകാരം ഇന്ന് (വെള്ളി) അവധി പ്രഖ്യാപിച്ചിരുന്നു. ഇത് ശനിയാഴ്ചത്തേക്ക് മാറ്റിയാണ് സർക്കാർ ഉത്തരവിറക്കിയത്.സംസ്ഥാനത്ത് ഒരുവിഭാഗം ഇന്ന് പെരുന്നാൾ ആഘോഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ രണ്ടുദിവസം അവധി വേണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ, ഒരു ദിവസം മാത്രമാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്.
Eid ul Fitr All educational institutions state will be closed today
