താരനാണോ നിങ്ങളെ അലട്ടുന്നത്? പ്രതിവിധി ഇതാ ....

താരനാണോ നിങ്ങളെ അലട്ടുന്നത്? പ്രതിവിധി ഇതാ ....
Jun 4, 2025 03:51 PM | By Susmitha Surendran

(truevisionnews.com) നമ്മൾ എല്ലാവരും ഒരുപോലെ നേരിടുന്ന ഒരു പ്രശ്‌നമാണ് താരൻ. ഇതുമാറാൻ ഡോക്‌ടർമാരെ സമീപിച്ച് മരുന്നും ഓയിൻമെന്റും മറ്റും ഉപയോഗിച്ചും നാടൻ പ്രയോഗങ്ങൾ പലതും പരീക്ഷിച്ചും തളർന്നവരായിരിക്കും നമ്മളിൽ പലരും. താരൻ രണ്ട് വിധത്തിൽ ഉണ്ടാകാറുണ്ട്. തലയോട്ടിയിൽ എണ്ണമയം കുറഞ്ഞ് ഡ്രൈ ആകുമ്പോഴാണ് പലരിലും താരൻ ഉണ്ടാകാറുള്ളത്. എന്നാൽ മറ്റ് ചിലരിൽ താരൻ അധികമായി സെബോറിക് ഡെർമറ്റൈറ്റിസ് എന്ന അവസ്ഥയിൽ എത്തിച്ചേരാറുണ്ട്.

സാധാരണയായി കണ്ടുവരാറുള്ള താരൻ ഉള്ളവർക്ക് ഈ രണ്ട് പ്രതിവിധികൾ പരീക്ഷിച്ചുനോക്കാവുന്നതാണ്. ആദ്യം അൽപ്പം നാരങ്ങാനീരും അൽപ്പം എണ്ണയും കറ്റാർ വാഴയുടെ ജെല്ലും നന്നായി യോജിപ്പിച്ച് കൂട്ട് തയ്യാറാക്കാം. ഇത് രാത്രി തലയിൽ തേച്ചുപിടിപ്പിച്ചതിനുശേഷം കിടന്നുറങ്ങി രാവിലെ എഴുന്നേറ്റതിനുശേഷം മൈൽഡ് ഷാംപൂകൊണ്ട് കഴുകി കളയാം. ഏത് തരം എണ്ണ വേണമെങ്കിലും ഈ കൂട്ട് തയ്യാറാക്കാൻ ഉപയോഗിക്കാം. അധികമായി മസാജ് ചെയ്യാൻ പാടില്ല. ഇങ്ങനെ ആഴ്‌ചയിൽ മൂന്നുതവണ ചെയ്ത് ഒരു മാസത്തേയ്ക്ക് തുടരാം. നല്ല ഫലം ലഭിക്കും.

ഉലുവ വെള്ളത്തിൽ കുതിർത്തതിനുശേഷം അരച്ചെടുത്ത് ഇതിനോടൊപ്പം അൽപ്പം തൈരും കുറച്ച് എണ്ണയും ചേർത്ത് തലയിൽ നന്നായി തേച്ചുപിടിപ്പിക്കണം. ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് മൈൽഡ് ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ഏഴോ എട്ടോ മണിക്കൂറാണ് ഉലുവ കുതിരാൻ വയ്ക്കേണ്ടത്. താരൻ പൂർണമായി അകറ്റാൻ മികച്ച പ്രതിവിധിയാണിത്.

dandruff bothering you? Here's the solution....

Next TV

Related Stories
മൂത്രം ഒഴിക്കാൻ മടിയാണല്ലേ...? എന്നാൽ ഇനി പിടിച്ചുവയ്ക്കുന്ന സ്വഭാവം മാറ്റിക്കോ ... പണി കിട്ടും

Jul 27, 2025 04:25 PM

മൂത്രം ഒഴിക്കാൻ മടിയാണല്ലേ...? എന്നാൽ ഇനി പിടിച്ചുവയ്ക്കുന്ന സ്വഭാവം മാറ്റിക്കോ ... പണി കിട്ടും

മൂത്രം ഒഴിക്കാൻ മടിയാണല്ലേ...? എന്നാൽ ഇനി പിടിച്ചുവയ്ക്കുന്ന സ്വഭാവം മാറ്റിക്കോ ... പണി കിട്ടും...

Read More >>
കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം....!

Jul 26, 2025 11:01 AM

കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം....!

കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ...

Read More >>
വയറുവീർക്കുന്നുണ്ടോ......? ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി മറക്കരുത് !

Jul 24, 2025 04:24 PM

വയറുവീർക്കുന്നുണ്ടോ......? ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി മറക്കരുത് !

ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി...

Read More >>
'ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്‌ ' മനുഷ്യരിൽ ഭീതി പടർത്തുന്നുവോ? സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്ത

Jul 23, 2025 11:40 AM

'ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്‌ ' മനുഷ്യരിൽ ഭീതി പടർത്തുന്നുവോ? സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്ത

സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്തയാണ് ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്...

Read More >>
സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം; അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ

Jul 20, 2025 07:55 AM

സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം; അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ

സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം, അവഗണിക്കാൻ പാടില്ലാത്ത...

Read More >>
Top Stories

//Truevisionall