യുഎൽസിസിഎസ് ക്രഷർ യൂണിറ്റിനു സർക്കാരിന്റെ സുരക്ഷാപുരസ്ക്കാരം

യുഎൽസിസിഎസ് ക്രഷർ യൂണിറ്റിനു സർക്കാരിന്റെ സുരക്ഷാപുരസ്ക്കാരം
Mar 2, 2022 09:39 PM | By Vyshnavy Rajan

കോഴിക്കോട് : ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ കോഴിക്കോട് തോട്ടുമുക്കം കൊടിയത്തൂരിലെ സ്റ്റോൺ ക്രഷർ യൂണിറ്റിന് സംസ്ഥാനത്തെ ഏറ്റവും സുരക്ഷിതമായ ചെറുകിടസ്ഥാപനത്തിനുള്ള സർക്കാർ പുരസ്ക്കാരം.

കേരളസർക്കാരിന്റെ ഫാക്റ്ററീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ 2021-ലെ പുരസ്ക്കാരമാണ് യൂണിറ്റ് കരസ്തമാക്കിയത്. പ്ലാസ്റ്റിക്, ആയുർവ്വേദൗഷധം, സ്റ്റോൺ ക്രഷർ, ഐസ് പ്ലാന്റ് തുടങ്ങിയ മേഖലകളിലെ 20 മുതൽ 100 വരെ തൊഴിലാളികളുള്ള ഫാക്റ്ററി വിഭാഗത്തിലാണ് പ്ലാന്റ് ഒന്നാമതെത്തിയത്.

ഈ യൂണിറ്റ് 2019-ൽ ഇതേ വകുപ്പിന്റെ ഗോൾഡ് ഗ്രേഡ് പുരസ്ക്കാരവും നേടിയിരുന്നു. നിരവധി ഘടകങ്ങൾ പരിഗണിച്ചാണ് അവാർഡ്. പൂർണ്ണമായും കമ്പ്യൂട്ടറുകൾ നിയന്ത്രിക്കുന്ന ക്രഷർ യൂണിറ്റിലെ യന്ത്രോപകരണങ്ങൾ ലോകത്തു ലഭ്യമായതിൽ ഏറ്റവും സുരക്ഷിതവും മലിനീകരണമുക്തവുമാണ്.

ഒറ്റ മേൽക്കൂരയ്ക്കു കീഴെ പൂർണ്ണമായും കവചിതമായാണ് യൂണിറ്റ് സ്ഥാപിച്ചിട്ടുള്ളത്. അഗ്നിരക്ഷയ്ക്കുള്ള മികച്ച സംവിധാനങ്ങളും ജലസംഭരണിയും തൊഴിലാളികൾക്കുള്ള കൃത്യമായ സുരക്ഷാപരിശീലനവുമാണ് മറ്റൊന്ന്.

അഗ്നിസുരക്ഷാവകുപ്പുമായി ചേർന്നും അല്ലാതെയും നടത്തുന്ന മോക് ഡ്രില്ലുകളും ഈ പരിശീലനത്തിന്റെ ഭാഗമാണ്. തൊഴിലാളികളുടെ ആരോഗ്യസുരക്ഷയ്ക്കു മുന്തിയ പരിഗണന നല്കുന്ന സൊസൈറ്റി ഇവിടെ തൊഴിലാളികളെ റൊട്ടേഷൻ രീതിയിൽ നിരന്തരം മാറ്റുകയും യഥാസമയം ആരോഗ്യപരിശോധനകൾ നടത്തുകയുമെല്ലാം ചെയ്യുന്നുണ്ട്.

എല്ലാ അനുമതികളോടെയും തികച്ചും നിയമപരമായി പ്രവർത്തിപ്പിക്കുന്ന ക്രഷർ യൂണിറ്റിന്റെ സുരക്ഷാസംബന്ധമായ എല്ലാ രേഖകളും ശാസ്ത്രീയമായി സൂക്ഷിക്കുകയും ചെയ്യുന്നു. ഇതൊക്കെയും അവാർഡിനു പരിഗണിക്കാനും ഒന്നാം സ്ഥാനത്തേക്കു തെരഞ്ഞെടുക്കാനും സഹായകമായി.

Government Safety Award for ULCCS Crusher Unit

Next TV

Related Stories
#BeypurInternationalWaterfest | ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ്: കലയുടെയും മേളപ്പെരുപ്പത്തിനൊരുങ്ങി ബേപ്പൂർ

Dec 18, 2023 08:15 PM

#BeypurInternationalWaterfest | ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ്: കലയുടെയും മേളപ്പെരുപ്പത്തിനൊരുങ്ങി ബേപ്പൂർ

താള മേളങ്ങളുടെ മാന്ത്രികതയുമായി ആട്ടം കലാസമിതിയുടെയും തേക്കിൻകാട് ബാന്റിന്റെയും സംഗീത പരിപാടി നല്ലൂരിലും അരങ്ങേറും. 28ന് ബേപ്പൂർ ബീച്ചിൽ പ്രശസ്ത...

Read More >>
Top Stories