മഴ കുറയുമെന്ന് കാലാവസ്ഥ വകുപ്പ്; ന്യൂനമര്‍ദത്തിന് ശക്തി കുറഞ്ഞു, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

മഴ കുറയുമെന്ന് കാലാവസ്ഥ വകുപ്പ്; ന്യൂനമര്‍ദത്തിന് ശക്തി കുറഞ്ഞു, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Jun 3, 2025 07:35 AM | By VIPIN P V

തിരുവനന്തപുരം : ( www.truevisionnews.com ) സംസ്ഥാനത്ത് മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് നിലവിലുള്ളത്. 10 ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ് ഇല്ല. വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിന്റെ ശക്തി കുറഞ്ഞതും പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി കുറഞ്ഞതുമാണ് മഴ കുറയാനുള്ള കാരണമായി പറയുന്നത്. കാലവര്‍ഷത്തിന്റെ ആദ്യഘട്ടത്തില്‍ പെയ്ത മഴയുടെ തീവ്രത വരും ദിവസങ്ങളില്‍ ഉണ്ടാകില്ലെന്നും സൂചനയുണ്ട്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

kerala rain yellow alert four districts

Next TV

Related Stories
സ്ഥലകാല ബോധം പോയോ? അഭിപ്രായഭിന്നതകൾ കൊണ്ടെത്തിച്ചത് കയ്യാങ്കളിയിലേക്ക്; രണ്ട് വില്ലേജ് അസിസ്റ്റന്റുമാര്‍ക്ക് സ്ഥലംമാറ്റം

Jun 4, 2025 10:43 PM

സ്ഥലകാല ബോധം പോയോ? അഭിപ്രായഭിന്നതകൾ കൊണ്ടെത്തിച്ചത് കയ്യാങ്കളിയിലേക്ക്; രണ്ട് വില്ലേജ് അസിസ്റ്റന്റുമാര്‍ക്ക് സ്ഥലംമാറ്റം

വില്ലേജ് ഓഫീസില്‍ തമ്മിലടിച്ച് ജീവനക്കാര്‍; രണ്ട് വില്ലേജ് അസിസ്റ്റന്റുമാര്‍ക്ക് സ്ഥലംമാറ്റം...

Read More >>
'കുഴിയില്‍ നിന്ന് മയ്യത്ത് എടുക്കാനില്ല, അന്‍വര്‍ വിഷയം തേഞ്ഞുമാഞ്ഞുപോയി' -  കെ സുധാകരന്‍

Jun 4, 2025 10:00 PM

'കുഴിയില്‍ നിന്ന് മയ്യത്ത് എടുക്കാനില്ല, അന്‍വര്‍ വിഷയം തേഞ്ഞുമാഞ്ഞുപോയി' - കെ സുധാകരന്‍

പി വി അന്‍വറുമായി ഇനിയൊരു ചര്‍ച്ചയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍....

Read More >>
കോട്ടയത്ത് ദുരിതാശ്വാസ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Jun 4, 2025 09:32 PM

കോട്ടയത്ത് ദുരിതാശ്വാസ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ദുരിതാശ്വാസ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്...

Read More >>
Top Stories










Entertainment News