തൃപ്പൂണിത്തുറയിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് അപകടം; അവധിക്ക് നാട്ടിലെത്തിയ യുവാവിന് ദാരുണാന്ത്യം

തൃപ്പൂണിത്തുറയിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് അപകടം; അവധിക്ക് നാട്ടിലെത്തിയ യുവാവിന് ദാരുണാന്ത്യം
May 30, 2025 10:43 AM | By VIPIN P V

കൊച്ചി: ( www.truevisionnews.com ) തൃപ്പൂണിത്തുറയിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. തെക്കുംഭാഗം മോനപ്പിള്ളി ചിറ്റേക്കടവ് റോഡ് എവൂർ രേവതി വീട്ടിൽ അഡ്വ.എബ്രഹാം സാംസണിന്‍റെ മകൻ ബ്ലസൺ എബ്രഹാം സാംസൺ (23) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി11.45ഓടെ തെക്കുംഭാഗം കണ്ണൻകുളങ്ങര ഫയർ സ്റ്റേഷൻ കവലക്കടുത്തായിരുന്നു അപകടം.

പുതിയകാവ് ഭാഗത്തുനിന്നും രോഗിയുമായി വന്ന ആംബുലൻസ് ബ്ലസൺ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. റോഡിൽ തലയടിച്ചു വീണ യുവാവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃപ്പൂണിത്തുറ താലൂക്കാശുപത്രി മോർച്ചറിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സ്വദേശമായ തിരുവല്ലയിലേക്ക് കൊണ്ടുപോകും.

ബംഗളൂരുവിലെ ബി.എം.ഡബ്ല്യു ഷോറൂം ജീവനക്കാരനായ യുവാവ് അവധിക്ക് നാട്ടിൽ വന്നതായിരുന്നു. മാതാവ്: അഡ്വ.ലൗലി എബ്രഹാം, സഹോദരൻ: അലോക് എബ്രഹാം.

Ambulance and bike collide Tripunithura Tragic end for young man who had returned home for vacation

Next TV

Related Stories
ആലുവയിൽ ലോറിയുടെ പിന്നിലിടിച്ച് കാർ പൂർണ്ണമായി കത്തിനശിച്ചു

May 31, 2025 10:17 AM

ആലുവയിൽ ലോറിയുടെ പിന്നിലിടിച്ച് കാർ പൂർണ്ണമായി കത്തിനശിച്ചു

ആലുവയിൽ ലോറിയുടെ പിന്നിലിടിച്ച് കാർപൂർണ്ണമായി...

Read More >>
കൊച്ചിയിൽ മോഷ്ടിച്ച ബൈക്കിലെത്തിയ ഉത്തരേന്ത്യൻ സ്വദേശികളുടെ മാല കവർച്ച; വളഞ്ഞിട്ട് പിടികൂടി പൊലീസ്

May 31, 2025 09:43 AM

കൊച്ചിയിൽ മോഷ്ടിച്ച ബൈക്കിലെത്തിയ ഉത്തരേന്ത്യൻ സ്വദേശികളുടെ മാല കവർച്ച; വളഞ്ഞിട്ട് പിടികൂടി പൊലീസ്

കൊച്ചിയിൽ മഴ സമയത്ത് മാല പൊട്ടിക്കാനിറങ്ങിയ മോഷ്ടാക്കളെ സാഹസികമായി പിടികൂടി ആലുവ...

Read More >>
ബസ് കാത്തുനിൽക്കുമ്പോൾ ഇഷ്ടിക തലയിൽ വീണു; ചികിത്സയിലായിരുന്ന യുവതി മരിച്ചു

May 30, 2025 12:34 PM

ബസ് കാത്തുനിൽക്കുമ്പോൾ ഇഷ്ടിക തലയിൽ വീണു; ചികിത്സയിലായിരുന്ന യുവതി മരിച്ചു

ഇഷ്ടിക തലയിൽ വീണ് പരിക്കേറ്റ് വടക്കേക്കര സ്വദേശിനി...

Read More >>
കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന ട്രക്ക് തീ പിടിച്ചു

May 29, 2025 10:30 PM

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന ട്രക്ക് തീ പിടിച്ചു

ഇടപ്പള്ളിയിൽ ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീ...

Read More >>
Top Stories