ഒടുവിൽ പെരിങ്ങത്തൂരിലെ വൻമരം കടപുഴകി; പുലർച്ചെയായതിനാൽ വൻ അപകടം വഴിമാറി

 ഒടുവിൽ പെരിങ്ങത്തൂരിലെ വൻമരം കടപുഴകി; പുലർച്ചെയായതിനാൽ വൻ അപകടം വഴിമാറി
May 30, 2025 10:26 AM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  സംസ്ഥാന പാതയിൽ കണ്ണൂർ ജില്ലാ അതിർത്തിയിൽ പെരിങ്ങത്തൂർ പാലത്തിന് സമീപത്തെ വൻമരം കടപുഴകി. പുലർച്ചെയായതിനാൽ വൻ അപകടം വഴിമാറി. നാദാപുരം - തലശ്ശേരി റൂട്ടിൽ വാഹന ഗതാഗതം നിലച്ചു. കൂറ്റൻ തണൽ മരം  അപകട ഭീഷണിയിലായതിനാൽ നാട്ടുകാരുടെ ആശങ്ക നിരന്തരം ട്രൂവിഷൻ റിപ്പോർട്ട് ചെയ്തിരുന്നു.

പെരിങ്ങത്തുരിനടുത്ത് കോഴിക്കോട് ജില്ലയുടെ ഭാഗമായ കായപ്പനച്ചിയിലാണ് വൻമരം റോഡിന് കുറുകെ കടപുഴകി വീണത്. ഇന്ന് പുലർച്ചെ മൂന്നു മണിയോടെ വീണ മരം ഇപ്പോഴും മാറ്റി കൊണ്ടിരിക്കുന്നു. നാദാപുരം പാനൂർ അഗ്നിരക്ഷ സേനയും നാട്ടുകാരും ചേർന്ന് മരം നീക്കുവാനുള്ള  നടപടി പുരോഗമിക്കുന്നു.

നാദാപുരം സംസ്ഥാന പാതയിൽ പെരിങ്ങത്തൂർ പാലത്തിന് സമീപം അപകടഭീഷണിയിലായ കൂറ്റൻ തണൽ മരങ്ങൾ മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചിരുന്നു .

കായപ്പനച്ചി വാർഡ് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം ബ്ലോക്ക് പ്രസിഡന്റ് മോഹനൻ പാറക്കടവാണ് ഉദ്ഘാടനം ചെയ്തത് . റോഡരികിലെ കൂറ്റൻ തണൽമരങ്ങളാണ് റോഡിനും സമീപത്തെ വീടുകൾക്കും ഭീഷണിയായത്. കാലവർഷത്തിൽ അപകടാവസ്ഥയിലായ മരങ്ങളിൽ ചിലത് കഴിഞ്ഞ ദിവസം പെയ്ത മഴയിൽ കൂടുതൽ അപകടഭീഷണിയിലായി.

രണ്ട് വലിയ മരങ്ങൾ സമീപത്തെ പുഴക്കര ഷൈജുവിന്റെ വീടിന്റെ മേൽക്കൂരയിലേക്ക് ചരിഞ്ഞ നിലയിലാണ്. വേരുകൾ പൊങ്ങി സംസ്ഥാന പാത്രപാതയുടെ ടാറിംഗ് തകർന്ന നിലയിലുമാണ്. നേരത്തെ പുഴയിലേക്ക് കടപുഴകി വീണ മരങ്ങൾ ഇതുവരെ മുറിച്ചു മാറ്റിയിട്ടില്ല. എം.ടി.രാഹുലൻ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് എം.കെ. പ്രേമദാസ്.എം.സി.മോഹനൻ,വിനോദൻ പുറാത, അഖിലേഷ് വരയത്ത്, ഷൈജു പുഴക്കര, വരയത്ത് കുഞ്ഞിരാമൻ, പുതുക്കൂൽ ഇബ്രാഹിം.പി. രസിൽ രാജ്, ബിജു പുറാത, എം.ടി. സജിത്ത് എന്നിവരും സംസാരിച്ചു.

large tree fell Peringathur major accident occurred.

Next TV

Related Stories
'ധൈര്യമുണ്ടെങ്കില്‍ പൊട്ടിക്കൂ എന്ന് വെല്ലുവിളിച്ചു... പടക്കം വാങ്ങിയതും സിപിഐഎം നേതാക്കള്‍’; ആരോപണവുമായി ഏരിയ കമ്മിറ്റി ഓഫിസിലേക്ക് പടക്കമെറിഞ്ഞ അഷ്‌റഫ്

Jul 13, 2025 06:18 PM

'ധൈര്യമുണ്ടെങ്കില്‍ പൊട്ടിക്കൂ എന്ന് വെല്ലുവിളിച്ചു... പടക്കം വാങ്ങിയതും സിപിഐഎം നേതാക്കള്‍’; ആരോപണവുമായി ഏരിയ കമ്മിറ്റി ഓഫിസിലേക്ക് പടക്കമെറിഞ്ഞ അഷ്‌റഫ്

'ധൈര്യമുണ്ടെങ്കില്‍ പൊട്ടിക്കൂ എന്ന് വെല്ലുവിളിച്ചു... പടക്കം വാങ്ങിയതും സിപിഐഎം നേതാക്കള്‍’; ആരോപണവുമായി ഏരിയ കമ്മിറ്റി ഓഫിസിലേക്ക്...

Read More >>
നഗ്‌ന ദൃശ്യങ്ങള്‍ ഉണ്ടാക്കി അയച്ചു; കോളേജ് വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യുവാക്കള്‍ പിടിയില്‍

Jul 13, 2025 05:55 PM

നഗ്‌ന ദൃശ്യങ്ങള്‍ ഉണ്ടാക്കി അയച്ചു; കോളേജ് വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യുവാക്കള്‍ പിടിയില്‍

കോളേജ് വിദ്യാര്‍ത്ഥിനിയെ ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍....

Read More >>
ഇനിയുള്ള ദിവസങ്ങൾ കരുതിയിരിക്കുക; ഈ ജില്ലകളിൽ ഓറഞ്ച്, വീണ്ടും അതിശക്ത മഴക്ക് സാധ്യത

Jul 13, 2025 04:28 PM

ഇനിയുള്ള ദിവസങ്ങൾ കരുതിയിരിക്കുക; ഈ ജില്ലകളിൽ ഓറഞ്ച്, വീണ്ടും അതിശക്ത മഴക്ക് സാധ്യത

കേരളത്തിൽ വീണ്ടും അതിശക്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ...

Read More >>
ഭിന്നതയോ? കെ ജി ശിവാനന്ദൻ സിപിഐ തൃശ്ശൂ‍ർ ജില്ലാ സെക്രട്ടറി; സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയി നാട്ടിക എംഎൽഎ സിസി മുകുന്ദൻ

Jul 13, 2025 04:08 PM

ഭിന്നതയോ? കെ ജി ശിവാനന്ദൻ സിപിഐ തൃശ്ശൂ‍ർ ജില്ലാ സെക്രട്ടറി; സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയി നാട്ടിക എംഎൽഎ സിസി മുകുന്ദൻ

കെ ജി ശിവാനന്ദൻ സിപിഐ തൃശ്ശൂ‍ർ ജില്ലാ സെക്രട്ടറി; സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയി നാട്ടിക എംഎൽഎ സിസി മുകുന്ദൻ...

Read More >>
Top Stories

//Truevisionall