തിരുവനന്തപുരം: (truevisionnews.com) കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാക്കളെ ഉൾപ്പെടുത്തിയുള്ള ഇഡി കുറ്റപത്രത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇഡി വിശ്വാസ്യത കുറഞ്ഞ ഏജൻസിയായി മാറിയെന്നും നിയമ വിധേയമല്ലാത്ത നടപടികളിലേക്ക് കടക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കോടതിയിൽ നിന്നടക്കം കടുത്ത വിമർശനങ്ങൾ നേരിടുന്ന ഏജൻസിയാണ് ഇഡി. കേരളത്തിലും ആ രീതിയിലുള്ള കാര്യങ്ങളാണ് നടക്കുന്നത്. നാടിന് മുന്നിലുള്ള പ്രതീകങ്ങളെ കേസ് ഉണ്ടാക്കി കളങ്കപ്പെടുത്താൻ ശ്രമം നടക്കുകയാണ്. സിപിഎം നേതാക്കൾ കളങ്കരഹിത പൊതു ജീവിതത്തിന്റെ ഉടമകളാണ്. കേസിനെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
.gif)
Chief Minister responds Karuvannur bank fraud case
