ഏറ്റവും ചിലവ് കുറഞ്ഞ ഒരു മേഘാലയ യാത്ര പോയാലോ.. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ഏറ്റവും ചിലവ് കുറഞ്ഞ ഒരു മേഘാലയ യാത്ര പോയാലോ.. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
May 28, 2025 08:57 PM | By Anjali M T

(truevisionnews.com)എല്ലാവർക്കും ആഗ്രഹം കാണും ഇന്ത്യയുടെ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ഒരു യാത്ര പോകാൻ. അതിൽ തന്നെ എല്ലാവരും പോകാൻ ആഗ്രഹിക്കുന്നതിൽ ഒന്നാം സ്ഥാനത്ത് മേഘാലയ ആയിരിക്കും. മേഘാലയ വളരെ എളുപ്പത്തിൽ കണ്ടുവരാൻ ഒരു മാർഗമുണ്ട്. മേഘാലയ ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ സംഘടിപ്പിക്കുന്ന ബസ് ടൂറുകളാണ് വളരെ എളുപ്പത്തിൽ ചെലവ് കുറഞ്ഞും യാത്ര ചെയ്യാൻ സഹായിക്കുന്നത്.

ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ ഏറ്റവും അനുയോജ്യമായ ഒരു മാർഗമാണിത്. ഓരോ മേഖലയിലെയും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കിയാണ് ഓരോ ബസ് ടൂറും സംഘടിപ്പിക്കുന്നത്. ഷില്ലോങ് യാത്രയിൽ എട്ട് പ്രധാനപ്പെട്ട സ്ഥലങ്ങളിലൂടെയാണ് പോകുക. മേഘാലയ ടൂറിസത്തിന്റെ വെബ്സൈറ്റിൽ ഇതു സംബന്ധിച്ച വിശദാംശങ്ങളും ബുക്ക് ചെയ്യാനുള്ള നമ്പറുകളും നൽകിയിട്ടുണ്ട്.

ഷില്ലോംഗ് (ഉമിയം) സർക്യൂട്ടിന് സാധാരണ ബസിൽ യാത്ര ചെയ്യുന്നതിന് 350 രൂപയാണ് ചാർജ്. അതേസമയം, മേഘാലയിൽ നിന്നുള്ള ട്രാവൽ കണ്ടന്റ് ക്രിയേറ്ററായ എൽജസ്റ്റിന്റെ വിഡിയോയിൽ ഷില്ലോങ് ബസ് യാത്രയ്ക്ക് ഒരാൾക്ക് 500 രൂപയാണ് ചാർജ് എന്നു വ്യക്തമാക്കുന്നുണ്ട്. ഷില്ലോങ്ങിലെ പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങൾ ആണ് സന്ദർശിക്കുക. ഷില്ലോങ് ഗോൾഫ് കോഴ്സ്, ഷില്ലോങ് വ്യൂ പോയിന്റ്, കത്തീഡ്രൽ ചർച്ച് അങ്ങനെ നിരവധി സ്ഥലങ്ങളാണ് ഷില്ലോങ്ങിൽ സന്ദർശിക്കുക. രാവിലെ 08.30ന് ആരംഭിക്കുന്ന യാത്ര വൈകുന്നേരം മൂന്നു മണിയോടു കൂടി മടങ്ങിയെത്തും.

പൊലീസ് ബസാറിൽ നിന്നു പത്തു മിനിറ്റ് നടന്നാൽ മേഘാലയ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ഓഫീസിൽ എത്തിച്ചേരാം. ഷില്ലോങ്ങിലേക്ക് മാത്രമല്ല ചിറാപുഞ്ചി, ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായ മൗലിനോങ് ഒപ്പം ദൗകി, എന്നീ സ്ഥലങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ഉൾപ്പെടുത്തിയും ബസ് സർവീസ് ഉണ്ട്.

മേഘാലയ ടൂറിസത്തിന്റെ വെബ്സൈറ്റിൽ ചെന്നാൽ താമസ സൗകര്യം ബുക്ക് ചെയ്യാനും കഴിയും. ഹോട്ടൽ, ഹോം സ്റ്റേ എന്നിങ്ങനെ വ്യത്യസ്തമായ നിരവധി താമസ സൗകര്യങ്ങൾ വിവിധ നിരക്കുകളിൽ ഈ സൈറ്റിൽ നിന്നു ബുക്ക് ചെയ്യാവുന്നതാണ്.

explore meghalaya - travel

Next TV

Related Stories
കുളിര് കോരാൻ  റെഡിയാണോ ....? എങ്കിൽ വിട്ടോളു കണ്ണൂരിന്റെ കുടകിലേക്ക്

Jul 14, 2025 04:04 PM

കുളിര് കോരാൻ റെഡിയാണോ ....? എങ്കിൽ വിട്ടോളു കണ്ണൂരിന്റെ കുടകിലേക്ക്

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4,500 അടി ഉയരത്തിലാണ് പൈതൽ മല സ്ഥിതി...

Read More >>
പൊന്നിൻ വസന്തം....! ആകാശം മുട്ടിനിൽക്കുന്ന പൊന്മുടിക്കോട്ടയിലേക്ക് യാത്ര തിരിച്ചാലോ?

Jul 13, 2025 05:44 PM

പൊന്നിൻ വസന്തം....! ആകാശം മുട്ടിനിൽക്കുന്ന പൊന്മുടിക്കോട്ടയിലേക്ക് യാത്ര തിരിച്ചാലോ?

ആകാശം മുട്ടിനിൽക്കുന്ന പൊന്മുടിക്കോട്ടയിലേക്ക് യാത്ര...

Read More >>
അപ്പൊ എങ്ങനാ....പോവാലേ? മഴക്കാലം ആസ്വദിക്കാൻ വേഗം വിട്ടോ, പാ​റ​ക്കൂ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്ന്​ തു​ള​ച്ചി​റ​ങ്ങുന്ന ഞ​ണ്ടി​റു​ക്കി വെ​ള്ള​ച്ചാ​ട്ടം കാണാൻ

Jul 4, 2025 07:24 PM

അപ്പൊ എങ്ങനാ....പോവാലേ? മഴക്കാലം ആസ്വദിക്കാൻ വേഗം വിട്ടോ, പാ​റ​ക്കൂ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്ന്​ തു​ള​ച്ചി​റ​ങ്ങുന്ന ഞ​ണ്ടി​റു​ക്കി വെ​ള്ള​ച്ചാ​ട്ടം കാണാൻ

പാ​റ​ക്കൂ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്ന്​ തു​ള​ച്ചി​റ​ങ്ങുന്ന ഞ​ണ്ടി​റു​ക്കി വെ​ള്ള​ച്ചാ​ട്ടത്തിലേക്കൊരു യാത്ര...

Read More >>
Top Stories










//Truevisionall