തൃശൂർ: (truevisionnews.com) ദേശീയപാത വട്ടക്കല്ലിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു . പീച്ചി സ്വദേശി കൊണ്ടുവാറ അശോകൻ്റെ മകൻ അനൂപ് (24)ആണ് മരിച്ചത്. മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലെ വട്ടക്കല്ലിലാണ് അപകടമുണ്ടായത്. പാലക്കാട് ഭാഗത്തു നിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്ന സ്പീഡ് ട്രാക്കിലാണ് ഓട്ടോറിക്ഷ മറിഞ്ഞുകിടന്നിരുന്നത്.
അപകടത്തെ തുടർന്ന് ഓട്ടോറിക്ഷയ്ക്കുള്ളിൽ അനൂപ് കുടുങ്ങിക്കിടക്കുകയായിരുന്നു. തുടർന്ന് മറ്റു വാഹന യാത്രക്കാരും ആംബുലൻസ് ഡ്രൈവർമാരും ചേർന്ന് അനൂപിനെ പുറത്തെടുക്കുകയായിരുന്നു. തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും യുവാവിൻ്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടനൽകും.
.gif)
young man died auto rickshaw accident National Highway.
