ഹൈബ്രിഡ് കഞ്ചാവ് കേസ്‌: ഷൈൻ ടോം ചാക്കോയ്ക്ക് കേസുമായി ബന്ധമില്ല, പ്രധാന സാക്ഷി ശ്രീനാഥ് ഭാസി; കുറ്റപത്രം ഇന്ന് സമർപ്പിക്കും

ഹൈബ്രിഡ് കഞ്ചാവ് കേസ്‌: ഷൈൻ ടോം ചാക്കോയ്ക്ക് കേസുമായി ബന്ധമില്ല, പ്രധാന സാക്ഷി ശ്രീനാഥ് ഭാസി; കുറ്റപത്രം ഇന്ന് സമർപ്പിക്കും
May 28, 2025 11:31 AM | By VIPIN P V

ആലപ്പുഴ: ( www.truevisionnews.com ) ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. ഒന്നാം പ്രതി തസ്ലീമ സുൽത്താന ഉൾപ്പടെ കേസിൽ മൂന്ന് പ്രതികളാണ് ഉള്ളത്. 54 സാക്ഷികളുള്ള കുറ്റപത്രത്തിൽ നടൻ ശ്രീനാഥ് ഭാസിയാണ് പ്രധാന സാക്ഷി. ശ്രീനാഥ്ഭാസി ഉൾപ്പടെ അഞ്ച് സാക്ഷികളുടെ രഹസ്യ മൊഴിയും കോടതിയിൽ രേഖപ്പെടുത്തി.

കേസിൽ തസ്ലീമയുടെ പ്രായപൂ‍ത്തിയാകാത്ത രണ്ട് മക്കളും സാക്ഷികളാണ്. അതേസമയം ഷൈൻ ടോം ചാക്കോയ്ക്ക് കേസുമായി ബന്ധമില്ലെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ ഏപ്രിൽ രണ്ടിനായിരുന്നു ആലപ്പുഴയിൽ നിന്ന് രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി തസ്ലിമ സുൽത്താന എക്സൈസിന്റെ പിടിയിലാകുന്നത്.

വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് യുവതി എറണാകുളത്ത് വിതരണം ചെയ്തിട്ടുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ആലപ്പുഴയിലും ഇത്തരത്തിൽ ഹൈബ്രിഡ് ക‍ഞ്ചാവ് വിതരണ സംവിധാനം ഉണ്ടാക്കിയതോടെ പ്രതികൾ എക്സൈസിന്റെ പിടിയിലാവുകയായിരുന്നു.

കഞ്ചാവ് കേസന്വേഷണത്തിൽ യുവതിക്ക് സിനിമാ മേഖലയിലെ ഉന്നതരുമായും ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലായിരുന്നു ശ്രീനാഥ്ഭാസിയേയും ഷൈൻ ടോം ചാക്കോയേയും പൊലീസ് ചോദ്യം ചെയ്തത്. എന്നാൽ തസ്ലീമയിൽ നിന്ന് കഞ്ചാവ് വാങ്ങിയിട്ടില്ലെന്നായിരുന്നു ശ്രീനാഥ് ഭാസി പറഞ്ഞിരുന്നത്. കേസ് നടക്കുന്നതിനിടെയായിരുന്നു തസ്ലീമയുടെ ഭർത്താവ് സുല്‍ത്താനെയും എക്സൈസ് സംഘം പിടികൂടിയത്.

chargesheet be filed today alappuzha hybrid cannabis case

Next TV

Related Stories
ഇറങ്ങുന്നതിനിടെ ട്രെയിൻ മുന്നോട്ടെടുത്തു, പ്ലാറ്റ്ഫോമിൽ തലയടിച്ച് വീണ് ഗുരുതര പരിക്കേറ്റയാൽ മരിച്ചു

Jul 6, 2025 06:09 AM

ഇറങ്ങുന്നതിനിടെ ട്രെയിൻ മുന്നോട്ടെടുത്തു, പ്ലാറ്റ്ഫോമിൽ തലയടിച്ച് വീണ് ഗുരുതര പരിക്കേറ്റയാൽ മരിച്ചു

ട്രെയിനപകടത്തിൽ പരിക്കേറ്റു ആറുമാസമായി ചികിത്സയിലായിരുന്ന ലക്ഷദ്വീപ് സ്വദേശി...

Read More >>
ജീവൻ പോലും അപകടത്തിൽ; ബൈക്കിൽ പോകുന്നതിനിടെ ഇന്‍റര്‍നെറ്റ് കേബിള്‍ പൊട്ടിവീണ് കഴുത്തിൽ കുടുങ്ങി, അധ്യാപകന് പരിക്ക്

Jul 1, 2025 03:51 PM

ജീവൻ പോലും അപകടത്തിൽ; ബൈക്കിൽ പോകുന്നതിനിടെ ഇന്‍റര്‍നെറ്റ് കേബിള്‍ പൊട്ടിവീണ് കഴുത്തിൽ കുടുങ്ങി, അധ്യാപകന് പരിക്ക്

ഇരുചക്രവാഹനത്തിൽ സ്കൂളിലേക്ക് പോകുകയായിരുന്ന അധ്യാപകന് കേബിള്‍ പൊട്ടിവീണ്...

Read More >>
കഴുകന്റെ കണ്ണ് .....; ചൂണ്ടയിടാനായി കൂട്ടിക്കൊണ്ട് പോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, പ്രതിക്ക് കഠിന തടവ്

Jun 29, 2025 04:01 PM

കഴുകന്റെ കണ്ണ് .....; ചൂണ്ടയിടാനായി കൂട്ടിക്കൊണ്ട് പോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, പ്രതിക്ക് കഠിന തടവ്

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രതിവിരുദ്ധ പീഡനത്തിനിരയാക്കി; പ്രതിക്ക് കഠിന തടവ്...

Read More >>
Top Stories

//Truevisionall