അപ്പിക്ക് ദേഷ്യം വരുന്നു .....; ഫ്രീയായി സി​ഗരറ്റും ചായയും നൽകിയില്ല; ബേക്കറി ഷോപ്പ് അടിച്ചുതകർത്ത് യുവാവ്, പ്രതിക്കായി അന്വേഷണം

അപ്പിക്ക് ദേഷ്യം വരുന്നു .....; ഫ്രീയായി സി​ഗരറ്റും ചായയും നൽകിയില്ല;  ബേക്കറി ഷോപ്പ് അടിച്ചുതകർത്ത് യുവാവ്, പ്രതിക്കായി അന്വേഷണം
May 28, 2025 11:15 AM | By Susmitha Surendran

ബെംഗളൂരു: (truevisionnews.com) ബെം​ഗളൂരുവിലെ സുദ്ദഗുണ്ടേപാളയയിലാണ് സൗജന്യമായി സി​ഗരറ്റും ചായയും നൽകാത്തതിന് ബേക്കറി ഷോപ്പ് അടിച്ചുതകർത്ത് ഇരുപതുകാരൻ. കൃഷ്ണമൂർത്തി ലേഔട്ടിൽ സൗജന്യ സിഗരറ്റും ചായയും നൽകാത്തതിനെ തുടർന്ന് ബേക്കറിയിലെ ഗ്ലാസ് പാത്രങ്ങൾ നശിപ്പിക്കുകയായിരുന്നു. സംഭവം പൊലീസിൽ റിപ്പോർട്ട് ചെയ്യുമെന്ന് ബേക്കറി ഉടമ മുന്നറിയിപ്പ് നൽകിയപ്പോൾ, യുവാവ് പൊലീസിനെ അസഭ്യം പറയുകയും തനിക്കെതിരെ നടപടിയെടുക്കാൻ വെല്ലുവിളിക്കുകയും ചെയ്തു.

സുദ്ദഗുണ്ടെപാളയ പൊലീസ് പ്രതിക്കെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നതെന്ന് എസ്ജി ബേക്സ് ആൻഡ് ജ്യൂസിന്റെ ഉടമ റംസിദ് സൈഫുള്ള തന്റെ പരാതിയിൽ പറഞ്ഞു. 20 വയസ്സ് പ്രായമുള്ള പ്രതി അപ്പിക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയെന്നും പൊലീസ് പറഞ്ഞു.

ഉച്ചയ്ക്ക് 12.30 ഓടെ കടയിൽ എത്തി ഒരു സിഗരറ്റും ചായയും ആവശ്യപ്പെടുകയായിരുന്നു. പണം ലഭിച്ചതിനുശേഷം മാത്രമേ സാധനങ്ങൾ നൽകൂ എന്ന് സൈഫുള്ള പറഞ്ഞതോടെ ഇയാൾ പ്രകോപിതനായി, നേരത്തെയും ഇയാൾ സാധനങ്ങൾ വാങ്ങി പണം നൽകാതെ പോയിരുന്നു. ദേഷ്യം വന്ന അപ്പി സൈഫുള്ളയെ അസഭ്യം പറയുകയും ഗ്ലാസ് പാത്രങ്ങൾ എടുത്ത് റോഡിൽ എറിഞ്ഞുടക്കുകയും ചെയ്തു.

കടയുടമ ഭനേരത്തെ പരാതി നൽകിയിരുന്നില്ലെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. മൊബൈൽ ഫോണിൽ പകർത്തിയ സംഭവത്തിന്റെ വീഡിയോ ക്ലിപ്പ് തിങ്കളാഴ്ച വൈറലായതിനെ തുടർന്ന് സൈഫുള്ള പൊലീസിനെ സമീപിച്ചു. അപ്പി മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ സ്വാധീനത്തിലായിരുന്നുവെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Youth damaged bakery did not give free cigarettes and tea

Next TV

Related Stories
'ഞങ്ങളുടെ ആവശ്യം നീതി, ദയാധനമല്ല, പണം രക്തത്തിന് പകരമാകില്ല; എത്ര വൈകിയിലും നീതി നടപ്പാകും' പരസ്യ പ്രതികരണവുമായി തലാലിന്‍റെ സഹോദരൻ

Jul 16, 2025 01:47 PM

'ഞങ്ങളുടെ ആവശ്യം നീതി, ദയാധനമല്ല, പണം രക്തത്തിന് പകരമാകില്ല; എത്ര വൈകിയിലും നീതി നടപ്പാകും' പരസ്യ പ്രതികരണവുമായി തലാലിന്‍റെ സഹോദരൻ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയക്ക് മാപ്പ് നൽകില്ലെന്ന് ഫേസ്ബുക്കിലൂടെയും വ്യക്തമാക്കി കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരൻ രംഗത്ത്....

Read More >>
നിമിഷ പ്രിയയുടെ മോചനം, തുടർ നടപടികൾ വിലയിരുത്തി കേന്ദ്ര സർക്കാർ; പരസ്യപ്രതികരണം ഒഴിവാക്കാൻ വിദേശകാര്യമന്ത്രാലയം

Jul 16, 2025 01:25 PM

നിമിഷ പ്രിയയുടെ മോചനം, തുടർ നടപടികൾ വിലയിരുത്തി കേന്ദ്ര സർക്കാർ; പരസ്യപ്രതികരണം ഒഴിവാക്കാൻ വിദേശകാര്യമന്ത്രാലയം

യമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള തുടർ നടപടികൾ വിലയിരുത്തി കേന്ദ്ര...

Read More >>
'ഒരു കയ്യബ്ബദ്ധം, നാറ്റിക്കരുത്'; ക്ഷേത്രത്തിനുള്ളിൽ സ്വർണം മോഷ്ടിക്കാനെത്തിയ കള്ളൻ ഉറങ്ങിപ്പോയി, കയ്യോടെ പിടികൂടി നാട്ടുകാർ

Jul 16, 2025 01:01 PM

'ഒരു കയ്യബ്ബദ്ധം, നാറ്റിക്കരുത്'; ക്ഷേത്രത്തിനുള്ളിൽ സ്വർണം മോഷ്ടിക്കാനെത്തിയ കള്ളൻ ഉറങ്ങിപ്പോയി, കയ്യോടെ പിടികൂടി നാട്ടുകാർ

റാഞ്ചി പണവും സ്വര്‍ണവും മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ച കള്ളന്‍ ക്ഷേത്രത്തിനുള്ളില്‍...

Read More >>
'പ്രവേശന നടപടികൾ തുടരാ'മെന്ന് സുപ്രീം കോടതി; കീമിൽ കേരള സിലബസ് വിദ്യാർത്ഥികൾക്ക് തിരിച്ചടി

Jul 16, 2025 12:39 PM

'പ്രവേശന നടപടികൾ തുടരാ'മെന്ന് സുപ്രീം കോടതി; കീമിൽ കേരള സിലബസ് വിദ്യാർത്ഥികൾക്ക് തിരിച്ചടി

പഴയ മാനദണ്ഡ പ്രകാരമുള്ള പുതിയ കീം റാങ്ക് പട്ടിക അടിസ്ഥാനമാക്കി പ്രവേശന നടപടികൾ തുടരാമെന്ന് സുപ്രീം...

Read More >>
വ്യാജ സിബിഐ ഉദ്യോഗസ്ഥൻ പതിനൊന്ന്  ലക്ഷം തട്ടിയെടുത്തു; യുവാവ് ജീവനൊടുക്കി

Jul 16, 2025 10:50 AM

വ്യാജ സിബിഐ ഉദ്യോഗസ്ഥൻ പതിനൊന്ന് ലക്ഷം തട്ടിയെടുത്തു; യുവാവ് ജീവനൊടുക്കി

ബെംഗളൂരു ഡിജിറ്റല്‍ അറസ്റ്റിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ...

Read More >>
Top Stories

Entertainment News

//Truevisionall